
‘പരാജയങ്ങൾ എനിക്ക് ഇഷ്ടമാണ്’ ! ജീവിതം വഴിമുട്ടി എന്ന് തോന്നിയപ്പോൾ പോലും പിന്തുണ നൽകി കൂടെ നിന്നത് പാർവതിയാണ് ! ജയറാം പറയുന്നു !
മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാൾ തന്നെയാണ് ജയറാം. പക്ഷെ അദ്ദേഹത്തിന് തന്റെ കരിയറിൽ ഒരുപാട് പരാജയങ്ങൾ നേരിടേണ്ടി വന്നു. ഒരു സമയത്ത് കുടുംബ പ്രേക്ഷകരുടെ ജനപ്രിയ നടനായിരുന്ന ജയറാം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. മ്മുടെ വീട്ടിലെ സ്വീകരണമുറിയിൽ മഴവിൽ കാവടിയും,സന്ദേശവും, കാരുണ്യവും, അപ്പൂട്ടനും, മുഖചിത്രവും, നന്മനിറഞ്ഞവൻ ശ്രീനിവാസനും, പെരുവണ്ണാപുരവുമൊക്കെ തെളിഞ്ഞു നിൽക്കും കാലത്തോളം ജയറാമിന്റെ ജനപ്രീതി ഒരിക്കലും കുറയില്ല എന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പരാജയത്തെ കുറിച്ച് പ്രേക്ഷകരുടെ കമന്റുകൾ.
എന്നാൽ ഇപ്പോൾ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ, അഞ്ചുവർഷത്തെ പ്രണയത്തിന് ശേഷമാണ് ഞാൻ പാർവതിയെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം പ്രേക്ഷകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ചോദ്യം ‘എന്തിനാടാ ആ പെണ്ണിന്റെ ഭാവി കൂടി കളയുന്നതെന്ന്.’ എന്നായിരുന്നു. അന്ന് പാർവതി സിനിമയിൽ എന്നെക്കാൾ തിളങ്ങിനിൽക്കുന്ന സമയം കൂടി ആയിരുന്നു.
ഞങ്ങളുടെ പ്രണയം വളരെ ആത്മാർഥമായിരുന്നു, തുടക്കം മുതൽ അങ്ങനെ ആയിരുന്നു. പാർവതിയോട് ഇനി അഭിനയിക്കേണ്ട എന്ന് ഞാൻ പറഞ്ഞിട്ടില്ല. അവൾ തന്നെയാണ് ഇനി അഭിനയിക്കുന്നില്ല എന്ന തീരുമാനം എടുത്തത്. ഒരു കുടുംബത്തിലെ ഭാര്യയും ഭർത്താവും ജോലിക്ക് പോയാൽ ആ കുടുംബത്തിൽ സന്തോഷമുണ്ടാകില്ല. സിനിമയിൽ ഒട്ടും സാധ്യമാകില്ല. രണ്ടുപേർക്കും പലയിടത്തായിരിക്കും ഷൂട്ടിങ്. അതിനിടയിൽ വല്ലപ്പോഴും ആയിരിക്കും കാണുക. കുട്ടികളെയും ഇത് വല്ലാതെ ബാധിക്കും. ഞാൻ പൊതുവെ ദുർബല ഹൃദയനായിട്ടുള്ള ആളാണ്. കുറച്ച് കാലം സിനിമയില്ലാതെ ഇരുന്നപ്പോൾ സ്ഥിരമായി വിളിക്കുന്നവർ പോലും അകലം പാലിച്ചത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

വിജയ പരാജയങ്ങൾ ജീവിതത്തിൽ വേണ്ടുവോളം ഞാൻ അനുഭവിച്ചിട്ടുണ്ട്. പരാജയങ്ങൾ എനിക്ക് ഇഷ്ടമാണ്. അപ്പോൾ മാത്രമാണ് സന്തോഷം അനുഭവിക്കാൻ പറ്റുകയുള്ളൂ. ജീവിതം വഴിമുട്ടി എന്ന് തോന്നിയപ്പോൾ പോലും പിന്തുണ നൽകി നിന്നത് പാർവതിയായിരുന്നു. കുറ്റപ്പെടുത്തിയിട്ടില്ല’ ഒപ്പം തന്നെ നിന്നു. അതുപോലെ കൂടെ അഭിനയിച്ചവരിൽ ഇഷ്ട നായികയെ കുറിച്ചായിരുന്നു. ശോഭന, ഉര്‍വശി, മഞ്ജു വാര്യര്‍, പാര്‍വതി, സംയുക്ത വര്‍മ്മ ഇവരില്‍ ഏറ്റവും പ്രിയപ്പെട്ട നടി ആരാണെന്ന ചോദ്യത്തിന് അതിൽ ഇഷ്ടമുള്ള ആളെ ഞാൻ നേരത്തെ എടുത്തല്ലോ എന്നായി ജയറാം. പിന്നെ പറയുകയാണെങ്കില്‍ എല്ലാവരും നല്ല നടിമാരാണ്. പക്ഷേ അതിനെക്കാളും ഉപരി എടുത്ത് പറയുകയാണെങ്കില്‍ അത് ഉര്‍വശിയാണ്. അതൊരു വേറെ ജന്മം തന്നെയാണ്.
എത്രയോ നല്ല സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവരോടൊപ്പം എത്ര അഭിനയിച്ചാലും മതിയാവില്ല. പാര്‍വതിയോട് ഇതേ ചോദ്യം ചോദിക്കുകയാണെങ്കില്‍ ഉര്‍വശി എന്നായിരിക്കും അവളും പറയുക പറയുക. കാരണം ഞങ്ങളുടെ ജോഡി അവൾക്ക് വലിയ ഇഷ്ടമാണ് എന്നും ജയറാം പറയുന്നു. ഇപ്പോൾ ജയറാമിന്റെ ‘മകൾ’ എന്ന പുതിയ സിനിമ റിലീസിനൊരുങ്ങുകയാണ്
Leave a Reply