
24 വർഷത്തെ സർവീസിന് ശേഷമുള്ള പടിയിറക്കം ! കെഎസ്എഫ്ഇ അർബൻ റീജനൽ ഓഫിസിൽ സീനിയർ മാനേജർ ചുമതലയിൽ നിന്നാണ് വിരമിക്കുന്നത് !
മലയാളികൾക്ക് വളരെ പരിചിതമായ ആളാണ് ജോബി. മറ്റുള്ളവരുടെ കുറവുകളെ ചൂണ്ടിക്കാണിക്കാൻ തലപര്യം കാണിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളവരിൽ കൂടുതൽ പേരും. എന്നാൽ നമ്മുടെ പരിമിതികളിൽ തളർന്ന് ഇരിക്കാതെ കഠിനമായ ശ്രമങ്ങൾ കൊണ്ട് ഉയരങ്ങൾ കീഴടക്കാൻ കഴിയും എന്ന് നമുക്ക് മുന്നിൽ തെളിയിച്ചു കാണിച്ചുതന്നെ ആളാണ് ജോബി. സിനിമകളിൽ കൂടിയും സീരിയലിൽ കൂടിയും മിമിക്രി വേദികളിൽ കൂടിയും എല്ലാം നമുക്ക് പരിചിതനായ ജോബിയുടെ ജീവിതം ഏവർക്കും ഒരു പ്രജോദനമാണ്.
അദ്ദേഹം തന്റെ കുറവുകളെ ഓർത്ത് വിലപിക്കാതെ അദ്ദേഹം തന്റെ ജീവിതം ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ വളരെ പ്രധാനമായ ഒരു ഘട്ടത്തിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ അദ്ദേഹം. മൂന്നു പതിറ്റാണ്ടിലേറെ സിനിമയിലും സീരിയലിലും സജീവമായ ജോബി ഈ മാസം 31ന് സർവീസിൽ നിന്നും വിരമിക്കും. സ്റ്റാച്യു കെഎസ്എഫ്ഇ അർബൻ റീജനൽ ഓഫിസിൽ സീനിയർ മാനേജർ ചുമതലയിൽ നിന്നാണ് വിരമിക്കുന്നത്. 24 വർഷത്തെ സർവീസിനു ശേഷമാണ് പടിയിറക്കം. ഇനി മുതൽ സിനിമയിലും നാടകത്തിലും കൂടുതൽ സജീവമാകാനാണ് തീരുമാനം.
തന്റെ ജീവിതവിജയത്തെ കുറിച്ച് ഇതിന് മുമ്പ് അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആയിരുന്നു, എന്റെ പൊക്കമില്ലായ്മ ഒരിക്കലൂം ഒരു കുറവായി എനിക്ക് തോന്നിയിട്ടില്ല, അതിനെ ഞാൻ എന്നും എപ്പോഴും പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. മടിയില്ലാതെ നന്നായി സംസാരിക്കാന്‍ ഞാന്‍ എന്നും ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ മുന്‍നിരയിലെ പ്രധാന സ്ഥാനങ്ങള്‍ എന്നെ തേടിയെത്തി. സിനിമകളിലും നാടകങ്ങളിലും അഭിനയിക്കാനും വ്യത്യസതമായ കഥാപാത്രങ്ങളും കിട്ടി. മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമയിലെ ക്യാരക്ടര്‍ എന്നേ തേടിയെത്തിയത് ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ്. പലരും അതിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.

അങ്ങനെ ആ ഒരൊറ്റ സിനിമകൊണ്ടുതന്നെ എന്റെ കഴിവ് എന്താണെന്ന് അവർക്ക് കാണിച്ചുകൊടുക്കാൻ കഴിഞ്ഞു. ആ സിനിമയിലെ അഭിനയത്തിന് മികച്ച നടനുളള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കാന്‍ സാധിച്ചു. അത് തന്നെയാണ് എനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രവും. അഭിനയ ജീവിതത്തിന്റെ തുടക്കം, നാടകങ്ങളിൽ നിന്നുമാണ്, സ്‌കൂൾ സമയം മുതൽ നാടകങ്ങളിൽ വളരെ സജീവമാണ്, അങ്ങനെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും എല്ലാം മികച്ച നടനായി. അന്നു തന്നെ മിമിക്രിയും കൈയ്യിലുണ്ട്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പ്രൊഫഷണല്‍ മിമിക്രിയുടെ ഭാഗമായി ഷോ ചെയ്യാന്‍ തുടങ്ങിയത്.
ജീവിതത്തിൽ വഴിത്തിരിവായത് യൂണിവേഴ്സിറ്റി കലാപ്രതിഭയായി എന്നെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്. അത് ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു. തുടര്‍ന്നാണ് ബാലചന്ദ്രമേനോന്റെ അച്ചുവേട്ടന്റെ വീട് എന്ന സിനിമയിലേക്കുളള പ്രവേശനം ലഭിക്കുന്നത്, ശേഷം ദൂരദർശനിലും പരിപാടി അവതരിപ്പിച്ചു, പിന്നെ പല കഥാപത്രങ്ങൾക്ക് ശബ്ധം നൽകാനും സാധിച്ചിട്ടുണ്ട്, അതിൽ ഏറ്റവും പ്രിയപ്പെട്ടത് ലുട്ടാപ്പിക്ക് ശബ്ധം കൊടുത്തതാണ് എന്നും അദ്ദേഹം പറയുന്നു.
Leave a Reply