സാധാരണക്കാരുടെ നികുതിപ്പണമെടുത്ത് ആഘോഷിക്കുന്ന അല്പന്മാരുടെ ഉത്സവമായ ലോക കേരള സഭ നാളെ മൂന്നാമതും ആരംഭിക്കുകയാണ് ! വിമർശിച്ച് ജോയ് മാത്യു !

ഇപ്പോഴിതാ സംസ്ഥാന സർക്കാർ നടത്തുന്ന മൂന്നാമത് ലോക കേരള സഭയെ വിമർശിച്ച് നടൻ ജോയ് മാത്യു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്,  കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു,  14 , 15 തീയ്യതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല. മൂന്ന് സമ്മേളനങ്ങളും വിദേശത്തെ മേഖലസമ്മേളനങ്ങളും കേരളത്തിന് എന്ത് നൽകിയെന്ന ചോദ്യത്തിന് ഉത്തരമില്ലാതിരിക്കെയാണ് നാലാം ലോക കേരളസഭക്ക് തുടക്കമാകുന്നത്.

ഇതിനെ വിമർശിച്ച് ജോയ് മാത്യു പാങ്കുവെച്ച കുറിപ്പ് ഇങ്ങനെ, അല്പന്മാരുടെ കോമാളി നാടകം.. സാധാരണക്കാരുടെ നികുതിപ്പണമെടുത്ത് ആഘോഷിക്കുന്ന അല്പന്മാരുടെ ഉത്സവമായ ലോക കേരള സഭ നാളെ മൂന്നാമതും ആരംഭിക്കുകയാണ്, ജന്മനാട്ടിൽ തൊഴിലവസരങ്ങൾ ഇല്ലാത്തതിനാൽ കുടുംബം പുലർത്താൻ മറുനാടുകളിലെ ആടുജീവിതത്തിനു വിധിക്കപ്പെട്ട് നാടും വീടും വിട്ട് മരുഭൂമികളിൽ തൊഴിലെടുക്കാൻ പോയ ഇന്ത്യാക്കാരായ 46 തൊഴിലാളികളാണ് അഗ്നിക്കിയായത് -അതിൽ ഇരുപത്തിമൂന്നുപേർ മലയാളികളാണ്.

ഇവരുടെ വേർപാടോടെ അവരെ ആശ്രയിച്ച് കഴിയുന്ന ഇരുപത്തിമൂന്ന് കുടുംബങ്ങളാണ് അനാഥമാകുന്നത്.  അഗ്നിക്കിരയായ തൊഴിലാളികളുടെ ശവമഞ്ചത്തിന്‌ മേലെയാണ് തൊഴിലാളി വർഗ്ഗ പാർട്ടി എന്ന് മേനിനടിക്കുന്ന കേരള ഭരണകൂടം ഈ ലോക കേരള സഭ എന്ന അല്പന്മാരുടെ കോമാളിത്തം നടത്തുന്നത് എന്നോർത്ത് ഞാനടക്കമുള്ള ഓരോ മലയാളിയും ലജ്ജിക്കേണ്ടതാണ് എന്നും ജോയ് മാത്യു പറയുന്നു.

അതേസമയം സമാന അഭിപ്രായവുമായി നിരവധിപേർ ഇതിനെ വിമര്ശിക്കുന്നുണ്ട്, ഭൂലോക തട്ടിപ്പായി മാറിയ ലോക കേരള സഭ സിപിഎമ്മിന്‍റെ പിരിവു യന്ത്രമാണെന്ന് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു, ലോക കേരള സഭ ഒരു മച്ചി പശുവാണ്. നടന്ന മൂന്നു സഭകളുടെയും തീരുമാനങ്ങളോ നിർദ്ദേശങ്ങളോ നടപ്പാക്കിയിട്ടില്ല.

ഇതിന്റെ  പ്രോഗ്രസ് റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കേരള വികസനത്തിനോ, വിദേശ നിക്ഷേപ സമാഹരണത്തിനോ, പ്രവാസ പ്രശ്ന പരിഹാരത്തിനോ ഈ  ലോക കേരള സഭ ഒരു സംഭാവനയും ചെയ്തിട്ടില്ല. ഖജനാവിലെ കോടികൾ ധൂർത്തടിച്ചുള്ള പ്രസംഗ മത്സരവും മൃഷ്ടാന്ന ഭോജനവും കലാപ്രകടനവുമാണ് ലോക കേരള സഭയുടെ സ്ഥിരം കാര്യപരിപാടിയെന്നും ചെറിയാന്‍ ഫിലിപ്പ് പരിഹസിച്ചു.

അതുപോലെ നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ പ്രവാസി വ്യവസായി എം എ യൂസഫലി ലോക കേരള സഭയിൽ പങ്കെടുക്കില്ല. കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ തീരുമാനം എന്നും അദ്ദേഹം അറിയിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *