
എന്റെ തൊഴിലിനെ തൊട്ട് ഞാൻ സത്യം ചെയ്യുന്നു ! ദാസേട്ടൻ എന്റെ വീട്ടിൽ വന്ന് പോയതിന് ശേഷം അവിടെ നടന്നത് അത്ഭുതം ! ജയറാം പറയുന്നു !
മലയാള സിനിമ രംഗത്ത് പത്മശ്രീ ജയറാമിന്റെ സ്ഥാനം എന്നും അങ്ങനെ തന്നെ കാണും, ഇപ്പോൾ അദ്ദേഹം സിനിമ രംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ് എങ്കിലും അദ്ദേഹത്തിന്റെ ജന പ്രീതിക്ക് ഒരു ഇടിവും ഇപ്പോഴും സംഭവിച്ചിട്ടില്ല. ആടുംപുലിയാട്ടം എന്ന ചിത്രമാണ് അവസാനമായി ജയറാമിന്റേതായി ഇൻഡസ്ട്രിയിൽ ഹിറ്റായത്. ഇപ്പോൾ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം സത്യൻ അന്തിക്കാട് ചിത്രം മകൾ വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല.
ജയറാമിനെ പോലെ തന്നെ നമുക്ക് പ്രിയപെട്ടവരാണ് അദ്ദേഹത്തിന്റെ കുടുബവും. തങ്ങളുടെ കുടുബ വിശേഷങ്ങൾ പറഞ്ഞു താര കുടുംബം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. അത്തരത്തിൽ ഇപ്പോഴിതാ ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് പ്രേക്ഷകർക്ക് ഇടയിൽ ഏറെ ശ്രദ്ധ നേടുന്നത്. ഗാനഗന്ധർവൻ യേശുദാസ് തന്റെ വീട്ടിൽ വന്നുപോയതിന് ശേഷം അവിടെ സംഭവിച്ച വലിയൊരു അത്ഭുത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ.. 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മദ്രാസില്‍ ആദ്യമായി ഒരു വീട് വെച്ചപ്പോള്‍ അവിടേക്ക് ദാസേട്ടനെ വിളിച്ചു. ദാസേട്ടന് ഒന്ന് വന്ന് ആ കാലൊന്ന് വീട്ടില്‍ സ്പര്‍ശിച്ചിട്ടു പോയാല്‍ തന്നെ എനിക്ക് അതിലും വലിയ സന്തോഷമില്ലെന്ന് അറിയിച്ചു. തീര്‍ച്ചയായിട്ടും വാരം മോനെ എന്ന് പറഞ്ഞ് ദാസേട്ടനും ചേച്ചിയും വന്നു.

പ്രഭ ചേച്ചി അശ്വതിക്ക് ഒപ്പം വീടൊക്കെ കാണാൻ പോയി, എന്നാൽ ആ സമയത്ത് ദാസേട്ടനെ അവിടെ കാണാൻ ഇല്ലായിരുന്നു. സാ… എന്ന് ശബ്ദം എവിടെ നിന്നോ ഞാന്‍ കേട്ടു. ആരെയാണ് സംഗീതം പഠിപ്പിക്കുന്നത് എന്ന് വളരെ ആകാംഷയോടെ വന്ന് നോക്കിയപ്പോഴാണ് എന്റെ വീട്ടിൽ ഉണ്ടായിരുന്ന തത്തെയെയാണ് ദാസേട്ടന് പാട്ട് പഠിപ്പിക്കുന്നത്. അതിനെ ഓരോന്നായിട്ട് ദാസേട്ടന് സംഗീതം പറഞ്ഞുകൊടുക്കുകയാണ്. എന്റെ നെഞ്ചില്‍ തൊട്ട്, എന്റെ കലയാണേ സത്യം ഞാന്‍ പറയുകയാണ്, അതിനു ശേഷം ആ പക്ഷി പിന്നീട് ഇരുപത്തിയഞ്ചോളം വാക്കുകള്‍ പറയുമായിരുന്നു. വീട്ടില്‍ വരുന്ന എല്ലാവര്ക്കും അതൊരു അത്ഭുതമായിരുന്നു അത് എന്നും ജയറാം പറയുന്നു.
Leave a Reply