
ഒരു കാര്യത്തിന്റെ ഫലം കിട്ടാന്‍ എത്ര ദൂരം വേണമെങ്കിലും പോകും ! ആ ഒന്നര വര്‍ഷവും അദ്ദേഹം എന്റെ മുഖത്ത് നോക്കിയിട്ടില്ല ! ജയറാം പറയുന്നു !
ഒരു സമയത്ത് മലയാള സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്ന നടനാണ് ജയറാം. ഒരുപാട് മികച്ച ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന ജയറാമിനു പക്ഷെ ആ വിജയം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. നിരവധി പരാജയങ്ങൾ അദ്ദേഹത്തിന്റെ കരിയറിനെ കാര്യമായി ബാധിച്ചിരുന്നു. ഏറെ കാലത്തെ ഇടവേളക്ക് ശേഷം പുറത്തിറങ്ങിയ ജയറാമിന്റെ ‘മകൾ’ എന്ന ചിത്രവും വലിയ പരാജയമായിരുന്നു. എന്നാൽ മറ്റു ഭാഷകളിൽ ജയറാമിന് അവസരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നു. അത്തരത്തിൽ അദ്ദേഹത്തെ തേടി വന്ന ഒരു ഭാഗ്യമായിരുന്നു മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രം.
ഇപ്പോഴിതാ ആ കഥാപാത്രത്തെ കുറിച്ച് ജയറാം പങ്കുവെച്ച ചില വിശേഷങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ ആഴ്വാര്‍ക്കടിയന്‍ നമ്പിയെന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം തന്നോട് വലിയ വയറ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ചിത്രീകരണ സമയത്ത് അദ്ദേഹം തന്റെ മുഖത്ത് നോക്കില്ലായിരുന്നു എന്നും വയറിന് വ്യത്യാസം വന്നോ എന്ന് മാത്രമാണ് ശ്രദ്ധിക്കുക എന്നും ജയറാം ഓര്‍ക്കുന്നു.

ഈ സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും തന്നോട് പറയാനായി ഓഫീസില്‍ വിളിച്ച് വരുത്തിയപ്പോള്‍ അദ്ദേഹം ആദ്യം ആവശ്യപ്പെട്ടത് വലിയ വയറ് വേണമെന്നാണ്. ജയറാം ഇപ്പോള്‍ മെലിഞ്ഞിരിക്കുകയാണ്, നാല് മാസമുണ്ട് ഷൂട്ടിങ്ങിന്. അതിന് മുമ്പ് വയറ് ശരിയാക്കണം എന്ന് പറഞ്ഞു. ഞാന്‍ അതിനായി ഏറെ കഷ്ടപ്പെട്ടു. ഒന്നര വര്‍ഷത്തോളം ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ആ ഒന്നര വര്‍ഷവും അദ്ദേഹം എന്റെ മുഖത്ത് നോക്കിയിട്ടില്ല. രാവിലെ വന്നു വയറിന് വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടോ എന്നാണ് നോക്കുക. ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം എന്റെ മുഖത്ത് നോക്കിയത്. ഒരു കാര്യത്തിന്റെ ഫലം കിട്ടാന്‍ എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കുന്ന ആളാണ് ‘മണിരത്നം’ എന്നും ജയറാം പറയുന്നു.
അതുമാത്രമല്ല ഷൂട്ടിങ് സമയത്ത് ജയം രവിയും കാര്‍ത്തിയുമെല്ലാം പതിമൂന്ന് മണിക്കൂറുകളോളം നീണ്ടു നില്ക്കുന്ന ചിത്രീകരണത്തിന് ശേഷവും കഠിനമായ വ്യായാമം ചെയ്യണമായിരുന്നു. എന്നാല്‍ എനിക്ക് മാത്രം മണി സാര്‍ കഴിക്കാനായി നല്ല ഭക്ഷണം നല്‍കുമായിരുന്നു. കാരണം എനിക്ക് വയര്‍ വേണം, അവര്‍ക്ക് വയര്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു. അത് മാത്രമല്ല അവർ വലിയ ഹെവി ആയിട്ടുള്ള വസ്ത്രങ്ങൾ ആയിരുന്നു അണിഞ്ഞിരുന്നത്, എന്നാൽ എനക്ക് മേൽവസ്ത്രം ഇല്ലായിരുന്നു. ഇതെല്ലം കണ്ട് അവരെല്ലാം എന്നോട് അസൂയപ്പെട്ടിരുന്നു എന്നും ഏറെ തമാശയായി അദ്ദേഹം പറയുന്നു.
Leave a Reply