
വേദിയിൽ നിന്നും ഇറങ്ങിപോയി ജാസി ഗിഫ്റ്റ് ! വേദിയിൽ പാടിക്കൊണ്ടിരിക്കെ മൈക്ക് പിടിച്ച് വഞ്ചിക്കുകയായിരുന്നു ! പ്രിൻസിപ്പലിനെതിരെ വിമർശനം !
മലയാള സിനിമ സംഗീത ലോകത്തിന് ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ആളാണ് ഗായകനും ഗാന രചയിതാവുമായ ജാസി ഗിഫ്റ്റ്, ഒരു കാലഘട്ടത്തിൽ ഗാനങ്ങൾ യുവാക്കളിൽ ഹരമായിരുന്നു. ‘ഫോർ ദ പീപ്പിൾ’ എന്ന സിനിമയിലെ ഗാനങ്ങളാണ് അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കിയത്. പക്ഷെ ഇന്നിതാ അദ്ദേഹം ഒരു പൊതുവേദിയിൽ അപമാനിതനായി എന്ന വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. കോളേജ് പരിപാടിയിൽ മുഖ്യാഥിതിയായി എത്തിയ ഗായകൻ ജാസി ഗിഫ്റ്റിൻ്റെ കയ്യിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങി
പ്രിൻസിപ്പൽ. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ പരിപാടിക്കിടെയായിരുന്നു നാടകീയ സംഭവങ്ങൾ. പ്രിൻസിപ്പലിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോയി.
കഴിഞ്ഞ ദിവസമാണ് ജാസി ഗിഫ്റ്റ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാഥിതിയായി എത്തിയത്. വിദ്യാർഥികൾ ആവശ്യപ്പെട്ടത് പ്രകാരം പാട്ട് പാടുന്നതിനിടെയാണ് പ്രിൻസിപ്പൽ ജാസി ഗിഫ്റ്റിൻ്റെ കയ്യിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങിയത്. ജാസിക്കൊപ്പം കോറസ് പാടാൻ എത്തിയ ആളെ ഒഴിവാക്കണമെന്ന് പ്രിൻസിപ്പൽ വേദിയിലെത്തി മൈക്കിലൂടെ വിളിച്ചുപറയുകയായിരുന്നു.

വേദിയിൽ ജാസി ഗിഫ്റ്റ് മാത്രമേ പാടുകയുള്ളൂ എന്ന് അറിയിച്ചതിനാലാണ് പാടാൻ അനുവാദം നൽകിയതെന്ന് അറിയിച്ചതിനാലാണ് പാടാൻ അനുവദിച്ചത്. ഈ വാക്ക് വിദ്യാർഥികൾ ലംഘിച്ചുവെന്നും, അറ്റകുകൊണ്ട് ഒപ്പമുള്ള ആളെ ജാസി ഒഴിവാക്കണം എന്നും പ്രിൻസിപ്പൽ ആവിശ്യപെടുകയായിരുന്നു. പക്ഷെ അവരുടെ പ്രവർത്തി അപമാനമായി തോന്നിയ ജാസി ഉടൻതന്നെ വേദി വിടുകയായിരുന്നു.
വേദിയിൽ ജാസി ഗിഫ്റ്റിനൊപ്പമുള്ളയാൾ പാട്ട് പാടുന്നതിനിടെയാണ് പ്രിൻസിപ്പൽ സ്റ്റേജിൽ കയറി മൈക്ക് ബലമായി പിടിച്ചുവാങ്ങിയത്. എന്നാൽ വിഷയത്തിൽ വിദ്യാർത്ഥികൾ അപ്പോൾ തന്നെ പ്രതിഷേധിച്ചിരുന്നു. കോളേജിലെത്തിയ അഥിതിയെ, കോളേജ് പ്രിൻസിപ്പൽ അടക്കമുള്ളവർ അപമാനിച്ചെന്ന് ആരോപിച്ച് കോളജ് വിദ്യാർഥികൾ ഏറെനേരം പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങുന്നതിൻ്റെയും വിദ്യാർഥികളുടെ പ്രതിഷേധത്തിൻ്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
Leave a Reply