ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം, രജനികാന്ത് മുതൽ ഒരുപാട് പേര് വിളിച്ചു ! സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറം !ജയറാം പറയുന്നു !

ജയറാം എന്ന നടൻ ഒരു സമയത്ത് മലയാള സിനിമയുടെ സൂപ്പർ സ്റ്റാറുകളിൽ ഒരാളായിരുന്നു.  പക്ഷെ തുടർച്ചയായ പരാജയങ്ങൾ അദ്ദേഹത്തെ കാര്യമായി ബാധിച്ചു. മലയാള  സിനിമയിൽ നിന്നും   തീർത്തും അദ്ദേഹം അകന്ന് പോകുന്നത് പോലെ തോന്നിയിട്ടുണ്ട്. അപ്പോഴും അദ്ദേഹത്തിന് തണലായത് തെന്നിത്യൻ സിനിമ ലോകമാണ് ഇപ്പോഴിതാ ഏറെ കാലങ്ങൾക്ക് ശേഷം അദ്ദേഹം വളരെ ശക്തമായ ഒരു കഥാപാത്രവുമായി ഒരു സൂപ്പർ ഹിറ്റ് സിനിമയിലൂടെ തന്റെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ‘പൊന്നിയിന്‍ സെല്‍വന്‍’  എന്ന ചിത്രത്തിലെ ആഴ്വാര്‍കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

വളരെ മികച്ച അഭിപ്രായമാണ് ജയറാമിന്റെ കഥാപാത്രത്തിന് ലഭിക്കുന്നത്, ആ ചിത്രത്തിലെ ഏറ്റവും കുറഞ്ഞ പ്രതിഫലം ജയറാമിന് ആയിരുന്നു. ഒരു കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്. ഐശ്വര്യ ലക്ഷ്മി, പ്രഭു, പ്രകാശ് രാജ് എന്നിവർക്ക് ഒന്നര കോടിയാണ് പ്രതിഫലമായി ലഭിച്ചത്. സിനിമയിൽ വിക്രമാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത്. 12 കോടി രൂപയാണ് വിക്രമിന് ലഭിച്ച പ്രതിഫലം. തൊട്ടുപിന്നിൽ ഐശ്വര്യ റായ് ആണ്. 10 കോടിയായിരുന്നു ഐശ്വര്യയുടെ പ്രതിഫലം. ജയം രവിക്ക് എട്ട് കോടിയും കാർത്തിക്ക് 5 കോടി രൂപയും തൃഷയ്ക്ക് 2.5 കോടിയുമാണ് പ്രതിഫലമായി ലഭിച്ചത്.

ഇപ്പോഴതാ ചിത്രത്തിന്റെ വിജയത്തിൽ ഏറെ സന്തോഷിച്ച ജയറാം പദ്മരാജന്റെ മകന്‍ അനന്ത പത്മനാഭന്റെ പ്രശംസയ്ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഞാന്‍ ഒരു സിനിമ ചെയ്തിട്ട് പേഴ്സണല്‍ ആയി എന്നെ വിളിച്ച ആളുകളുടെ ലിസ്റ്റ് എടുത്താല്‍ ഞെട്ടിപ്പോകും. രജനികാന്ത് തൊട്ട് ഇങ്ങോട്ട് ഒരുപാട് പേര്.. അതുകൂടാതെ മറ്റു ഭാഷകളില്‍ നിന്ന് നിത്യേന അഭിനന്ദനങ്ങള്‍ വരികയാണ്. എന്റെ വീട്ടില്‍ ഇത്രയും ബൊക്കെയും പൂക്കളും ഇന്നേവരെ ഇങ്ങനെ കൊടുത്തയച്ചിട്ടില്ല. നമ്പി ആഴത്തില്‍ ജനങ്ങളിലേക്ക് എത്തി. ഞാന്‍ കുറെ ഹോംവര്‍ക് ചെയ്തിട്ടാണ് ആ കഥാപാത്രം ചെയ്തത്.

ചരിത്ര കഥയാണ്, അതിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് നമ്പി. ഇതിനു മുമ്പ് നാടകമായി ചെയ്തപ്പോഴുമെല്ലാം വന്തിയത്തേവന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് ആഴ്വാര്‍കടിയന്‍ നമ്പി. അയാള്‍ ചാരൻ ആണ്, ടെറര്‍ ആണ്. അയാള്‍ ടെറര്‍ ആണെന്ന് കാണിക്കുന്ന വളരെ മനോഹരമായ ഒരു സീന്‍ ഉണ്ടായിരുന്നു. പക്ഷെ അതൊക്കെ സിനിമയിൽ നിന്നും കട്ട് ചെയ്ത് കളഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇതിലും മനോഹരമാണ്.

മറ്റു രീതിയിലുള്ള ചേഷ്ടകള്‍ ഒന്നും വരാതെ വളരെ ശ്രദ്ധിച്ച് ചെയ്ത് വേഷമാണ് അത്, ന്തായാലും നന്ദിയുണ്ട്. തമിഴ് വേര്‍ഷന്‍ കൂടി ഒന്ന് കണ്ടുനോക്കുക. പണ്ടത്തെ തമിഴാണ് സംസാരിച്ചിരുന്നത്. തമിഴ് കാണുന്നതായിരിക്കും കുറച്ചുകൂടി ഭംഗി. ഒന്ന് കണ്ടു നോക്കണേ. ഒരുപാട് സന്തോഷമുണ്ട്, അമ്മയോട് അന്വേഷണം പറയണം. ഞാന്‍ ഇങ്ങനെ നമ്പിയുടെ വിജയം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറയുന്നു. പത്മരാജന്‍ സാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്തുമാത്രം സന്തോഷപ്പെട്ടേനെ. അദ്ദേഹം കൊണ്ടുവന്ന ഒരാള്‍ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷവും എന്തെങ്കിലുമൊക്കെ ചെയ്തു നില്‍ക്കുന്നില്ലേ.. അദ്ദേഹത്തിന്റെ അനുഗ്രഹം എന്നും എന്റെ ഒപ്പം ഉണ്ടെന്നും ജയറാം ഓർക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *