എന്നെ ട്രാപ്പിലാക്കി സമ്പാദ്യം മുഴുവന്‍ ആരതിയും അവരുടെ മാതാപിതാക്കളും ആഡംബര ജീവിതത്തിനായി ചെലവഴിച്ച് എന്നെ വലിയ സാമ്പത്തിക ബാധ്യതയിൽ തള്ളിയിട്ടു ! ജയം രവി പറയുന്നു !

തമിഴകത്തെ സൂപ്പർ സ്റ്റാറായ നടൻ രവി മോഹന്റെ കുടുംബ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം, രവിയും ഭാര്യ ആരതിയും പരസ്പരം ആരോപണവും വിമർശനങ്ങളും നടത്താൻ സമൂഹ മാധ്യമം ഉപയോഗിച്ചതോടെയാണ് ഇത് വലിയ വാർത്തയായി മാറിയത്. ഇപ്പോഴിതാ തനിക്ക് പറയാനുള്ളത് പറയുകയാണ് ജയം രവി എന്ന രവി മോഹൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ കഠിനാധ്വാനവും പ്രതിരോധവും കൊണ്ടാണ് ഞാന്‍ എന്റെ കരിയര്‍ കെട്ടിപ്പടുത്തത്. എന്റെ മുന്‍ വിവാഹത്തില്‍ നിന്നു മാത്രം ലഭിച്ച പ്രശസ്തി വ്യക്തിപരമായ നേട്ടത്തിനും സഹതാപം നേടാനും ഉപയോഗിക്കാന്‍ ആരെയും ഞാന്‍ അനുവദിക്കില്ല. ഇത് വെറുമൊരു കളിയല്ല, എന്റെ ജീവിതമാണ്, എന്റെ സത്യമാണ്, എന്റെ മുറിവുണക്കലാണ്. എന്നിലെ സത്യത്തെയും നീതിയെയും ബഹുമാനിച്ച് അന്തസോടെ ഞാന്‍ നിയമപരമായി  പോരാടും.

ഒരു മുതിര്‍ന്ന വ്യക്തി ആയിട്ട് കൂടി വര്‍ഷങ്ങളോളം ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായ പീഡനങ്ങള്‍ അനുഭവിച്ച് എന്റെ സ്വന്തം മാതാപിതാക്കളെ പോലും കാണാന്‍ കഴിയാത്ത ഒറ്റപ്പെടലില്‍ ഞാന്‍ കുടുങ്ങിപ്പോയി. എന്റെ ദാമ്പത്യം സുഖകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാ ആത്മാര്‍ഥമായ ശ്രമങ്ങളും നടത്തിയിട്ടും ഞാന്‍ കൂട്ടിലകപ്പെട്ടതുപോലെ ഒരു ട്രാപ്പിലായിരുന്നു. ഒടുവില്‍ അസഹനീയമായ ആ ജീവിതത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഞാന്‍ ശക്തി സംഭരിച്ചു. അത് നിസാരമായി എടുത്ത തീരുമാനമായിരുന്നില്ല.

അതിനാല്‍ തന്നെ ഞാന്‍ ഭാരിച്ച ഹൃദയവ്യഥയോടെയാണ് ഇത് എഴുതുന്നത്. വിവാഹമോചനത്തിന് അപേക്ഷിക്കാനുള്ള എന്റെ തീരുമാനത്തെ കുറിച്ച് എന്റെ കുടുംബത്തോടും, എന്റെ അടുത്ത സുഹൃത്തുക്കളോടും, എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട ആരാധകരോടും ഞാന്‍ ഇതിനകം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. എന്റെ മുന്‍ ഭാര്യ ഉള്‍പ്പെടെ എല്ലാവരുടെയും സ്വകാര്യത സംരക്ഷിക്കാനുള്ള ആത്മാര്‍ഥമായ ആഗ്രഹത്തോടെയാണ് ഞാന്‍ ആ തീരുമാനം എടുത്തത്, കൂടാതെ ഊഹാപോഹങ്ങള്‍ ഉന്നയിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുതെന്ന് ഞാന്‍ അഭ്യര്‍ഥിച്ചിരുന്നു.

ഞാൻ ആ  വീട് വിട്ടുപോകാന്‍ തീരുമാനിച്ച നിമിഷം മുതല്‍ എന്റെ ഹൃദയത്തില്‍ അവര്‍ എന്റെ ‘എക്‌സ്’ ആയി മാറിക്കഴിഞ്ഞു,. എന്നാൽ ഇപ്പോൾ പൊതുജനത്തെ നിന്നും സഹതാപം ആകര്‍ഷിക്കുന്നതിനും എന്റെ കുട്ടികളെ ഉപയോഗിക്കുന്നത് കാണുന്നതാണ് എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്, എന്റെ സ്വന്തം കുട്ടികളെ കാണുകയോ സമീപിക്കുകയോ ചെയ്യുന്നതില്‍ നിന്ന് എന്നെ തടയാന്‍ വേണ്ടി ബൗണ്‍സര്‍മാരെ പോലും ഒപ്പം കൊണ്ട് നടക്കുന്നുണ്ട്. ഇത്രയും ചെയ്തിട്ടാണ് ഒരു പിതാവെന്ന നിലയില്‍ എന്റെ കടമ നിര്‍വഹിക്കുന്നുണ്ടോ എന്ന് ചോദ്യം ചെയ്യുന്നത്, അവരെ എന്നിൽ നിന്നും പൂർണ്ണമായും അകറ്റി നിർത്തിയിരിക്കുകയാണ്.

ആത്മാഭിമാനമുള്ള ഏത് സ്ത്രീ ആണെങ്കിലും ചീപ്പ് പബ്ലിസിറ്റിയും സഹതാപവും നേടാന്‍ ശ്രമിക്കാതെ നമ്മുടെ നിയമത്തിലും ഭരണഘടന നല്‍കുന്ന പരിരക്ഷയിലും വിശ്വസിച്ച് ഏതു പരീക്ഷണങ്ങളും നേരിടാന്‍ ശ്രമിക്കുകയേയുള്ളൂ. എന്നെ ഞാനാക്കിയ എന്റെ മാതാപിതാക്കളെ സംരക്ഷിക്കാനോ അവര്‍ക്കായി ഒരു നയാപൈസ ചെലവാക്കാനോ കഴിയാതെ എന്റെ ശബ്ദം, എന്റെ അന്തസ്സ്, എന്റെ സ്വന്തം വരുമാനം, സാമ്പത്തികം, എന്റെ ആസ്തികളിലെ ഓഹരികള്‍, എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, എന്റെ കരിയര്‍ തീരുമാനങ്ങള്‍ എന്നിവ അടിയറ വച്ച് വന്‍തോതിലുള്ള സാമ്പത്തിക വായ്പകളില്‍ കുടുങ്ങി എല്ലാം എന്റെ മുന്‍ ഭാര്യയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി എന്റെ ജീവിതം ഇല്ലാതാക്കികയായിരുന്നു എന്നും മക്കൾക്ക് വേണ്ടി ഒരച്ഛൻ എന്ന നിലയിൽ എല്ലാം താൻ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *