
ജയറാം എന്ന നടന്റെ പരാജയത്തിന് കാരണം ഇതാണ് ! അദ്ദേഹത്തിന്റെ ജനപ്രിയതക്ക് ഒരു ഇടിവും ഇതുവരെ സംഭവിച്ചിട്ടില്ല ! പക്ഷെ പി,ഴ,ച്ചത് ഇവിടെയാണ് ! കുറിപ്പ് !
ജയറാം എന്ന നടൻ മലയാള സിനിമയുടെ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ്, എന്നാൽ അദ്ദേഹത്തിന്റെ കരിയറിൽ സംഭവിച്ച ആ പരാജയം അത് സിനിമ ആസ്വാദകരെ കൂടിയാണ് നൊമ്പരപെടുത്തുന്നത്, നമ്മൾ ഇന്നും ടെലിവിഷനിൽ ആവേശത്തോടെ കാണുന്ന എത്രയോ ജയറാം ചിത്രങ്ങൾ, വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന എന്തോ ഒരു മാജിക് അദ്ദേഹത്തിന്റയെ ചിത്രങ്ങളിൽ ഉണ്ട്, എന്നാൽ ജയറാം എന്ന നടന്റെ പരാജയത്തിനുള്ള കാരണം എന്ന തലക്കെട്ടോടെ മഹേഷ് ഗോപാൻ എന്ന ആരാധകന്റെ ഒരു കുറിപ്പാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ആവശ്യത്തിനും അനാവശ്യത്തിനും പരിഹാസങ്ങൾ മാത്രം കണ്ടെത്തുന്ന ഈ സമൂഹത്തിൽ വിമർശനങ്ങൾ നേരിടേണ്ടി വന്ന ഒരു നാടാണ് ജയറാം. അദ്ദേഹത്തിന്റെ എത്ര ചിത്രങ്ങൾ പരാജയപെട്ടു എന്ന് പറഞ്ഞാലും മലയാളികൾക്ക് അത്തർ പെട്ടെന്ന് എഴുതി തള്ളാൻ കഴിയാത്ത ഒരു നടനാണ് ജയറാം. അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ ഒരു നടനെന്ന നിലയിൽ പ്രേക്ഷക മനസ്സിൽ വ്യക്തമായൊരു സ്ഥാനമുണ്ടാക്കാൻ ജയറാമിനു കഴിഞ്ഞു. അപരൻ, മൂന്നാംപക്കം, പൊന്മുട്ടയിടുന്ന താറാവ്, ജാതകം, വർണ്ണം, ചാണക്യൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മഴവിൽക്കാവടി, പ്രാദേശിക വാർത്തകൾ, കാലാൾപട, ഇന്നലെ, ചക്കിക്കൊത്ത ചങ്കരൻ തുടങ്ങിയ ചിത്രങ്ങൾ ജയറാം പ്രേക്ഷകർക്കു മുന്നിലെത്തിച്ചത് തന്റെ കരിയറിലെ ആദ്യ മൂന്നു വർഷങ്ങൾക്കുള്ളിലാണ്.
ഇതിൽ തന്നെ അപരനും, മൂന്നാംപക്കവും, വർണ്ണവും, ചാണക്യനും, പെരുവണ്ണാപുരത്തെ വിശേഷങ്ങളും, മഴവിൽ കാവടിയും, ഇന്നലെയുമൊക്കെ സൂപ്പർ ഹിറ്റുകളായിരുന്നു. ആ വിജയങ്ങൾ വീണ്ടും കരിയറിൽ ആവർത്തിക്കാൻ തുടങ്ങി, ഈ കാലയളവിൽ വന്ന ചിത്രങ്ങളിലൊക്കെ കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ പ്രാപ്തിയുള്ള ഒരു ജയറാമിനെ പ്രേക്ഷകന് കാണാൻ സാധിച്ചു. കാരുണ്യത്തിലെ സതീശനൊക്കെ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.

