
ഞാൻ കണ്ടതിൽ ഏറ്റവും മികച്ച നടി പാർവതി അല്ല ! അതൊരു വേറെ ജന്മം തന്നെയാണ് ! എന്നാൽ പാർവതിയുടെ ഈ ഒരു വൃ,ത്തി,കെട്ട സ്വഭാവം എനിക്കിഷ്ടമല്ല ! ജയറാം പറയുന്നു !
മലയാളി പ്രേക്ഷകർ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു താര ജോഡികളാണ് ജയറാമും പാർവതിയും. ഒരു സമയത്ത് മലയാള സിനിമ അടക്കിവാണ താര ജോഡികൾ പിന്നീട് ജീവിതത്തിലും ഒന്നാകുകയായിരുന്നു. ഇപ്പോഴും ജയറാമും കുടുംബവും നമ്മുടെ വേണ്ടപ്പെട്ടവർ തന്നെയാണ്. സിനിമ ജീവിതത്തിൽ അദ്ദേഹം കടുത്ത പരാജയങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ മറ്റു ഭാഷകളിൽ മികച്ച ചിത്രങ്ങളുടെ ഭാഗമായി ജയറാം തന്റെ ശ്കതമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
അദ്ദേഹം ജെബി ജങ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപെട്ട കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. ചെണ്ടയോ ആനയോ ഇതില്‍ ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ചെണ്ട എന്നാണ് ജയറാം പറയുക. മുണ്ട്-ജീന്‍സ് ആണെങ്കില്‍ മുണ്ട്. അടുത്തത് മോഹന്‍ലാലോ മമ്മൂട്ടിയോ എന്ന ചോദ്യത്തിന് അത് കുഴപ്പിക്കുന്ന ചോദ്യമാണെന്ന് ജയറാം പറയുന്നു. ഇത് കാണുന്ന മമ്മൂക്കയ്ക്ക് അറിയാം. ഞാന്‍ ഏത് പേരാണ് പറയുക എന്ന്. അതുകൊണ്ടൊരു മാറ്റം വരുത്തി കൊണ്ട് ലാലേട്ടന്റെ പേര് പറയുന്നുവെന്ന് തന്ത്രപൂര്‍വ്വം ജയറാം ഉത്തരം നല്‍കി.

അതുപോലെ കൂടെ അഭിനയിച്ചവരിൽ ഇഷ്ട നായികയെ കുറിച്ചായിരുന്നു. ശോഭന, ഉര്‍വശി, മഞ്ജു വാര്യര്‍, പാര്‍വതി, സംയുക്ത വര്‍മ്മ ഇവരില്‍ ഏറ്റവും പ്രിയപ്പെട്ട നടി ആരാണെന്ന ചോദ്യത്തിന് അതിൽ ഇഷ്ടമുള്ള ആളെ ഞാൻ നേരത്തെ എടുത്തല്ലോ എന്നായി ജയറാം. പിന്നെ പറയുകയാണെങ്കില്‍ എല്ലാവരും നല്ല നടിമാരാണ്. പക്ഷേ അതിനെക്കാളും ഉപരി എടുത്ത് പറയുകയാണെങ്കില്‍ അത് ഉര്‍വശിയാണ്. അതൊരു വേറെ ജന്മം തന്നെയാണ്. എത്രയോ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എത്ര അഭിനയിച്ചാലും മതിയാവില്ല. പാര്‍വതിയോട് ഇതേ ചോദ്യം ചോദിക്കുകയാണെങ്കില്‍ ഉര്‍വശി എന്നായിരിക്കും അവളും പറയുക പറയുക. ഞങ്ങളുടെ ജോഡി അവൾക്ക് വലിയ ഇഷ്ടമാണ്. നടന്മാരെ കുറിച്ചാണെങ്കില്‍ മമ്മൂക്ക എന്ന് പറഞ്ഞേക്കുമെന്നും ജയറാം സൂചിപ്പിച്ചു.
പിന്നെ വീട്ടുകാര്യത്തിലേക്ക് വരികയാണെങ്കിൽ അത് പാർവതിയുടെ എല്ലാ സ്വഭാവവും
മക്കള്‍ക്ക് ഇഷ്ടമാണ്. ഇനി മക്കള്‍ക്ക് പാര്‍വതിയുടെ ഒരു സ്വഭാവം ഉണ്ടാവരുത് എന്നാഗ്രഹിച്ച കാര്യത്തെ കുറിച്ചും ജയറാം പറയുന്നു. പാർവതിക്ക് വല്ലപ്പോഴും മുറുക്കുന്ന ശീലമുണ്ട്. അത് എപ്പോഴും ഒന്നുമില്ല, പാർവതിയുടെ അമ്മക്കും ആ ശീലമുണ്ടായിരുന്നു. വര്‍ഷത്തില്‍ നാലോ അഞ്ചോ തവണയെ ഉണ്ടാവുകയുള്ളു. എങ്കിലും അതൊരു വൃത്തികെട്ട സ്വഭാവമാണ് അനുകരിക്കരുതെന്ന് മക്കളോട് താന്‍ പറയുമെന്നും ജയറാം പറയുന്നു.
Leave a Reply