
കഴിഞ്ഞ പതിനഞ്ചു വർഷത്തിനുള്ളിൽ 250 ൽപ്പരം മനുഷ്യജന്മങ്ങളാണ് നമ്മുടെ നാട്ടിൽ പൊലിഞ്ഞത് ! അവർക്ക് സംരക്ഷണമൊരുക്കുന്ന ഭരണകൂടം ! വിമർശിച്ച് ജോയ് മാത്യു !
ഒരു നടൻ എന്നതിനപ്പുറം സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള അദ്ദേഹത്തിന്റെ കുറിപ്പുകൾ പലതും ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ ഇപ്പോഴിതാ കണ്ണൂർ തളിപ്പറമ്പിലെ ബോംബ് വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ജോയ് മാത്യു പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേത്തിന്റെ വാക്കുകൾ ഇങ്ങനെ, ബോം,ബ് ശേഖരത്തിൽ നിന്നും പണമുണ്ടാക്കാനുള്ള വഴികൾ…
തേങ്ങ കുഴിച്ചിട്ടാൽ തെങ്ങുണ്ടാകും. എന്നാൽ ബോം,ബ് കുഴിച്ചിട്ടാൽ എന്ത് തേങ്ങയാണ് കിട്ടുന്നതെന്ന് കഴിഞ്ഞ ദിവസം മുതൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ആക്രി പെറുക്കിയിരുന്ന ഒരയൽ സംസ്ഥാന സാധു പയ്യൻ താൻ തപ്പിയെടുത്തത് സ്റ്റീൽ ബോം,ബ് ആണെന്നതറിയാതിരുന്നത് കൊണ്ട് അവന് നഷ്ടപ്പെട്ടത് അവന്റെ ഇരു കൈപ്പത്തികളുമായിരുന്നു. കഴിഞ്ഞ പതിനഞ്ചു വർഷത്തിനുള്ളിൽ 250 ൽപ്പരം മനുഷ്യജന്മങ്ങളാണ് യുദ്ധമൊന്നുമില്ലാത്ത ഈ നാട്ടിൽ ബോം,ബ് പ്രയോഗത്താൽ കൊ,ല്ല,പ്പെട്ടത്. അധികവും നിരപരാധികൾ, സാധാരണക്കാർ..
ദരിദ്രർ, ഇപ്പോഴും കണ്ണൂർ ജില്ലയിൽ ആളൊഴിഞ്ഞ വീടുകളുടെ വെളിമ്പറമ്പുകളിൽ ഒളിഞ്ഞിരിക്കുന്ന ബോം,ബു,ക,ൾ നിരവധിയാണെന്നതിന്റെ തെളിവാണ് ഇന്നലെയും കണ്ടെടുത്ത രണ്ട് ബോം,ബു,കൾ. കേ,ര,ളാ,പോ,ലീ,സ് എത്ര തിരഞ്ഞാലും കണ്ടെത്താൻ കഴിയാത്തത്ര ബോം,ബു,ക,ൾ കണ്ണൂർ-വടകര ഭാഗങ്ങളിൽ ഉണ്ടത്രേ..
ഇന്റർനെറ്റും മറ്റു ആധുനിക സംവിധാനങ്ങളും ഉള്ള ഈ കാലത്തും പ്രാകൃതയുഗത്തിലെ ചിന്താഗതിയും പ്രവർത്തനവുമായി കഴിയുന്ന ഭീ,ക,ര,രെ ഓർത്ത് നമുക്ക് ലജ്ജിക്കാം. അവർക്ക് സംരക്ഷണമൊരുക്കുന്ന ഭരണകൂടം, നിരപരാധികളായ മനുഷ്യജന്മങ്ങൾ കൊ,ല്ല,പ്പെ,ടു,ന്നതും അംഗഭംഗം വന്നത് കണ്ടിട്ടും വാ തുറക്കാൻ ധൈര്യമില്ലാത്ത വ്യാജ ബുദ്ധിജീവികൾ, കലാ സാഹിത്യ വിദ്വാന്മാർ.

ഒരു “കാഫിർ “പോസ്റ്റിട്ടവനെയോ ഊച്ചാളി ഷാജിമാരെയോ കണ്ടുപിടിക്കാൻ കെൽപ്പില്ലാത്ത സുസജ്ജരായ “നമ്മുടെ പോ,ലീ,സ് സേനയാണോ ഇനി പറമ്പുകളിൽ കുഴിച്ചിട്ട ബോം,ബ് മാന്തിയെടുക്കുന്നത്, ഭരണകർത്താക്കളോട് ഒരു വാക്ക്, സത്യത്തിൽ നിങ്ങൾക്ക് നിരപാധികളായ സാധാരണയിൽ സാധാരണക്കാരായ മനുഷ്യരോട് ഒരല്പമെങ്കിലും കാരുണ്യമുണ്ടെങ്കിൽ ബോം,ബു,കൾ തുടങ്ങി പോർ വിമാനങ്ങൾ വരെ കണ്ടുപിടിക്കാൻ പറ്റുന്ന ഉപകരണങ്ങൾ കൈവശമുള്ള തണ്ടർ ബോൾട്ട് സേനയെ നിയോഗിക്കുക.
ഇതുവരെ കേരളത്തിൽ ഒരു അ,ക്ര,മ,വും കാണിക്കാതെ കാട്ടിലിരുന്ന് കഞ്ഞികുടിച്ച് ജീവിക്കുന്ന മാവോയിസ്റ്റുകളെ യാതൊരു പ്രകോപനവുമില്ലാതെ വെടിവെച്ചു കൊല്ലുന്ന (ഈ മാവോയിസ്റ്റുകൾ എന്തിനാണ് നാട്ടിൽനിന്ന് അരി വാങ്ങി കാട്ടിൽപ്പോയി കഞ്ഞിവെച്ച് കുടിക്കുന്നതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല) തണ്ടർ ബോൾട്ട് സേനയാണെങ്കിൽ ഏഴോളം മാവോയിസ്റുകളെ വെടിവെച്ച് കൊ,ന്ന,ശേഷം പ്രത്യേകിച്ച് പണിയൊന്നുമില്ലാതിരിക്കുന്ന വയനാടൻ വിശ്രമകാലം.
ഇനി അവരെ പണിക്കെടുക്കുകയാണെങ്കിൽ അവരുടെ യാത്രാപ്പടി, തീറ്റ താമസം വെ,ടി,വെപ്പ് എന്നീവകുപ്പുകൾ പർവ്വതീകരിച്ച് കാണിച്ചാൽ കേന്ദ്രത്തിൽ നിന്നും നല്ലൊരു തുകയും സംസ്ഥാനത്തിന് കൈക്കലാക്കാം. അങ്ങിനെ വരുമ്പോൾ ഒരു വെടിക്ക് രണ്ടു പക്ഷികളായി സാധാരണക്കാരായ മനുഷ്യരുടെ ജീവൻ ബോം,ബ് പൊ,ട്ടി അവസാനിക്കില്ല. ഒപ്പം സംസ്ഥാന ഗവർമെന്റിന്റെ ഖജനാവിൽ പണവുമായി.
Leave a Reply