‘സമ്മർ ഇൻ ബത്‌ലഹേം’ എന്ന മൾട്ടിസ്റ്റാർ ചിത്രത്തിൽ ഏറ്റവുമധികം കയ്യടി വാങ്ങാൻ ജയറാം എന്ന നടന് സാധിച്ചത് അത് അദ്ദേഹത്തിന്റെ ആ തനതായ ശൈലിയിലൂടെ തന്നെയാണ്. വിജയങ്ങൾ വീണ്ടും ആവർത്തിച്ചുകൊണ്ടേ ഇരുന്നു… ‘കൊ,ട്ടാരം വീട്ടിലെ അപ്പൂട്ടൻ’, ‘കൈക്കുടന്ന നിലാവ്’, ‘ഫ്രണ്ട്സ്’,’വീണ്ടും ചില വീട്ടു കാര്യങ്ങൾ’, ‘ഞങ്ങൾ സന്തുഷ്ടരാണ്’ , ‘പട്ടാഭിഷേകം’ തുടങ്ങിയ ചിത്രങ്ങളൊക്കെയും സൂപ്പർഹിറ്റുകളായിരുന്നു. ഇതിനിടയിൽ സ്നേഹം, ചിത്രശലഭം, തുടങ്ങിയ ചിത്രങ്ങളിലെ അഭിനയവും ശ്രദ്ധേയമായി.
ജയറാം എന്ന നടന്റെ കരിയറിൽ ഒരു താഴ്ചക്ക് കാരണമായി എനിക്ക് തോന്നിയിട്ടുള്ളത്, ആദ്യം തന്നെ ഭരതൻ, പത്മരാജൻ,ലോഹിതദാസ്, തുടങ്ങിയ കലാകാരൻമാരുടെ വിയോഗമാണ്, രണ്ടാം വരവ്, ഇവർ, തീർത്ഥാടനം, രഹസ്യ പോലീസ്, സ്വപാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ തട്ടകം ഒന്നു മാറാൻ ശ്രമിച്ചത്. ആ ശ്രമത്തിൽ തെറ്റൊന്നുമില്ല പക്ഷെ അങ്ങനെയൊരു തീരുമാനം എടുക്കുമ്പോൾ ശക്തമായ കഥയും തിരക്കഥയും ബാനറും ഒക്കെ തീർച്ചയായും ഉറപ്പുവരുത്തണമായിരുന്നു.
പിന്നെ ഏറ്റവും വലിയ ഒരു പാളിച്ച പറ്റിയത് രാജസേനനുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞതാണ്. ഈ കൂട്ടുകെട്ട് പിരിഞ്ഞത് രണ്ടു കൂട്ടരേയും ഒരു പോലെ ബാധിച്ചിരുന്നു. രാജസേനന്റെ തുടർന്നുള്ള ചിത്രങ്ങളുടെയൊക്കെ നിലവാരം കുത്തനെ ഇടിഞ്ഞു പോയതായും കാണാം, .ജയറാം ചെയ്തു വന്നിരുന്ന കഥാപാത്രങ്ങൾ ദിലീപ്, ബിജു മേനോൻ, ജയസൂര്യ തുടങ്ങിയ നടന്മാർ കൈയ്യാളാൻ തുടങ്ങിതും മറ്റൊരു കാരണമായി.
സത്യത്തിൽ ജയറാം എന്ന നടന്റെ ജനപ്രീതിക്ക് ഇപ്പോഴും ഇവിടെ യാതൊരിടിവും സംഭവിച്ചിട്ടില്ല… നമ്മുടെ വീട്ടിലെ സ്വീകരണമുറിയിൽ മഴവിൽ കാവടിയും,സന്ദേശവും, കാരുണ്യവും, അപ്പൂട്ടനും, മുഖചിത്രവും, നന്മനിറഞ്ഞവൻ ശ്രീനിവാസനും, പെരുവണ്ണാപുരവുമൊക്കെ തെളിഞ്ഞു നിൽക്കും കാലത്തോളം ജയറാമിന്റെ ജനപ്രീതി ഒരിക്കലും കുറയില്ല.
അതുപോലെ നമ്മളുടെ മനസ് നിറക്കുന്ന നിലവാരത്തിലുള്ള ഒരു സിനിമ വീണ്ടും വരുന്നതു വരെയുള്ളൂ ഈ പ്രതിസന്ധി. സത്യൻ അന്തിക്കാടും, ശ്രീനിവാസനും, രഞ്ജിത്തുമൊക്കെ ഇവിടെ തന്നെയുണ്ടല്ലോ. മമ്മൂട്ടിക്കും, മോഹൻലാലിനും ശേഷം മലയാളത്തിൽ ഏറ്റവുമധികം കാലം ഏറ്റവുമധികം വിജയങ്ങൾ നേടിയ ഈ ജനകീയ നടൻ ഇന്ന് വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്… തന്റെ പ്രൗഡിക്കൊത്ത കഥാപാത്രങ്ങളുമായി തുടർന്നും അദ്ദേഹം വരുന്നതിനായി പ്രേക്ഷകരായ നമുക്ക് കാത്തിരിക്കാം…
Leave a Reply