ഒരു സ്മാൾ അടിച്ചോണ്ട് ഇരിക്കുമ്പോൾ അങ്ങ് പോകണം..! ആർക്കും ഒരു ഭാരമാകരുതെന്നാണ് ആഗ്രഹിക്കുന്നത്, ജീവിതം തന്നെ ഒരു സിനിമയാണ്

മലയാളികൾക്ക് ജനാർദ്ദനൻ എന്ന നടൻ എന്നും ഏറെ പ്രിയപെട്ടതാണ്, അദ്ദേഹം ഇപ്പോൾ ആരോഗ്യപരമായി കുറച്ച് മോശം അവസ്ഥയിലാണ്, 1977 ൽ അടൂർ ഭാസി സംവിധാനം ചെയ്ത ‘അച്ചാരം അമ്മിണി ഓശാരം ഓമന’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. പിന്നീടങ്ങോട്ട് അതൊരു വഴിത്തിരിവാകുകയായിരുന്നു.  ഇതിനോടകം  448 സിനിമകളില്‍ ജനാര്‍ദ്ദനന്‍ അഭിനയിച്ചിട്ടുണ്ട്.  ഇപ്പോഴിതാ ചില കുടുംബ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ, എന്റെ ജീവിതം തന്നെ ഒരു സിനിമയാണ്, പണ്ടുമുതൽ  എന്റെ ബന്ധുവായിരുന്ന ഒരു കുട്ടിയെ എനിക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ വീട്ടുകാര്‍ അവളെ വിവാഹം ചെയ്ത് തന്നില്ല. ശേഷം അവള്‍ വേറെ വിവാഹം കഴിച്ചു. പക്ഷെ രണ്ട് വര്‍ഷം മാത്രമെ അവളുടെ ആ വിവാഹ ജീവിതത്തിന് ആയുസ് ഉണ്ടായിരുന്നുള്ളു. അവള്‍ വിവാഹമോചിതയായി തിരികെ വീട്ടിലെത്തി. ആ ബന്ധത്തിൽ അവൾക്ക് ഒരു മകളും ഉണ്ടായിരുന്നു. എന്നാൽ അവളുടെ വിവാഹ ബന്ധം തകർന്നതോടെ മാനസികമായി ഒരുപാട് തകർന്നിരുന്നു.

അങ്ങനെ, എല്ലാവരുടെയും, സമ്മതത്തോടെ അവളെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടി. ഒപ്പം അവളുടെ മകളെയും ഞാൻ എന്റെ മകളെപ്പോലെ സ്നേഹിച്ചു. വളരെ സന്തോഷം നിറഞ്ഞ ഒരു സന്തുഷ്ട കുടുംബ ജീവിതമായിരുന്നു ഞങ്ങളുടേത്. പക്ഷെ ആ സന്തോഷത്തിന് അധിക ആയുസ്സ് ഉണ്ടായിരുന്നില്ല. അവള്‍ക്കൊപ്പം അധികനാള്‍ ജീവിക്കാന്‍ എനിക്ക്  സാധിച്ചില്ല. അവള്‍ എന്നെവിട്ട് പോയിട്ട് പതിനഞ്ച് വര്‍ഷം പിന്നിടുന്നു. ആ മരണം തന്നെ വല്ലാതെ തളര്‍ത്തി. ഇപ്പോഴും ആ വിഷമം ഉണ്ട്. അവളുടെ മകളും അവളില്‍ എനിക്കുണ്ടായ മകളും സ്‌നേഹത്തിലും സന്തോഷത്തിലുമാണ് കഴിയുന്നത്.

എന്റെ, ഇത്രയും നാളത്തെ സിനിമ ജീവിതത്തിൽ നിന്നും നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും ഇനി പറഞ്ഞ് ആരെയും വിഷമിപ്പിക്കാൻ ഞാൻ തയാറല്ല. എന്റെ ജീവിതം തീരാറായി. എന്നാൽ ഇനി തനിക്കുള്ള ആഗ്രഹം ആര്‍ക്കും ഭാരമാകാതെ മ,രി,ക്ക,ണം എന്നത് മാത്രമാണ്, അതും ഒരു സ്മാൾ അടിച്ചോണ്ട് ഇരിക്കുമ്പോൾ അങ്ങ് പോകണം എന്നാണ് ആഗ്രഹം എന്നും ഏറെ രസകരമായി ജനാര്‍ദ്ദനന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *