
‘പൂച്ചട്ടി രക്ഷാ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ’ ! ‘പ്രതിഷേധിക്കുന്നവരുടെ തലയില്‍ ചെടിച്ചട്ടി കൊണ്ട് അടിക്കുന്നതാണോ നവകേരള സദസ് ! വിമർശിച്ച് ജോയ് മാത്യു !
മുഖ്യമന്ത്രിയുടെ നവകേരളാ യാത്രയ്ക്കിടെ കണ്ണൂരിൽ വെച്ച് കരിങ്കൊടി കാണിച്ച കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് .പി.എം. – ഡി.വൈ.എഫ്.ഐ നിന്നും മ,ർ,ദ്ദ,നം ഏറ്റത്തിൽ പ്രതിഷേധിച്ച് കോൺഗ്രീസ് നേതാക്കൾ എല്ലാവരും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന ക്രി,മി,ന,ലു,കളായ പൊ,ലീ,സു,കാര്‍ വയര്‍ലെസ് സെറ്റ് ഉപയോഗിച്ച് വരെ മ,ര്‍,ദ്ദി,ച്ചു. പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരെ ചെടിച്ചട്ടിയും ഹെല്‍മറ്റും ഉപയോഗിച്ച് ആക്രമിച്ചു എന്നാണ് പ്രതിപക്ഷ നേതാവ് വിടി സതീശൻ വ്യക്തമാക്കിയത്.
ഇപ്പോഴിതാ ഈ വിഷയത്തിൽ നടൻ ജോയ് മാത്യു പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ‘പൂച്ചട്ടി രക്ഷാ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ’ എന്നാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. എന്നത്തേയും പോലെ അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. DYFI യുടെ ശ്രദ്ധക്ക്.. കല്യാശേരി ഗവർമെന്റ് ആശുപത്രിച്ചിയിൽ കുറച്ചു ദിവസത്തിന് പൊതിചോർ അതികം കരുതുക. ചെടിച്ചട്ടിയിൽ വീണ് മുറിവുമായി കുറച്ചു പേർ അഡ്മിറ്റായിട്ടുണ്ട്.. എന്നാണ് ഒരു കമന്റ്..
ഈ വിഷയത്തിൽ വി ഡി സതീശൻ പ്രതികരിച്ചത് ഇങ്ങനെ, കണ്ണൂരില്‍ നടത്തിയത് രാഷ്ട്രീയപ്രവര്‍ത്തനമല്ല, ഗുണ്ടായിസവും രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വത്ക്കരണവുമാണ്, അക്രമത്തെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. പരിണിതപ്രജ്ഞരായ നിരവധി നേതാക്കള്‍ ഇരിക്കുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്ന് പിണറായി വിജയന്‍ മറന്നു പോയിരിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോള്‍ രാഷ്ട്രീയ എതിരാളികളെ കൊല്ലാനും വീടുകള്‍ കത്തിക്കാനും ഉത്തരവ് നല്‍കിയിരുന്ന ക്രിമിനലായിരുന്നു പിണറായി വിജയന്‍..

അത്തരത്തിൽ ഒരു ക്രി,മി,നൽ മനസുള്ള ഒരാളാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. മ,ര്‍,ദ്ദി,ച്ചും ത,ല്ലി,യും ഒതുക്കാമെന്നാണ് കരുതുന്നതെങ്കില്‍ നമുക്ക് നോക്കാം. എത്ര പേരെ തല്ലിയൊതുക്കാമെന്നു കാണാം. യൂത്ത് കോണ്‍ഗ്രസുകാര്‍ ആ,ത്മ,ഹ,ത്യാ സ്‌ക്വാഡാണെന്നും ഭീകരവാദമാണെന്നും പറയാന്‍ മന്ത്രിമാര്‍ക്കും സി.പി.എം നേതാക്കള്‍ക്കും നാണമുണ്ടോ.. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നെഞ്ചിലേക്ക് കല്ല് വലിച്ചെറിഞ്ഞത് എന്ത് ഭീകരവാദമായിരുന്നു.. അത് ഏത് ആ,ത്മ,ഹ,ത്യ സ്‌ക്വാഡായിരുന്നു, ഏത് ചാവേറായിരുന്നു, ഉമ്മന്‍ ചാണ്ടിയെ വ,ധി,ക്കാ,ന്‍ കല്ലുമായി ക്രി,മി,നലുകളെ വിട്ട പിണറായി വിജയനാണ് ഇപ്പോഴും ക്രി,മി,നലുകളെ ന്യായീകരിക്കുന്നത്.
ഈ കൊട്ടിഘോഷിക്കുന്ന നവകേരളസദസ് കൊണ്ട് കേരളത്തിലെ ഏതെങ്കിലും പാവപ്പെട്ടവന് എന്തെങ്കിലും ആശ്വാസം ഉണ്ടാകുമോ, കാസര്‍കോട് പ്രമുഖരെ കണ്ടിട്ടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഒരു പരാതി പോലും പരിഹരിച്ചില്ല, ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ സൗഹൃദത്തിലാണ്. അതുകൊണ്ടാണ് അവര്‍ നവകേരള സദസിനെതിരെ രംഗത്ത് വരാത്തത്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ലാവലിന്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വരും. അവര്‍ ധാരണയില്‍ തന്നെ പോകട്ടെ. ‘ജനങ്ങളുടെ ഇടയില്‍ 18 മണിക്കൂര്‍ നിന്ന് പരാതി കേട്ട മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിരുന്നെന്ന് ഓര്‍ക്കണം. അത് മറക്കരുത് എന്നും വി ഡി സതീശൻ പറയുന്നു.
Leave a Reply