സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു, ദാരിദ്ര്യം നന്നായി അറിഞ്ഞിട്ടുള്ള നടനാണ്, കാശൊക്കെ ചോദിച്ച് വാങ്ങാൻ മടിയായിരുന്നു ! ജഗദീഷ്

മലയാള സിനിമയുടെ അഭിമാനമായിരുന്ന മൺമറഞ്ഞുപോയ അഭിനയ പ്രതിഭ ഒടുവിൽ ഉണ്ണി കൃഷ്ണനെ മലയാളികൾക്ക് മറക്കാൻ കഴിയില്ല, 1970 ൽ പുറത്തിറങ്ങിയ ‘ദർശനം’ ആയിരുന്നു ആദ്യ സിനിമ. എ. വിൻസന്റ് സംവിധാനം ചെയ്ത് ചെണ്ട ആയിരുന്നു രണ്ടാമത്തെ സിനിമ. പിന്നീട് 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പക്ഷെ അദ്ദേഹം കാര്യമായി സമ്പാദിക്കാൻ ശ്രമിച്ചിരുന്നില്ല, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗ ശേഷം ഭാര്യയും അമ്മയും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു.

ഇപ്പോഴിതാ സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന ഉണ്ണികൃഷ്ണന്റെ അന്നത്തെ അവസ്ഥയെ കുറിച്ച് പറയുകയാണ് നടൻ ജഗദിഷ്. അദ്ദേഹം പ്രൊഫഷണൽ നാടക വേദികളിൽ പോകുമ്പോഴും കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടായിരുന്നില്ല. സിനിമയിൽ വന്ന ആദ്യ നാളുകളിൽ കാശൊക്കെ ചോദിച്ച് വാങ്ങാൻ അദ്ദേഹത്തിന് മടിയായിരുന്നു. അദ്ദേഹത്തിന്റെ ക്യാരക്ടർ അങ്ങനെയായിരുന്നു. വളരെ മിതമായിട്ടുള്ള പ്രതിഫലമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. ചിലതിലൊന്നും കിട്ടിയതുമില്ല’ എന്നും ജഗദീഷ് പറയുന്നു.

പട്ടിണി അനുഭവിച്ചിട്ടില്ലെങ്കിലും ദാരിദ്ര്യം നന്നായി അറിഞ്ഞിട്ടുള്ള നടനാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ കുട്ടി ഉണ്ടായപ്പോൾ കെപിഎസി ലളിത ചേച്ചിയോട് 250 രൂപ കടം വാങ്ങിയാണ് നാട്ടിലേക്ക് പോയത്. അത്രയും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നു, അവസാന കാലത്ത് അദ്ദേഹത്തിന് കുറ്റബോധം ഉണ്ടായിരുന്നു. കുറച്ചുകൂടെ റോളുകൾ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ തുടക്കം കലാനിലയം, നാടകവേദി എന്നിവയിലൂടെയാണ്. സ്വാഭാവികമായി നമുക്കറിയാം ഒരു നിശ്ചിത തുക മാത്രമേ കിട്ടുകയുള്ളൂ. ദാരിദ്ര്യം ഇല്ല എന്ന് പറയാം. എന്നാലും വീട്ടിലേക്ക് കാര്യമായ പൈസയൊന്നും അയച്ചു കൊടുക്കാൻ പറ്റില്ലായിരുന്നുവെന്നും ജഗദീഷ് പറയുന്നു.

സിനിമ താരങ്ങൾ വെള്ളിത്തിരയിൽ നിറഞ്ഞ് നിൽക്കുമ്പോൾ എല്ലാവരും ആഘോഷിക്കും പക്ഷെ അവരുടെ വിയോഗ ശേഷം അധികമാരും പിന്നെ അവരെ ഓർക്കാറുപോലുമില്ല, എല്ലാവരും അവരുടേതായ നെട്ടോട്ടത്തിലായിരിക്കും. 1975 ലാണ് പത്മജയെ ഒടുവില്‍വിവാഹം കഴിക്കുന്നത്. സത്യത്തില്‍ അദ്ദേഹം ഒടുവിലാന്‍ തന്നെയായിരുന്നു. അദ്ദേഹത്തിന് ശേഷം നാളിത് വരെ ഇത്തരം റിയലിസ്റ്റിക്കായിട്ടുള്ള ഒരു അഭിനേതാവിനെ നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു വടവ്യക്ഷമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍….

Leave a Reply

Your email address will not be published. Required fields are marked *