
ഇന്നത്തെപോലെ പിടിച്ചുവാങ്ങൽ അല്ല പ്രണയം, കാത്തിരിപ്പായിരുന്നു എന്റെ പ്രണയം ! മറ്റൊരാളുടെ കൈകുഞ്ഞുമായിട്ടാണ് അവൾ എന്റെ ജീവിതത്തിലേക്ക് വന്നത് ! ജനാർദ്ദനൻ !
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരനായി മാറിയ ആളാണ് നടൻ ജനാർദ്ദനൻ. അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടാറുണ്ട്. അദ്ദേഹം പലപ്പോഴും തന്റെ പ്രണയത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ വളരെ വാചാലനായി സംസാരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ദിവ്യ പ്രണയത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
സത്യം പറഞ്ഞാൽ എന്റേത് ഒരു വല്ലാത്ത പ്രണയം ആയിരുന്നു. കുട്ടിക്കാലം മുതല്‍ ഒരുമിച്ചു കളിച്ചുവളര്‍ന്ന പെണ്‍കുട്ടി ആയിട്ടാണ് എനിക്ക് മാനസികമായി അടുപ്പം തോന്നിയത്. നമുക്കൊരു നല്ല കാലം വരുമ്പോൾ കല്യാണം കഴിക്കാം എന്നൊക്ക വിചാരിച്ചാണ് ഞാന്‍ എയര്‍ ഫോഴ്സില്‍ പോയി ചേര്‍ന്നത്. അവിടുന്ന് തല്ലുപിടിച്ച് പോന്നു. പഠിക്കാനും കൊള്ളില്ല. പക്ഷെ അവിടെ എനിക്ക് ശെരിയാകാതെ വന്നപ്പോൾ അത് വിട്ടു, അവളുടെ അച്ഛൻ ഒക്കെ വലിയ ടീം ആയിരുന്നു. ഞാന്‍ ആണെങ്കില്‍ ഇങ്ങനെ ഉഴപ്പി നടക്കുകയല്ലേ. പിന്നെ സിനിമയുമായി ബന്ധപ്പെട്ടിട്ടായതുകൊണ്ട് അതും ഒരു കാരണം ആയി. ഇതൊന്നും അന്നത്തെ കാലത്ത് ഒരു ക്വാളിഫിക്കേഷന്‍ അല്ല. ഡിസ്ക്വാളിഫിക്കേഷന്‍ ആണ്. പിന്നെ പോയി ചേര്‍ന്നിരിക്കുന്നത് സിനിമക്കകത്താണ്. അന്നത്തെ കാലത്ത് സിനിമ എന്ന് പറയുന്നത് ഭയങ്കര കുഴപ്പമാണ്.

അങ്ങനെ അവൾക്ക് നല്ല ആലോചന വന്നപ്പോൾ ൾ വീട്ടുകാർ അവളുടെ കല്യാണം നടത്തി, ഇന്നത്തെ പെൺകുട്ടികളെ പോലെ അന്ന് വീട്ടിൽ ഇഷ്ടം തുറന്ന് പറയാനൊന്നും പെൺകുട്ടികൾക്ക് ധൈര്യം ഇല്ലായിരുന്നു. പക്ഷെ നമ്മുടെ പ്രണയം ഒരു അടിത്തട്ടില്‍ ഇങ്ങനെ തന്നെ കിടന്നു. എപ്പോഴും മനസ്സിൽ അവൾ മാത്രമായിരുന്നു.
പക്ഷെ നമ്മുടെ പ്രണയം സത്യമാണെകിൽ ഈശ്വരൻ ഒപ്പം ഉണ്ടാകും. അവളുടെ ആ ബന്ധം വെറും രണ്ടു വർഷം കൊണ്ട് അവസാനിച്ചു, അയാൾ അമേരിക്കയിൽ പോയി അവിടെ വേറെ വിവാഹം കഴിച്ചു, അതോടെ അവൾ മാനസികമായി തകർന്നു, ആ ബന്ധത്തിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു. അവള് വിഷമിച്ചിരുന്നപ്പോള്‍ ഞാന്‍ കൂടെ കൂട്ടാന്‍ തീരുമാനിച്ചു. കുട്ടിയുടെ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, നിന്റെ ജന്മം എനിക്ക് അവകാശപ്പെട്ടതാണ്. ഇനി മുതൽ ഇത് നിന്റെ കുഞ്ഞല്ല നമ്മുടെ കുഞ്ഞാണ്. നീ പോര്. അങ്ങനെ മറ്റൊരാളുടെ കൈക്കുഞ്ഞുമായി അവൾ എന്റെ ജീവിതത്തിലേക്ക് വന്നു . വളരെ സന്തുഷ്ട ജീവിതമായിരുന്നു ഞങ്ങളുടേത്. ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. പക്ഷേ അവള്‍ക്ക് എന്റെ കൂടെ കൂടുതല്‍ കാലം ജീവിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മരിച്ചിട്ട് ഏകദേശം പന്ത്രണ്ട് വര്‍ഷമായി എന്നും അദ്ദേഹം പറയുന്നു.
Leave a Reply