
ഇച്ചാക്ക ക,ര,ഞ്ഞു കണ്ടത് അന്ന് മാത്രം ! ആ വാക്കുകളും മറക്കാൻ കഴിയില്ല ! എനിക്ക് ഒരു കിടപ്പാടം തന്നത് അദ്ദേഹമാണ് ! ഇബ്രാഹിം കുട്ടി പറയുന്നു !
മലയാളികൾ ഹൃദയത്തിലേറ്റിയ താരമാണ് മമ്മൂക്ക. അദ്ദേഹത്തോട് വളരെ അടുപ്പമുള്ളവരും സഹോദരങ്ങളും മമ്മൂക്കയെ ഇച്ചാക്ക എന്നാണ് വിളിക്കാറ് . ഇപ്പോഴിതാ തന്റെ ജേഷ്ഠനെ കുറിച്ച് സഹോദരൻ ഇബ്രാഹിം കുട്ടി മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ ഇബ്രാഹിം കുട്ടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഓർത്തഡോക്സ് കുടുംബമായിരുന്നു. മതപരമായ കാര്യങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. പക്ഷെ സിനിമ കാണുന്നതിനോ ഉത്സവം കാണുന്നതിനോ എതിർപ്പുണ്ടായിരുന്നില്ല. പിന്നെ സിനിമയിലെ ആർഭാടത്തിൽ മയങ്ങിയിട്ടില്ല. ഉത്തരവാദിത്തം എപ്പോഴും എല്ലാ ജേഷ്ഠൻമാർക്കുമായിരിക്കും. നമ്മൾ എന്തെങ്കിലും കുഴപ്പം കാണിച്ചാലും അതിനൊക്കെ ഉത്തരം പറയേണ്ടത് വീട്ടിലെ മൂത്ത ആളായിരിക്കുമെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു.
ഞങ്ങൾ സഹോദരങ്ങളുടെ എല്ലാം ഇച്ചാക്കയാണ് അദ്ദേഹം, കുടുംബത്തിലെ മൂത്ത ആളാണ് ഇച്ചാക്ക. ഒരു പുരാതന മുസ്ലിം തറവാടിന്റെ രൂപഭാവങ്ങളുള്ള വീടാണ് ഞങ്ങളുടേത്. വൈക്കത്തിനടുത്ത് ചെമ്പ് എന്ന ഗ്രാമത്തില്‍ വേമ്പനാട് കായലിനോട് ചേര്‍ന്ന സ്ഥലത്തായിരുന്നു പാണപ്പറമ്പ് എന്ന ഞങ്ങളുടെ തറവാട്. ഉപ്പയ്ക്ക് തുണിത്തരങ്ങള്‍, അരി, എന്നിവയുടെ ഹോള്‍സെയില്‍ കച്ചവടമായിരുന്നു. അന്ന് കുടുംബപരമായി ധാരാളം നെല്‍കൃഷിയും ഉണ്ടായിരുന്നു. ഞങ്ങൾ സഹോദരങ്ങൾ തമ്മിൽ ഉള്ളിൽ വല്ലാത്ത സ്നേഹം ഉണ്ട്. ഞങ്ങൾ മൂന്ന് പേരും കൂടി ഒരു സൈക്കിളിൽ ഉത്സവം കാണാൻ പോയിട്ടുണ്ട്. ഒരുമിച്ചായിരുന്നു എല്ലാ കാര്യങ്ങളും.
തന്റെ ഇച്ചാക്ക തനിക്ക് നൽകിയ മറക്കാൻ കഴിയാത്ത ഉപദേശത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു, ഇച്ചക്കയെ ഏറ്റവും കൂടുതൽ വിഷമിച്ച് കണ്ടത് ബാപ്പ മരിച്ച സമയത്താണ്. ബാപ്പ വളരെ ഫ്രണ്ട്ലിയായിരുന്നു. രാത്രി സെക്കന്റ് ഷോയൊക്കെ കണ്ട് തിരിച്ച് വരുന്ന സമയത്ത് വാതിൽ തുറന്ന് തരുന്നത് ബാപ്പയാണ്. ബാപ്പ പെട്ടെന്ന് മരിച്ചപ്പോൾ വല്ലാത്ത ഷോക്കായി. ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ ഇച്ചാക്ക പറഞ്ഞു, ബാപ്പ മരിച്ചു, ഇനി മുതൽ നമ്മളാണ് ബാപ്പമാർ, മക്കളെന്ന സ്ഥാനം പോയെന്ന്. അതെപ്പോഴും മനസ്സിലുണ്ട്. അന്ന് മാത്രമാണ് മൂപ്പരെ കരഞ്ഞ് കണ്ടത്. ബാപ്പ മരിച്ച സമയത്ത് ഇച്ചാക്ക പൊട്ടിക്കരഞ്ഞുപോയി.

എന്റെ ജീവിതത്തിൽ അങ്ങനെ പറയത്തക്ക നേട്ടങ്ങൾ ഒന്നും ഇല്ലാത്ത ആളാണ് ഞാൻ. പഠനമൊക്കെ കഴിഞ്ഞ് കുറച്ച് നാൾ ഗൾഫിലായിരുന്നു പിന്നെ നാട്ടിലെത്തി തൃപ്പൂണിത്തുറയിലേക്ക് താമസം മാറ്റി. മുപ്പത് വര്‍ഷമായി അവിടെയാണ് താമസം. വാടക വീടുകളിലായാണ് ആദ്യമൊക്കെ താമസിച്ചത്. സ്വന്തമായി വീട് പണിയാനുള്ള സാമ്പത്തികം ഇല്ലായിരുന്നു. ഒന്നും സമ്പാദിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ കുടുംബത്തെയും കൂട്ടി വാടക വീടുകൾ മാറി മാറിയുള്ള ജീവിതം, എല്ലാം രീതിയിലും ഞാൻ ആകെ തകർന്ന് നിന്ന അവസ്ഥയിലാണ് ഇച്ചാക്കയുടെ കരുതലും സ്സ്നേഹവും തേടിവരുന്നത്.
എന്റെ ഇച്ചാക്ക എനിക്ക് തൃപ്പൂണിത്തുറയിൽ തന്നെ സ്വന്തമായൊരു വീട് വാങ്ങി നൽകി. അവിടെയാണ് ഈ കഴിഞ്ഞ 12 കൊല്ലമായി ഞാന്‍ താമസിക്കുന്നത്. ഒരു ജന്മം പറഞ്ഞാലും തീരാത്ത അത്ര നന്ദിയും സ്നേഹവും എനിക്ക് എന്റെ ഇച്ചാക്കയോടുണ്ട്, എന്നോട് മാത്രമല്ല എല്ലാ സഹോദരങ്ങളോടും അദ്ദേഹത്തിന് ഒരു പ്രത്യേക കരുതലും സ്നേഹവുമാണ് എന്നും ഏറെ വികാരാധീതനായി ഇബ്രാഹിം കുട്ടി പറയുന്നു
Leave a Reply