
ഏട്ടനെ പിന്നിൽ നിന്നും കുത്തുന്നവർ ഒന്നോർക്കുക ! നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല ! ഒന്ന് ആത്മപരിശോധന നടത്തിയാല്‍ നന്ന് ! ജീവന് ഗോപാലിന്റെ വാക്കുകൾ വൈറലാകുന്നു !
കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനാണ് ജീവൻ ബാലഗോപാൽ. അതിലുപരി ദിലീപിന്റെ ഹിറ്റ് ചിത്രം മൈ ബോസ് എന്ന ചിത്രത്തിൽ ദിലീപിന്റെ സഹോദരിയുടെ മകനായി അഭിനയിച്ചത് ജീവൻ ആയിരുന്നു. ദിലീപ് എന്ന നടൻ ഇപ്പോൾ വ്യക്തി ജീവിതത്തിൽ വളരെ അധികം പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ നടൻ ദിലീപിന് കടുത്ത പിന്തുണയുമായി എത്തിയിരിക്കുകയാണ് ജീവൻ.
ജീവൻ ഫേസ്ബുക്കിൽ പെൺകിവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. താന്‍ ദിലീപിനൊപ്പം തന്നെയാണെന്നും സത്യം കോടതിയില്‍ തെളിയട്ടെ എന്നും ജീവന് ഫേസ്ബുക്കില്‍ കുറിച്ചു. നടന്റെ പോസ്റ്റ് ഇങ്ങനെ-കഷ്ടപ്പാടുകള്‍ക്കിടയില്‍നിന്ന് സ്വപ്രയത്നത്തിലൂടെ ഉന്നതങ്ങളില്‍ എത്തിയ ദിലീപേട്ടന് എന്റെ എല്ലാ പിന്തുണയും എന്ന് പറഞ്ഞുകൊണ്ടാണ് ജീവൻ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജീവന്റെ വാക്കുകൾ ഇങ്ങനെ, സത്യം കോ,ട,തി,യില്‍ തെളിയട്ടെ.. ഈ അവസരം മുതലെടുത്ത് ചാനലുകളില്‍ വന്നിരുന്ന് ദിലീപേട്ടനെതിരെ കവലപ്രസംഗം നടത്തി പിന്നില്‍ നിന്ന് കുത്തുന്ന, കൂടെ നിന്ന് എല്ലാം നേടിയവര്‍ ഒരു കാര്യം ഓര്‍ക്കുക, നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല….. ഒന്ന് ആത്മപരിശോധന നടത്തിയാല്‍ നന്ന്, എന്നും ജീവൻ കുറിച്ചു. താരത്തിന്റെ പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്.

കൂടാതെ ജീവൻ ഈ പോസ്റ്റ് ദിലീപ് ഫാന്‍സ് അസോസിയേഷന് ഉള്‍പ്പെടെയുള്ള ദിലീപ് അനുകൂല ഗ്രൂപ്പുകളെ ടാഗ് ചെയ്തിട്ടുണ്ട്. നിരവധി പേര് പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. എല്ലാവരും കഷ്ടപ്പെട്ട് തന്നെ ആണ് നടി നടൻമാർ ആകുന്നതും അങ്ങനെ തന്നെ നിലനിൽക്കുന്നതും സത്യം എന്ത് തന്നെ ആയാലും തെളിയിക്കപ്പെടട്ടെ. അതുവരെ നമുക്ക് ആരെയും കുറ്റപ്പെടുത്താതെ ഇരിക്കാം, എന്നായിരുന്നു ഒരാളുടെ കമന്റ്. ദിലീപിനെ അടുത്തറിയാവുന്നവര്‍ക്ക് ഈ മാധ്യമ വിചാരണയും പടച്ചുവിടുന്ന കെട്ടുകഥകളും വിശ്വസിക്കാന്‍ ഏറെ പ്രയാസമാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
കഴിഞ്ഞ ദിവസം നടൻ ആദിത്യനും ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു, യഥാർഥ ഇരക്കൊപ്പം എന്നാണ് ആദിത്യൻ പറഞ്ഞത്. അതേസമയം കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദിലീപ് ഉപയോഗിച്ച നാല് ഫോണുകളില്‍ 3 എണ്ണമാണ് ഹാജരാക്കുക. നാലാമത്തെ ഫോണ്‍ ദിലീപ് ഒളിപ്പിച്ചിരിക്കുകയാണെന്നാണ് അ,ന്വേ,ഷണ സംഘം കുറ്റപ്പെടുത്തുന്നത്. ഫോണുകള്‍ ലഭിച്ചാലുടന്‍ അവ കൈമാറിയ ഫൊ,റ,ന്,സിക് ലാബിലേക്കും ക്രൈം,ബ്രാ,ഞ്ച് അന്വേഷണം വ്യാപിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Leave a Reply