ആശാവർക്കർമാർ നിരാശരാകരുത്, നിങ്ങളോടൊപ്പം ഡൽഹിയിൽ സമരം ചെയ്യാൻ നമ്മുടെ വിപ്ലവ റാണി തയ്യാറാണെന്ന്.. പരിഹസിച്ച് ജോയ് മാത്യു !

ആശാ വർക്കർമാർ അവരുടെ വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം ശക്തമാക്കി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ സർക്കാർ അവരോട് അനീതി കാണിക്കുകയാണ് എന്ന ആക്ഷേപം വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്. സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ വർക്കർമാർ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. വിഷയത്തിൽ തീരുമാനമാകാതെ പിൻമാറില്ലെന്നു സമരത്തിനു നേതൃത്വം നൽകുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു. നമുക്ക് കേന്ദ്ര ഫണ്ട് കിട്ടാത്തത് കൊണ്ടാണെന്നും, കേന്ദ്രത്തിന് എതിരെ ഡൽഹിയിൽ പോയി സമരം ചെയ്യാൻ നിങ്ങൾക്ക് ഒപ്പം ഞാനും ഉണ്ടാകും എന്നാണ് വിഷയത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചത്.

വിഷയത്തിൽ നിരവധി പേരാണ് സർക്കാരിനെ വിമർശിച്ച് എത്തുന്നത്, ഇപ്പോഴിതാ ഈ വിഷയത്തിൽ നടൻ ജോയ് മാത്യു പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, ആശാവർക്കർമാർ നിരാശരാകരുത് നിങ്ങൾക്ക് വേണ്ടി നിങ്ങളോടൊപ്പം ഡൽഹിയിൽ സമരം ചെയ്യാൻ നമ്മുടെ വിപ്ലവ റാണി തയ്യാറാണെന്ന്, ഇനി അതിനു വണ്ടിക്കൂലി ഇല്ലാത്തതാണ് പ്രശ്നമെങ്കിൽ അവരുടെ വണ്ടിക്കൂലി ഞാൻ തരുന്നതാണ്..
ശ്രദ്ധിക്കുക : കമന്റ് ബോക്സിൽ വന്ന് നിരങ്ങുന്ന നർമ്മ രഹിതരെ നിരീക്ഷിക്കാൻ കപ്പിത്താന്റെ പോ,ലീ,സുണ്ട് എന്നുമാണ് അദ്ദേഹം പങ്കുവെച്ച പോസ്റ്റ്.

ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ച സർക്കാർ തീരുമാനം തള്ളിയാണ് ആശാവർക്കർമാർ അനിശ്ചിതകാല സമരം തുടരുന്നത്. ഓണറേറിയം വർദ്ധിപ്പിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്നാണ് ആശമാരുടെ നിലപാട്. പിഎസ്.സി അംഗങ്ങളുടെ ശമ്പളം വർദ്ധിപ്പിച്ച സർക്കാർ തങ്ങളെ പരിഹസിക്കുകയാണെന്നും ആശമാർ കുറ്റപ്പെടുത്തി. അതിനിടെ ആശാവർക്കർമാർക്ക് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി ആവർത്തിച്ചു. ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കും വരെ പ്രതിഷേധം ശക്തമാക്കാനാണ് ആശമാരുടെ തീരുമാനം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *