തുടർച്ചയായി എട്ട് മാസത്തോളം ഞാൻ വീട്ടിലിരുന്നു! ആരും തിരിഞ്ഞ് നോക്കിയില്ല ! വിഷമ ഘട്ടത്തിൽ ഒപ്പം നിന്നത് ഒരേ ഒരാൾ ! ജയറാം പറയുന്നു !

ജയറാം എന്നും നമ്മുടെ ഇഷ്ട നടൻ തന്നെയാണ്, അദ്ദേഹം കുറച്ച് നാൾ സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും മലയാളികൾക്ക് അദ്ദേഹത്തോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല, അദ്ദേഹത്തിന്റെ ജനപ്രീതിക്ക് ഒരു ഇടിവും സംഭവിച്ചിട്ടില്ല. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ സിനിമകൾ മലയത്തിൽ കുറവായിരുന്നു, ഉള്ളത് പരാജയവും. ഇപ്പോഴിതാ അദ്ദേഹം തന്റെ കുടുംബത്തെ കുറിച്ചും, കരിയറിനെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഞാൻ ഒന്നിലും വിഷമിക്കുന്ന ഒരാളല്ല, ഞാൻ ആഗ്രഹിച്ചതിലും അപ്പുറമാണ് ഈശ്വരൻ എനിക്ക് നൽകിയത്, അതിൽ ഞാൻ എന്നും സന്തോഷവാനും തൃപ്തിയുള്ളവനുമാണ്. എന്നാൽ എന്റെ ജീവിത്തിൽ ഞാൻ വിഷമിച്ച ഒരു നിമിഷം ഉണ്ടായി, കുറച്ച് നാളുകൾക്ക് മുമ്പ് ഒരു എട്ട് മാസമായി ഞാൻ വീട്ടിലുണ്ട്. സ്ഥിരമായി വിളിക്കുന്ന ആളുകൾ പോലും വിളിക്കാതെയായി. 12 വർഷം എന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ ഇയാൾക്ക് ഇനി പണിയൊന്നും ഉണ്ടാവില്ലെന്ന് കരുതി പോയി, വിജയമില്ലെങ്കിൽ ആളുകൾ അപ്പോൾ സ്ഥലം വിട്ടു കളയും.

എന്നെ ആ മാസങ്ങൾ അത്രെയും ഒരാൾ പോലും വിളിക്കില്ല. നമ്മൾ വിളിച്ചാൽ ഫോൺ എടുക്കില്ല. അവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ പെരുമാറ്റം. സിനിമ വേണമെന്നോ ധനസഹായം വേണമെന്നോ ഒന്നും ഇവരിൽ നിന്ന് ഞാൻ ആഗ്രഹിച്ചല്ല ഞാൻ ഈ വിളിക്കുന്നത്. എനിക്ക് വല്ലപ്പോഴും ഉള്ള അവരുടെ ആ  വിളികൾ മാത്രം മതി. അതൊക്കെയല്ലേ ഒരു  സന്തോഷം, അതുപോലും എനിക്ക് നഷ്ടപെട്ട ആ എട്ട് മാസം മാനസികമായി ഏറെ വിഷമിച്ചിരുന്നു. പരാജയങ്ങൾ എല്ലാ മേഖലയിലും ഉണ്ട്. ജീവിതത്തിൽ പരാജയങ്ങൾ വേണം. നമ്മൾ ഒരുപാട് കഷ്ടപ്പെട്ടിട്ട് കിട്ടുന്ന സന്തോഷത്തിനും ചിരിക്കും ഒക്കെ വലിയ വിലയുണ്ട്.

ആ കാലമത്രയും അത് ഞാൻ അനുഭവിച്ചിട്ടുണ്ട്. പൈസ ഒരുപാട് വന്നോണ്ട് ഇരുന്ന സമയത്ത് ലക്ഷങ്ങൾക്ക് ചിലപ്പോൾ ഒരു വിലയുണ്ടാകില്ല. പക്ഷെ ഒരുപാട് കഷ്ടപ്പെട്ടിട്ട് ഒരു പതിനായിരം രൂപ കയ്യിൽ കിട്ടുമ്പോൾ കിട്ടുന്ന ആ ഒരു സന്തോഷം അതൊന്ന് വേറെയാണ്… ഞാനും ഭാര്യയും അത് ആഘോഷിച്ചിട്ടുണ്ട്, പല സമയത്തും എന്റെ ആത്മ വിഷ്വസം നഷ്ടപ്പെട്ടപ്പോൾ എനിക്ക് പിന്തുണയായി നിന്നത് എന്റെ അശ്വതിയാണ്. ചെറിയ കഥാപാത്രങ്ങൾ ഒക്കെ വരുമ്പോൾ ചെയ്യേ വേണ്ട എന്ന് പറഞ്ഞ് ഒപ്പമുണ്ടായിരുന്നു. അത്രയ്ക്ക് കഷ്ടപ്പാട് ഒന്നുമില്ലെന്ന് പറയുമായിരുന്നു. നമുക്ക് എന്ത് തോന്നിയാലും പുറകിൽ ഒരാൾ ഒരു പ്രശ്നവുമില്ല എന്ന് പറയാനുണ്ടാവുമ്പോൾ ഒരു ബലമാണ് എന്നും ജയറാം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *