
ഞാൻ പറഞ്ഞത് തെറ്റായിപ്പോയി ! ഇനി ഒരിക്കലും ആവർത്തിക്കില്ല ! ജൂഡിനോട് പരസ്യമായി മാപ്പ് പറഞ്ഞ് മമ്മൂക്ക ! മറുപടിയുമായി ജൂഡും !
ഇപ്പോൾ പഴയ കാലമല്ല, മലയാളികൾ ഒരുപാട് മാറിപ്പോയി, ഇടുങ്ങിയ പല വഴികളിൽ നിന്നും സഞ്ചരിച്ച് പലരും പുതിയ പാതയുടെ പുറകെയാണ് യാത്ര. വാക്കുകൾ കൊണ്ടുപോലും ആരെയും വിഷമിപ്പിക്കരുത് എന്നത് വളരെ കുറച്ച് പേരെങ്കിലും തിരിച്ചറിയുന്നു, അതിനെ പിന്തുണക്കുന്നു, അതെ ഇത് യാഥാർഥ്യത്തിൽ വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. കഴിഞ്ഞ ദിവ്സസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ബോഡി ഷെയിമിങ് എന്ന വാക്കാണ്. നടൻ ഇന്ദ്രൻസിന്റെ ബഹു. മന്ത്രി വാസവൻ വാക്കുകൾ കൊണ്ട് അപമാനിച്ചു എന്ന് ആരോപിച്ച് പല ഭാഗത്തുനിന്നും വിമർശനം ഉയർന്നിരുന്നു.
എന്നാൽ ഇപ്പോഴിതായ സാക്ഷാൽ മമ്മൂക്ക തന്റെ ഭാഗത്തുന്നും ഉണ്ടായ ഒരു തെറ്റിന് പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്.കഴിഞ്ഞ ദിവസം ജൂഡ് ആന്റണി ജോസഫിന്റെ പുതിയ ചിത്രമായ 2018 ന്റെ ടീസര്‍ ലോഞ്ച് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായിരുന്നു. ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ തലയില്‍ ബുദ്ധിയുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്. എന്നാൽ മമ്മൂട്ടിയുടെ പ്രസംഗത്തിലെ അവസാന ഭാഗം ബോഡിഷെയിമിംഗ് ആണെന്ന ആരോപണമാണ് വ്യാപകമായി ഉയര്‍ന്നത്.

മന്ത്രി ചെയ്ത അതേ തെറ്റ് തന്നെയാണ് മമ്മൂക്കയും ചെയ്തത് എന്ന് ആരോപിച്ച് നിരവധിപേരാണ് രംഗത്ത് വന്നത്. എന്നാൽ ഇപ്പോഴിതായ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഈ സംഭവത്തില്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടന്‍ പരാമര്‍ശം തിരുത്തി രംഗത്ത് വന്നിരിക്കുന്നത്. മമ്മൂക്ക സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്ന വാക്കുകൾ ഇങ്ങനെ, പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ‘ജൂഡ് ആന്റണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി. എന്നുമാണ് മമ്മൂക്ക കുറിച്ചത്.
ഒപ്പം മമ്മൂക്കയുടെ പോസ്റ്റിന് മറുപടിയുമായി ജൂഡ് ആൻറണിയും എത്തിയിരുന്നു. മമ്മൂട്ടി തന്റെ മുടിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ബോഡി ഷെയിമിങായി അനുഭവപ്പെട്ടിട്ടില്ലെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തി ഏറെ സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കരുതെന്ന് ജൂഡ് കുറിച്ചിരുന്നു. അതുപോലെ എനിക്കാ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു എന്നും കമന്റായി ജൂഡ് കുറിച്ചു… മമ്മൂക്ക ഒരു മാതൃകയാണ് എന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.
Leave a Reply