
ല,ഹ,രി അടിമകളായ ഈ ചുടുചോറുവാരികൾ തിരിച്ചറിയുന്നുണ്ടോ നഷ്ടം അവന്റെ കുടുംബത്തിന് മാത്രമാണെന്ന് ! കുറിപ്പുമായി ജോയ് മാത്യു !
ഒരു നടൻ എന്നതിനപ്പുറം തന്റെ തുറന്ന അഭിപ്രായങ്ങൾ മുഖം നോക്കാതെ വിളിച്ചുപറയുന്ന ആളാണ് നടൻ ജോയ് മാത്യു. അത്തരത്തിൽ അടുത്തിടെ ഉണ്ടായ രണ്ടു വിഷയങ്ങളെ ആസ്പദമാക്കി ജോയ് മാത്യു കുറിച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. പാനൂർ ബോംബ് പൊട്ടിത്തെറിച്ച വിഷയത്തെ കുറിച്ചും അതുപോലെ മരണാനന്തര ജീവിതം ഉണ്ടെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്ത ജീവൻ വെടിഞ്ഞ നവീനും ദേവിയും സുഹൃത്ത് ആര്യയും.. ഈ വിഷയത്തിലെ സമാനതകൾ ചൂണ്ടിക്കാണിച്ചാണ് ജോയ് മാത്യു കുറിപ്പ് രേഖപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, മ,ര,ണാനന്തര ജീവിതം എന്ന ആനമണ്ടത്തര സ്വപ്നവും കെട്ടിപ്പിടിച്ച് അരുണാചലിൽപ്പോയി ഹരാകീരി (ശരീരത്തിൽ സ്വയം കത്തികുത്തിയിറക്കി ആ,ത്മ,ഹ,ത്യ ചെയ്യുന്ന ജപ്പാനീസ് രീതി )നടത്തിയവരും ‘അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുന്ന’ കാലമായ കമ്മ്യൂണിസമെന്ന ഗോളാന്തര കെട്ടുകഥയിലേക്ക് സ്വയം പൊ,ട്ടി,ച്ചി,തറിയ ബോം,ബ് നിർമ്മാണ തൊഴിലാളികളും യാഥാർത്ഥത്തിൽ ഒരേ അന്ധവിശ്വാസത്തിന്റെ ഇരുവശങ്ങളാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. എന്നാൽ അങ്ങിനെയല്ല.

പുനർജന്മമോഹികൾ സ്വയംഹ,ത്യ ചെയ്തതാണെങ്കിൽ രണ്ടാമത്തെ കൂട്ടർ അന്യന്റെ വാക്കുകളിലെ സംഗീതമല്ല നിലവിളിയാണ് കേൾക്കാൻ ഇഷ്ടപ്പെടുന്നത് എന്നിടത്താണ് പ്രശനം. രണ്ടുകൂട്ടർക്കും ഒരു കാര്യത്തിൽ മാത്രമാണ് യോജിപ്പുള്ളത്, ഭൂമിയെന്ന ഈ സുന്ദര ഗോളത്തിൽ ജീവിക്കാൻ ഇരുകൂട്ടർക്കും താൽപ്പര്യമില്ല എന്നതാണത്. ബോം,ബു,ണ്ടാക്കുന്നത് ഗോലി കളിക്കാനല്ല കൊല്ലാൻ തന്നെയാണ് എന്ന് വിശ്വസിക്കുന്ന ഒരു തത്വസംഹിതയാണ് കേരളത്തിലെ ചെറുപ്പക്കാരെ കൈയും കാലും അ,റ്റു,പോ,യവരാക്കുന്നതും സ്വയം പൊ,ട്ടി,ച്ചിതറിപ്പിക്കുന്നതും. ഒരാൾക്ക് ഒരു ജീവിതമേയുള്ളൂവെന്നും പൊട്ടിച്ചിതറുന്നതിലൂടെ നഷ്ടപ്പെടുന്നത് അവരുടെ നല്ല നാളെകളാണെന്നും ല,ഹ,രി അടിമകളായ ഈ ചുടുചോറുവാരികൾക്ക് തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ് സഹപാഠിയെ തൂക്കിലേറ്റാനും അയൽക്കാരനെ ബോ,ബെ,റിഞ്ഞുകൊ,ല്ലാ,നും ഇവർ മടിക്കാത്തത്.
ലോകത്ത് എവിടെ യുദ്ധം നടന്നാലും ഈ ല,ഹ,രി,ക്കൂട്ടം നമ്മുടെ നാട്ടിൽ സമാധാന യാത്രകൾ നടത്തും. കവികൾ കവിതയെഴുതി പത്രമാസികകളും സ്വന്തം പള്ളയും നിറയ്ക്കും, പാർട്ടി വാലാട്ടികളായ അക്കാദമിക് ബുജികളും സ്ത്രീ വാദികളും പ്രഭാഷണ പരമ്പരയുമായി തെക്കുവടക്ക് പായും. അത് അവരുടെ ലാഭത്തിന്റെ കണക്ക്. എന്നാൽ നഷ്ടത്തിന്റെ കണക്കെടുത്തലോ അത് കൈപ്പത്തി അറ്റുപോയവന്റെയും പൊ,ട്ടിച്ചി,ത,റി മ,ര,ണംപൂ,കി,യ,വന്റെയും വീട്ടുകാർക്ക് മാത്രം എന്നും ജോയ് മാത്യു.
Leave a Reply