
മലപ്പുറത്തേക്ക് പോരൂ സഹോദരി…! നിങ്ങൾക്ക് ധൈര്യമായിട്ട് തുറന്നു പറയാം… ആരും നിങ്ങളെ ഒന്നും ചെയ്യില്ല… ! സീനക്ക് പിന്തുണയുമായി ജോയ് മാത്യു !
മലയാള സിനിമ രംഗത്തെ പ്രശസ്തനായ നടൻ എന്നതിനപ്പുറം ഒരു രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ ജോയ് മാത്യു തന്റെ സ്മൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്, ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, കണ്ണൂർ തലശ്ശേരിയിൽ ബോ,ബ് സ്ഫോ ,ട,ന,വുമായി ബന്ധപ്പെട്ട് കഴിഞ്ഞ മുമ്പത്തെ ദിവസവും അദ്ദേഹം സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.
അതുപോലെ തന്നെ ഈ ബോ,ബ് സ്പോ,ട,നവുമായി ബന്ധപ്പെട്ട് അയൽവാസിയായ യുവതി കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത് വലിയ വാർത്തയായി മാറിയിരുന്നു, പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോം,ബ് സ്,ഫോ,ട,ന,ത്തില്‍ മ,രി,ച്ച വേലായുധൻ്റെ അയല്‍വാസി സീന പറഞ്ഞു. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് തുറന്നുപറയുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ അതിനു ശേഷം താൻ നാട്ടിൽ ഒറ്റപെട്ടുവെന്നും, ഏത് നിമിഷവും തനിക്ക് എന്തും സഭാവിക്കാമെന്നും, എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് പാർട്ടിക്കാരെന്നും സീന വെളിപ്പെടുത്തുന്നു, ഇപ്പോഴിതാ സീനക്ക് പിന്തുണ നൽകികൊണ്ട് ജോയ് മാത്യു പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, മലപ്പുറത്തേക്ക് പോരൂ സഹോദരി… സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും നിങ്ങൾക്ക് മലപ്പുറത്ത് ജീവിക്കാം. ഒരു രാഷ്ട്രീയ നേതാവും നിങ്ങളെ ഭീക്ഷണിപ്പെടുത്തില്ല. ഒരു ഗുണ്ടയും നിങ്ങളുടെ വീട്ടിൽ വരില്ല.. ഒരു ഊരുവിലക്കും നിങ്ങൾക്ക് ഉണ്ടാകില്ല..

നിങ്ങളുടെ അഭിപ്രായങ്ങൾ എന്തുമാകട്ടെ അത് നിങ്ങൾക്ക് ധൈര്യമായിട്ട് തുറന്നു പറയാം. ആരും നിങ്ങളെ ഒന്നും ചെയ്യില്ല. പറമ്പിലൂടെയും വഴിയിലൂടെയും പേടിക്കാതെ നടക്കാം. സർവ്വ സ്വാതന്ത്ര്യത്തോടെ ജീവിക്കാം. പോത്ത് 300 രൂപയ്ക്ക് കിട്ടും.. പച്ചക്കറി ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെരിന്തൽമണ്ണ മാർക്കറ്റിൽ കിട്ടും. പച്ച മീൻ ന്യായമായ വിലയ്ക്ക് കിട്ടും.. ഉണക്കമീൻ വളരെ കുറഞ്ഞ വിലയ്ക്ക് പെരിന്തൽമണ്ണ മാർക്കറ്റിൽ കിട്ടും.. ആർത്തിയില്ലാത്ത സമാധാന പ്രേമികളായ മനുഷ്യരാണ് ഞങ്ങൾ… എന്നും അദ്ദേഹം കുറിച്ചു..
അതുപോലെ കഴിഞ്ഞ ദിവസം ‘കേരളം വ്യാവസായിക മുന്നേറ്റത്തിൽ’…. എന്നായിരുന്നു. പരിഹാസ രൂപത്തിൽ അദ്ദേഹം കുറിച്ചത്. അതുപോലെ തലശ്ശേരിയിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ 85-കാരൻ ബോംബ് സ്ഫോടനത്തിൽ മരിച്ച സംഭവം സഭയിൽ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷം. സിപിഎമ്മിന് ചിഹ്നം പോയാൽ എ.കെ ബാലൻ പറഞ്ഞത് പോലെ ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട ബോംബ് മതിയെന്ന് സണ്ണി ജോസഫ് എംഎൽഎ പരിഹസിച്ചു.
Leave a Reply