
സായിപല്ലവി എന്തൊരു നടിയാണ് നിങ്ങള്‍. അവസാന 10 മിനിറ്റില്‍ നിങ്ങള്‍ എന്‍റെ ഹൃദയവും ശ്വാസവും എടുത്തു ! നടിയെ പ്രശംസിച്ച് ജ്യോതിക !
മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് നടി സായിപല്ലവി, മലർ മിസ്സായി വന്ന് ഏവരുടെയും ഹൃദയം കീഴടക്കിയ സായി നായികയായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘അമരൻ’. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ, രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ആർമി ഓഫീസർ മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. ചിത്രത്തിന് ജി വി പ്രകാശ് കുമാറാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുകയാണ്, ഇപ്പോഴിതാ അമരൻ സിനിമയെ പ്രശംസിച്ച് നടി ജ്യോതിക പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. വജ്രം പോലെ തിളങ്ങുന്ന സിനിമയാണിതെന്നും ജയ് ഭീമിനു ശേഷം താൻ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ആണ് അമരനെന്നും ജ്യോതിക സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ജ്യോതികയുടെ വാക്കുകൾ ഇങ്ങനെ, ”അമരനും ടീമിനും സല്യൂട്ട്. സംവിധായകൻ രാജ്കുമാർ പെരിയസാമി ഒരു വജ്രമാണ് നിങ്ങള്‍ സൃഷ്ടിച്ചത്.

ആവേശമായി മാറിയ ജയ്ഭീമിന് ശേഷം തമിഴ് സിനിമയില്‍ മറ്റൊരു ക്ലാസിക് കൂടി. അഭിനന്ദനങ്ങള്‍ ശിവകാർത്തികേയൻ. ഈ വേഷം കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ പരിശ്രമവും കഠിനാദ്ധ്വാനവും ഊഹിക്കാൻ കഴിയും. സായിപല്ലവി എന്തൊരു നടിയാണ് നിങ്ങള്‍. അവസാന 10 മിനിറ്റില്‍ നിങ്ങള്‍ എന്‍റെ ഹൃദയവും ശ്വാസവും എടുത്തു. നിന്നെ ഓർത്ത് അഭിമാനിക്കുന്നു എന്നാണ് ജ്യോതിക കുറിച്ചത്.
അതേസമയം ശിവകാർത്തികേയന്റെ കരിയറിലെ തന്നെ സൂപ്പർ ഹിറ്റായി മാറുകയാണ് അമരൻ. ചിത്രം ആഗോളതലത്തില്‍ 150 കോടിയലിധകം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രമുള്ള കളക്ഷന്റെ കണക്കുകളും ചിത്രത്തിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം 100 കോടിയിലേക്ക് കളക്ഷൻ എത്തുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ അമരൻ 94 കോടിയലധികം കളക്ഷൻ നേടിയിട്ടുണ്ട്. വെറും ആറ് കോടി നേടിയാല്‍ ചിത്രം ആ നിര്‍ണായകമായ നേട്ടത്തില്‍ എത്തും..
Leave a Reply