
ദിലീപ് ഏട്ടൻ അത് ചെയ്യുന്നത് നിങ്ങൾ കണ്ടോ ! ഞാൻ കണ്ടില്ല ! അപ്പോൾ പിന്നെ ആദ്യം അത് തെളിയിക്കട്ടെ ! കൂട്ടിക്കൽ ജയചന്ദൻ പറയുന്നു !
ഒരു സമയത്ത് മലയാള സിനിമ ഭരിച്ചിരുന്ന താരമായിരുന്നു നടൻ ദിലീപ്. പക്ഷെ നടിയെ ആ,ക്ര,മി,ച്ച സംഭവവുമായി ബന്ധപെട്ട് കു,റ്റാ,രോ,പിതനായിമാറിയതോടെ അദ്ദേഹത്തിന്റെ വ്യക്തിജീവിതവും ഒപ്പം കരിയറും ഒരുപോലെ തകർന്നു. ശേഷം ഇപ്പോൾ വീണ്ടും സിനിമ രംഗത്തേക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ദിലീപ്. സിനിമ രംഗത്തെ പലരും അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വരാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ നടനും മിമിക്രി താരവുമായി കൂട്ടികൾ ജയചന്ദ്രൻ ദിലീപിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, യാദൃശ്ചികമായിട്ടാണ് ദീലിപുമായിട്ടുള്ള സൗഹൃദം തുടങ്ങുന്നത്, ഞങ്ങൾ ഒരുമിച്ച് ചെയ്ത ചാന്ത്പൊട്ടില്‍ അഭിനയിക്കുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. കലാകാരന് എന്ന നിലയില്‍ എനിക്കേറ്റവും ഭാഗ്യം ലഭിച്ചത് ചാന്ത്പൊട്ടില്‍ അഭിനയിച്ചതാണ്. ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും ബംപര്‍ ഹിറ്റാണ് ആ സിനിമ. അതിന് മുകളിലൊരു പടം അങ്ങേര് ചെയ്തിട്ടുമില്ല. ഇനി വരാനും പോകുന്നില്ല. ഞാൻ ചാന്ത്പൊട്ട്, ദൃശ്യം തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചത് എനിക്കിപ്പോഴും വിശ്വസിക്കാന്‍ പോലും സാധിച്ചിട്ടില്ല.

ചാന്ത്പൊട്ടിൽ ഒരു വേഷം എനിക്ക് ലഭിച്ചത് ലാൽ സാർ കാരണമാണ്, അദ്ദേഹമാണ് എന്നെ അതിലേക്ക് വിളിച്ചത്. ആ സിനിമയില്‍ അഭിനയിച്ചപ്പോഴാണ് ഞാൻ ദിലീപുമായി സൗഹൃദമാവുന്നത്. പിന്നീട് ദിലീപേട്ടന്റെ പല സിനിമകളിലും ചെറുതാണെങ്കിലും എനിക്ക് റോള്‍ കിട്ടിയിട്ടുണ്ട്. അങ്ങനെ ഞങ്ങൾ തമ്മിൽ ഒരു സൗഹൃദം ഉണ്ടായി, ഇതിനിടെ ദിലീപേട്ടനെ കുറിച്ച് പറഞ്ഞ വീഡിയോ വിവാദമായതിനെ കുറിച്ചും ജയചന്ദ്രന് വ്യകതമാക്കുന്നുണ്ട്.ഞാൻ അതൊന്നും വലിയ കാര്യമാക്കുന്നില്ല.പറഞ്ഞ വാക്കുകളിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നു.
അദ്ദേഹം എനിക്ക് ഒരുപാട് അടുപ്പമുള്ള വ്യക്തിയാണ്, എന്റെയൊരു സുഹൃത്തിനൊരു പ്രശ്നമുണ്ടായാല്‍ എനിക്ക് ഏറ്റവും വലുത് ആ പ്രശ്നമല്ല, ആ സുഹൃത്താണ്. ഒരു കേസ് വന്നാല്‍ അത് തെളിയിക്കാതെ എന്തും പറയാമെന്നാണോ? അങ്ങനെയാണെങ്കല്‍ ആരെ കുറിച്ച് വേണമെങ്കിലും എന്തും പറയാാമല്ലോ. എന്നെ സംബന്ധിച്ച് ദിലീപേട്ടന് ഒരു നേരത്തെയെങ്കിലും ആഹാരം വാങ്ങി തന്നിട്ടുള്ള ആളാണ്.
പല സന്ദർഭങ്ങളിലും ഒരുപാട് സ്നേഹത്തോടെ പെരുമാറുന്ന മനുഷ്യനാണ്. അതുവെച്ചാണ് നമുക്ക് പറയാനുള്ളത് പറഞ്ഞത്. ദിലീപേട്ടനാണ് അത് ചെയ്തതെന്ന് നിങ്ങള്‍ കണ്ടോ ഞാനും കണ്ടില്ല. ഇനിയിപ്പോ അങ്ങനെ ആയിരിക്കാം. ആണെങ്കില്‍ അത് തെളിയട്ടെ, അപ്പോള്‍ അതിന്റെ ബാക്കിയായി ഇത് മോശമായി പോയിട്ടോ എന്ന് ഞാന്‍ തന്നെ പുള്ളിയോട് ചോദിക്കും. ഇപ്പോള്‍ എനിക്കത് പറയേണ്ട കാര്യമില്ലെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന് വ്യക്തമാക്കുന്നത്.
Leave a Reply