
ദാസേട്ടൻ എന്റെ വീട്ടിൽ വന്ന് പോയതിന് ശേഷം അവിടെ നടന്നത് അത്ഭുതം ! എന്റെ കലയെ തൊട്ട് ഞാൻ സത്യം ചെയ്യുന്നു !ജയറാമിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !
മലയാള സിനിമയുടെ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് നടൻ ജയറാം. ഒരു സമയത്ത് അദ്ദേഹം വളരെ തിരക്കുള്ള ഒരു നടനായിരുന്നു. അദ്ദേഹം നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ജയറാം പക്ഷെ ഇപ്പോൾ വലിയ പരാജയമാണ് തന്റെ കരിയറിൽ നേരിടുന്നത്. ആടുംപുലിയാട്ടം എന്ന ചിത്രമാണ് അവസാനമായി ജയറാമിന്റേതായി ഇൻഡസ്ട്രിയിൽ ഹിറ്റായത്. ഇപ്പോൾ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം സത്യൻ അന്തിക്കാട് ചിത്രം മകൾ വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല.
ഇപ്പോഴിതാ ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് പ്രേക്ഷകർക്ക് ഇടയിൽ ഏറെ ശ്രദ്ധ നേടുന്നത്. ഗാനഗന്ധർവൻ യേശുദാസ് തന്റെ വീട്ടിൽ വന്നുപോയതിന് ശേഷം അവിടെ സംഭവിച്ച വലിയൊരു അത്ഭുത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ, 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മദ്രാസില്‍ ആദ്യമായി ഒരു വീട് വെച്ചപ്പോള്‍ അവിടേക്ക് ദാസേട്ടനെ വിളിച്ചു. ദാസേട്ടന് ഒന്ന് വന്ന് ആ കാലൊന്ന് വീട്ടില്‍ സ്പര്‍ശിച്ചിട്ടു പോയാല്‍ തന്നെ എനിക്ക് അതിലും വലിയ സന്തോഷമില്ലെന്ന് അറിയിച്ചു. തീര്‍ച്ചയായിട്ടും വാരം മോനെ എന്ന് പറഞ്ഞ് ദാസേട്ടനും ചേച്ചിയും വന്നു.

ശേഷം പ്രഭ ചേച്ചി പാർവതിയുടെ ഒപ്പം വീടൊക്കെ കണ്ടുകൊണ്ടിരിക്കുന്നു, എന്നാൽ പെട്ടെന്ന് ദാസേട്ടനെ കാണാനില്ല. സാ… എന്ന് ശബ്ദം എവിടെ നിന്നോ ഞാന്‍ കേട്ടു. ആരെയാണ് സംഗീതം പഠിപ്പിക്കുന്നത് എന്ന് വളരെ ആകാംഷയോടെ വന്ന് നോക്കിയപ്പോഴാണ് എന്റെ വീട്ടിൽ ഉണ്ടായിരുന്ന തത്തെയെയാണ് ദാസേട്ടന് പാട്ട് പഠിപ്പിക്കുന്നത്. അതിനെ ഓരോന്നായിട്ട് ദാസേട്ടന് സംഗീതം പറഞ്ഞുകൊടുക്കുകയാണ്. എന്റെ നെഞ്ചില്‍ തൊട്ട്, എന്റെ കലയാണേ സത്യം ഞാന്‍ പറയുകയാണ്, അതിനു ശേഷം ആ പക്ഷി പിന്നീട് ഇരുപത്തിയഞ്ചോളം വാക്കുകള്‍ പറയുമായിരുന്നു. വീട്ടില്‍ വരുന്ന എല്ലാവര്ക്കും അതൊരു അത്ഭുതമായിരുന്നു അത് എന്നും ജയറാം പറയുന്നു.
ഇപ്പോഴിതാ സംഗീതം പഠിക്കാന്‍ ആഗ്രഹിക്കുന്ന, സംഗീതത്തില്‍ ജ്ഞാനമുള്ള കുട്ടികള്‍ക്കു വേണ്ടി തരംഗിണി എന്ന സംഗീത ക്ലാസ്സ് ആരംഭിച്ചിരിക്കുകയാണ് ദാസേട്ടൻ. സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്ക് വേണ്ടിയാണ് ഈ പദ്ധതി എന്നും യേശുദാസും വ്യക്തമാക്കി. തന്റെ വലിയൊരു ആഗ്രഹമാണത്. ലോകത്ത് എവിടെ നിന്നും കുട്ടികള്‍ക്ക് ഈ അവസരം വിനിയോഗിക്കാന്‍ കഴിയും. എന്നാല്‍ ജന്മവാസനയാണ് ഏറ്റവും ആവശ്യം. മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ട് കാര്യമില്ല. അങ്ങനെയുള്ളവര്‍ക്ക് സംഗീതത്തിലേക്കുള്ള വഴി എന്ന നിലയിലാണ് തരംഗിണി ഈ ഉദ്യമം ആരംഭിക്കുന്നതെന്നും യേശുദാസ് അറിയിച്ചു.
Leave a Reply