
അന്നും ഇന്നും എന്നും എന്റെ ഇഷ്ട നായിക ഉർവശിയാണ് ! അതൊരു വേറെ ജന്മം തന്നെയാണ് ! ഞങ്ങളുടെ ഈ ജോഡിയെ കുറിച്ച് പാർവതി പറയുന്നത് ഇതാണ് ! ജയറാം !
മലയാളികൾ ഏറെ സ്നേഹിക്കുന്ന നടനാണ് ജയറാം. മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ ആയ അദ്ദേഹം പക്ഷെ ഇപ്പോൾ മലയാള സിനിമക്ക് നഷ്ടമായികൊട്നിരിക്കുകയാണ്, അന്യ ഭാഷാ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലാണ് കൂടുതലും കാണുന്നത്. മലയാള സിനിമ രംഗത്ത് ജയറാമിന് ഇപ്പോൾ അവസരങ്ങൾ ഇല്ല എന്ന് തന്നെ പറയുന്നതാണ് ശെരി. അതിന്റെ വിഷമവും അദ്ദേഹം പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. സിനിമ ഇല്ലാതിരുന്നപ്പോൾ താൻ നേരിട്ട വിഷമത്തെ കുറിച്ച് പലപ്പോഴും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.
അത്തരത്തിൽ ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഞാൻ ഒരു കാര്യത്തിനും അമിതമായി ദുഖിക്കാനോ, സന്തോഷിക്കാനോ പോകാറില്ല. ഞാൻ ആഗ്രഹിച്ചതിലും അപ്പുറമാണ് ഈശ്വരൻ എനിക്ക് നൽകിയത്, അതിൽ ഞാൻ എന്നും സന്തോഷവാനും തൃപ്തിയുള്ളവനുമാണ്. എന്നാൽ എന്റെ ജീവിത്തിൽ ഞാൻ വിഷമിച്ച ഒരു നിമിഷം ഉണ്ടായി, കുറച്ച് നാളുകൾക്ക് മുമ്പ് ഒരു എട്ട് മാസമായി ഞാൻ വീട്ടിലുണ്ട്. സ്ഥിരമായി വിളിക്കുന്ന ആളുകൾ പോലും വിളിക്കാതെയായി. 12 വർഷം എന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ ഇയാൾക്ക് ഇനി പണിയൊന്നും ഉണ്ടാവില്ലെന്ന് കരുതി പോയി, വിജയമില്ലെങ്കിൽ ആളുകൾ അപ്പോൾ സ്ഥലം വിട്ടു കളയും.

ആരും എന്നെ ഒന്നും വിളിക്കില്ല, ഇനി ഇപ്പോൾ നമ്മൾ അങ്ങോട്ട് വിളിച്ചാൽ ഫോണും എടുക്കില്ല. അവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ പെരുമാറ്റം അനുഭവപെട്ടു. സിനിമ വേണമെന്നോ ധനസഹായം വേണമെന്നോ ഒന്നും ഇവരിൽ നിന്ന് ഞാൻ ആഗ്രഹിച്ചല്ല ഞാൻ ഈ വിളിക്കുന്നത്. എനിക്ക് വല്ലപ്പോഴും ഉള്ള അവരുടെ ആ വിളികൾ മാത്രം മതി. അതൊക്കെയല്ലേ ഒരു സന്തോഷം, അതുപോലും എനിക്ക് നഷ്ടപെട്ട ആ എട്ട് മാസം മാനസികമായി ഏറെ വിഷമിച്ചിരുന്നു. പരാജയങ്ങൾ എല്ലാ മേഖലയിലും ഉണ്ട്. ജീവിതത്തിൽ പരാജയങ്ങൾ വേണം. നമ്മൾ ഒരുപാട് കഷ്ടപ്പെട്ടിട്ട് കിട്ടുന്ന സന്തോഷത്തിനും ചിരിക്കും ഒക്കെ വലിയ വിലയുണ്ട്.
അതുപോലെ മിക്ക നടിമാരുടെ ഒപ്പവും അഭിനയിച്ചിട്ടുണ്ട് എങ്കിലും തനിക്ക് ഏറ്റവും ഇഷ്ടമുള്ള അഭിനേത്രി അത് ഉർവശി ആണെന്നാണ് ജയറാം പറയുന്നത്. അതൊരു വേറെ ജന്മം തന്നെയാണ്. എത്രയോ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എത്ര അഭിനയിച്ചാലും മതിയാവില്ല. എന്തൊരു മികച്ച നടിയാണ് അവർ. ഈശ്വരൻ അനുഗ്രഹിച്ച് നൽകിയ കഴിവാണ് അത്. പാര്‍വതിയോട് ഇതേ ചോദ്യം ചോദിക്കുകയാണെങ്കില്‍ ഉര്‍വശി എന്നായിരിക്കും അവളും പറയുക പറയുക. ഞങ്ങളുടെ ജോഡി അവൾക്ക് വലിയ ഇഷ്ടമാണ്. നടന്മാരെ കുറിച്ചാണെങ്കില്‍ മമ്മൂക്ക എന്നായിരിക്കും അവൾ പറയുക എന്നും ജയറാം പറയുന്നു.
Leave a Reply