ഞാൻ ജന്മം കൊണ്ട് നായരാണ്, അദ്ദേഹം മുസൽമാനും, അദ്ദേഹത്തിന് വേണമെങ്കിൽ സ്വന്തം സമുദായത്തിൽ ഉള്ളവരെ മാത്രം സിനിമയിൽ കൊണ്ടുവരാമല്ലോ ! ജയൻ ചേർത്തല

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ ചില വർഗീയ പരാമർശങ്ങൾ നടന്നുവരുന്നുണ്ട്, സംഘപരിവാർ പാർട്ടിയാണ് മമ്മൂട്ടിയെ വിമർശിച്ച് രംഗത്ത് വന്നത്.. മമ്മൂട്ടിയുടെ ‘പുഴു’ എന്ന സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ജീവിതപങ്കാളി ഷര്‍ഷാദ് മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തിലെ ഒരു പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

ജാ,തി രാ,ഷ്ട്രീയത്തിനെതിരെ ശക്തമായി സംസാരിച്ച സിനിമയായിരുന്നു പുഴു. ഇത്തരത്തിലൊരു സിനിമ ചെയ്യാന്‍ മമ്മൂട്ടി അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഷര്‍ഷാദ് പറഞ്ഞത്. ഹൈന്ദവരെ മോശക്കാരാക്കാന്‍ വേണ്ടി മമ്മൂട്ടി മനപ്പൂര്‍വ്വം ചെയ്ത സിനിമയാണ് പുഴുവെന്ന തരത്തില്‍ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ പിന്നീട് വര്‍ഗീയ പ്രചരണം നടത്തുകയായിരുന്നു.

ഇപ്പോഴിതാ ഇതിനെ കുറിച്ച് നടൻ ജയൻ ചേർത്തല. മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളിൽ താര സംഘടനയായ ‘അമ്മ’ പ്രതികരിക്കാത്തത് ഖേദകരമാണെന്ന് പറഞ്ഞിരിക്കുകയാണ് നടൻ ജയൻ ചേർത്തല. വിശ്വഹിന്ദു പരിഷത്ത് നേതാവ് വിജി തമ്പിയെ വേദിയിലിരുത്തികൊണ്ടാണ് ജയന്റെ പരാമർശം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിയെപ്പോലെ സെക്യുലറായ ഒരാൾ ഉണ്ടാകില്ല. അത് മറ്റാരുടെയും അനുഭവം വെച്ചല്ല എന്റെ തന്നെ അനുഭവം വെച്ച് പറയാമെന്നും ജയൻ ചേർത്തല പറഞ്ഞു. താരസംഘടനയായ അമ്മ ഇടപെടാതിരുന്നത് അപലപനീയമാണ്, താനും അമ്മയിലെ മെമ്പറാണെന്നും ജയൻ പറഞ്ഞു..

സാധാരണക്കാരായ നിരവധി കലാകാരന്മാരെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന ആളാണ് മമ്മൂക്ക. ചേർത്തലയിൽ എവിടെയോ കിടന്നിരുന്ന എന്നെ സിനിമയിൽ വില്ലൻ വേഷം തന്ന് ഈ നിലയിലെത്തിച്ച മമ്മൂക്ക എങ്ങനെയാണ് വർഗീയവാദിയാകുന്നത്.. ഞാൻ ജന്മം കൊണ്ട് ഒരു നായരാണ്, അദ്ദേഹം ഒരു മുസൽമാനും. നിങ്ങൾ ഈ പറയുന്നതുപോലെയാണ് മമ്മൂക്കയെങ്കിൽ അദ്ദേഹത്തിന് വേണമെങ്കിൽ സ്വന്തം സമുദായത്തിൽ ഉള്ളവരെ മാത്രം സിനിമയിൽ കൊണ്ടുവരാമല്ലോ.

കിംങ് ആൻഡ് ദി കമ്മീഷ്ണർ പോലുള്ള സിനിമകളിൽ സീരിയലിൽ അഭിനയിച്ചിരുന്ന എന്നെ വിളിച്ച് വില്ലൻ വേഷം തന്നത് മമ്മൂട്ടിയാണ്. ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് കാണുമ്പോഴാണ് ഇങ്ങനെ ഒരു കാര്യവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്. എന്നാണ് പുതിയ സിനിമയുടെ പ്രസ് മീറ്റിനിടെ ജയൻ ചേർത്തല പറഞ്ഞത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുകയാണ്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *