ബസ്സ് വാങ്ങിക്കുന്നെങ്കിൽ ഇങ്ങിനെയൊന്നല്ലേ വേണ്ടത് ! ഇതാവുമ്പോൾ മലയാളിയുടെ പോഷകാഹാരത്തിനു ഒരു പരസ്യവുമായി ! പരിഹസിച്ച് ജോയ് മാത്യു !

ഒരു സിനിമ നടൻ എന്നതിനപ്പുറം പൊതുകാര്യങ്ങളിൽ തന്റെ വ്യക്തമായ അഭിപ്രായം തുറന്ന് പറയുന്ന ആളാണ് നാൻ ജോയ് മാത്യു. ഇപ്പോൾ കേരളമെങ്ങും ചർച്ചാ വിഷയം രണ്ടു ബസുകളാണ്,  ഒന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള സദസ് നടത്തുന്നതിനായി തയ്യാറാക്കിയ ആഡംബര ബസും, മറ്റൊന്ന് മോട്ടോർ വാഹന വകുപ്പ് വേട്ടയാടുന്ന റോബിൻ ബസും. സർക്കാർ ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി ആഡംബര ബസ് വാങ്ങിയത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് കാരണമായിരുന്നു.

ഇപ്പോഴിതാ ബസ് വിഷയത്തെ സർക്കാരിനെ വിമർശിച്ച് നടൻ ജോയ് മാത്യു പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ആണവണ്ടിയുടെ മാതൃകയിലുള്ള ഒരു റെസ്റ്റോറന്റിന്റെ മുന്നിൽ നിൽക്കുന്ന   ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ, “ബസ്സ് വാങ്ങിക്കുന്നെങ്കിൽ ഇങ്ങിനെയൊന്നല്ലേ വേണ്ടത്…  ഇതാവുമ്പോൾ മലയാളിയുടെ പോഷകാഹാരത്തിനു ഒരു പരസ്യവുമായി” എന്നാണ്. ഇതുപോലെ  പെൻഷൻ ലഭിക്കാത്ത സാഹചര്യത്തിൽ പിച്ച ചട്ടിയുമായി തെരുവിലിറങ്ങിയ മാറിയകുട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്, നവകേരള സദസ്സിലേക്ക് ക്ഷണിക്കപ്പെടേണ്ടവർ ഇവരൊക്കെയല്ലേ എന്നായിരുന്നു, അതുപോലെ തന്നെ കേരളീയം ചടങ്ങിനെ പരിഹസിച്ചും അദ്ദേഹം വന്നിരുന്നു. കേരളീയം പരിപാടിയിൽ കരുവന്നൂർ ധീരന്മാരെ ആദരിക്കേണ്ടതല്ലേ ? എന്നാണ് ഒരു ചോദ്യമായി അദ്ദേഹം ചോദിച്ചിരുന്നത്..

അന്ന് നിരവധിപേരാണ് അദ്ദേഹത്തിന്റെ ഈ പോസ്റ്റിന് കമന്റുകൾ രേഖപ്പെടുത്തിയത്. പിന്നെ വേണ്ടേ.. ലോകം അറിയേണ്ടതല്ലേ.., കരുവന്നൂർ ധീരന്മാർക്ക് വേണ്ടി മ്മടെ മുഖ്യൻ ആദരവ് ഏറ്റുവാങ്ങി… സാമ്പത്തിക മാന്ദ്യം നേരിടുന്ന കേരളത്തിൽ അതിനെ വകവെയ്ക്കാത്ത കോടികൾ മുക്കിയ ചുണകുട്ടന്മാർക്ക് Theif memorial അവാർഡെങ്കിലും കൊടുക്കണം എന്നാണ് എന്റെ ഒരിത്…, അവർ ജയിലിൽ പോയി വരട്ടെ.. അടുത്ത കൊല്ലത്തിൽ നോക്കാം.. തീർച്ചയായും ഭീമൻ രഘു ചേട്ടനാണ് അതിന്റെ ചുമതല ഏല്പിച്ചിരുക്കുന്നതു , ലാൽസലാം… എന്നിങ്ങനെ ഉള്ള കമന്റുകളാണ് അദ്ദേഹത്തിന്റെ ഈ പോസ്റ്റിനു ലഭിച്ചിരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *