
യൂണിവേഴ്സിറ്റി കലാപ്രതിഭ, മികച്ച നടനുളള സംസ്ഥാന അവാര്‍ഡ്, പല സംഘടനകളുടെയും നേതൃസ്ഥാനം ! ജോബിയുടെ ഇന്നത്തെ ജീവിതം ! കൈയ്യടിച്ച് ആരാധകർ !
നമ്മൾ ഏവർക്കും വളരെ പരിചിതമായ ആളും ശബ്ദവുമാണ് ജോബിയുടേത്. സിനിമകളിൽ കൂടിയും സീരിയലിൽ കൂടിയും മിമിക്രി വേദികളിൽ കൂടിയും എല്ലാം നമുക്ക് പരിചിതനായ ജോബിയുടെ ജീവിതം ഏവർക്കും ഒരു പ്രജോദനമാണ്. എന്റെ ഉയര കുറവ് ഒരു ഭാഗ്യമായി കരുതുന്നു എന്നാണ് അദ്ദേഹം പറയുന്നത്. തനിക്കു കഴിയുന്നത്ര ഉത്തരവാദിത്ത്വങ്ങള്‍ ചെയ്യാന്‍ ഒരു മടിയും കൂടാതെ വിവിധ സംഘടനകളുടെ മുന്‍നിരയില്‍ നിൽക്കുന്ന ആളാണ് ജോബി, അദ്ദേഹത്തിന്റെ ചില ജീവിത വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
എന്റെ പൊക്കമില്ലായ്മ ഒരിക്കലൂം ഒരു കുറവായി എനിക്ക് തോന്നിയിട്ടില്ല, അതിനെ ഞാൻ എന്നും എപ്പോഴും പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. മടിയില്ലാതെ നന്നായി സംസാരിക്കാന്‍ ഞാന്‍ എന്നും ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ മുന്‍നിരയിലെ പ്രധാന സ്ഥാനങ്ങള്‍ എന്നെ തേടിയെത്തി. സിനിമകളിലും നാടകങ്ങളിലും അഭിനയിക്കാനും വ്യത്യസതമായ കഥാപാത്രങ്ങളും കിട്ടി. മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമയിലെ ക്യാരക്ടര്‍ എന്നേ തേടിയെത്തിയത് ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ്. പലരും അതിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ എന്റെ കഴിവ് അവർക്ക് കാണിച്ച് കൊടുക്കാൻ കഴിഞ്ഞു, ആ സിനിമയിലെ അഭിനയത്തിന് മികച്ച നടനുളള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കാന്‍ സാധിച്ചു. അത് തന്നെയാണ് എനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രവും. അഭിനയ ജീവിതത്തിന്റെ തുടക്കം, നാടകങ്ങളിൽ നിന്നുമാണ്, സ്‌കൂൾ സമയം മുതൽ നാടകങ്ങളിൽ വളരെ സജീവമാണ്, അങ്ങനെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും എല്ലാം മികച്ച നടനായി. അന്നു തന്നെ മിമിക്രിയും കൈയ്യിലുണ്ട്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പ്രൊഫഷണല്‍ മിമിക്രിയുടെ ഭാഗമായി ഷോ ചെയ്യാന്‍ തുടങ്ങിയത്.

എന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായത് യൂണിവേഴ്സിറ്റി കലാപ്രതിഭയായി എന്നെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്. അത് ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു. തുടര്‍ന്നാണ് ബാലചന്ദ്രമേനോന്റെ അച്ചുവേട്ടന്റെ വീട് എന്ന സിനിമയിലേക്കുളള പ്രവേശനം ലഭിക്കുന്നത്, ശേഷം ദൂരദർശനിലും പരിപാടി അവതരിപ്പിച്ചു, പിന്നെ പല കഥാപത്രങ്ങൾക്ക് ശബ്ധം നൽകാനും സാധിച്ചിട്ടുണ്ട്, അതിൽ ഏറ്റവും പ്രിയപ്പെട്ടത് ലുട്ടാപ്പിക്ക് ശബ്ധം കൊടുത്തതാണ്. അത് അന്നും ഇന്നും കുട്ടികളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയിലെ കുട്ടികളില്‍ ഒരാള്‍ക്ക് ഞാന്‍ ശബ്ദം കൊടുത്തിട്ടുണ്ട്.
ഒരു കൊച്ചു സന്തുഷ്ട കുടുംബമാണ് എന്റേത്. ഭാര്യ സൂസന്‍ എനിക്ക് കട്ട സപ്പോര്‍ട്ടായി എന്നും കൂടെയുണ്ട്. രണ്ടു മക്കൾ, മൂത്തയാള്‍ സിദ്ധാര്‍ഥ്, ഇളയവന്‍ ശ്രേയസ്. രണ്ടാമത്തെ മകന് സുഖമില്ല, അവന് ഓട്ടിസമാണ്, സംസാരിക്കില്ല,സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനൊന്നും ആകില്ല. പക്ഷെ ഹൈപ്പര്‍ ആക്ടീവാണ്. പക്ഷേ ഇപ്പോള്‍ ആള് ഓക്കേ ആയി വരുന്നു. പിന്നെ മൂത്തയാള്‍ ഡിഗ്രി കഴിഞ്ഞു. ഞാൻ ഇപ്പോൾ കെഎസ്‌എഫ്‌ഇയുടെ ഉളളൂര്‍ ബ്രാഞ്ച് മാനേജര്‍ ആയി ജോലി ചെയ്യുന്നു. അത് മാത്രമല്ല ഒരുപാട് സംഘടനകളുടെ പ്രഥമ സ്ഥാനത്ത് ഇരിക്കുന്ന അദ്ദേഹം എപ്പോഴും തിരക്കിലാണ്. ഈ തിരക്കും കലയോടുളള പ്രണയവുമാണ് ജോബിയെ മുന്നോട്ട് നയിക്കുന്നത്.
Leave a Reply