600 ൽ അധികം സിനിമകൾ, ആദ്യമായി സ്വകാര്യ ജെറ്റ് സ്വന്തമാക്കിയ നടി ! കോടീശ്വരനുമായുള്ള വിവാഹ ശേഷം രാജകീയ ജീവിതം..

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്തെ താര റാണി ആയിരുന്നു നടി കെ ആർ വിജയ.നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന നടി ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. 1960-ൽ തുടങ്ങിയ അവരുടെ സിനിമാ ജീവിതം കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി തുടർന്ന് കൊണ്ടിരിക്കുന്നു.  മലയാളം, തമിഴ്,തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഏകാദശം 400 ഓളം സിനിമകൾ ഇതുവരെ ചെയ്തിട്ടുണ്ട്. ഇന്നും അഭിനയ രംഗത്ത് നിറ സാന്നിധ്യമാണ് കെ ആർ വിജയ. ഇപ്പോഴിതാ നടിയെ കുറിച്ച് ശ്രീകുമാരൻ തമ്പി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. വിജയ അവരുടെ പത്താമത്തെ വയസ് മുതലാണ് നാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങുന്നത്.

കലാപരമായി കഴിവുള്ള കുടുംബത്തിൽ നിന്നാണ് കെ ആർ വിജയ വന്നത്. ശാസ്ത്രീയമായി നൃത്തം പഠിക്കാതെ തന്നെ തനിക്ക് അറിയുന്നത് പോലെ  നൃത്തം ചെയ്തും വിജയ ശ്രദ്ധ പിടിച്ച് പറ്റി. ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേഷണം തുടങ്ങിയിട്ടില്ലാത്ത കാലത്ത് ഭാവിയില്‍ വരാന്‍ പോകുന്ന ടെലിവിഷന്‍ പരിപാടി എങ്ങനെയായിരിക്കും എന്ന് സാധാരണ ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കുന്ന ഒരു പരിപാടി ചിലര്‍ ചേര്‍ന്ന് സഘടിപ്പിച്ചിരുന്നു.

അതിൽ നൃത്തം ചെയ്യാൻ എത്തിയത് വിജയ ആയിരുന്നു. അങ്ങനെ ഈ നൃത്ത വീഡിയോ കണ്ട ജെമിനി ഗണേശൻ കുട്ടി വളരെ സുന്ദരി ആണെന്നും, സിനിമയിൽ അഭിനയിക്കണം എന്നും പറഞ്ഞത്. അങ്ങനെയാണ് കര്‍പ്പകം എന്ന ചിത്രത്തിലെ പുതുമുഖ നായികക്കുള്ള മേക്കപ്പ് ടെസ്റ്റ് നടക്കുന്നതും വിജയ തിരഞ്ഞെടുക്കപ്പെടുന്നതും. അങ്ങനെ പതിനഞ്ചാമത്തെ വയസ്സില്‍ കെ ആര്‍ വിജയ തമിഴ് സിനിമയിലെ നായികയായി അരങ്ങേറ്റം കുറിച്ചു. വിജയ പുതുമുഖ നായികയായത് കൊണ്ട് തന്നെ വാണിജ്യ മൂല്യത്തിന് വേണ്ടി പ്രശസ്ത നടി സാവിത്രിയെയും ഈ ചിത്രത്തില്‍ അഭിനയിപ്പിച്ചിരുന്നു.

നായകനായി എത്തിയതും ജെമിനി ഗണേശൻ തന്നെ ആയിരുന്നു. അങ്ങനെ ആ ആ ചിത്രം സൂപ്പർ ഹിറ്റായി മാറുകയും അതോടെ അവരുടെ സമയം തെളിയുകയുമായിരുന്നു. തെന്നിന്ത്യയിലെ 4 ഭാഷകളിലും അംഗീകാരമുള്ള നായിക നടിയായി അവര്‍ പെട്ടെന്ന് തന്നെ വളര്‍ന്നു.

അതുപോലെ തന്നെ സ്വന്തമായി വിമാനമുള്ള സിനിമാ നടി എന്ന പദവിയും കെ ആര്‍ വിജയ നേടിയെടുത്തു. ആ കാലത്ത് ശിവാജിക്കും എം.ജി.ആറിനും തുല്യമായ പ്രതിഫലം വാങ്ങിയ ഒരു നടിയായിരുന്നു, ദക്ഷിണേന്ത്യൻ ഭാഷകളിലായി ചുരുങ്ങിയ സമയത്തിനുള്ളിൽ 600-ലധികം സിനിമകളിൽ മുൻനിര നടിയായി അഭിനയിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ ഒരു വർഷം ഏറ്റവും കുറഞ്ഞത് 10 സിനിമയിലെങ്കിലും ഇവർ അഭിനയിക്കാറുണ്ടായിരുന്നു,

അന്നത്തെ പല നടിമാരെയും അസൂയപ്പെടുത്തുന്ന ജീവിതമായിരുന്നു പിന്നീസ് വിജയുടേത്. നേരത്തെ വിവാഹിതൻ ആയിരുന്ന സുദർശൻ ചിട്ടി ഫണ്ട് നടത്തിയിരുന്ന അദ്ദേഹം ചെന്നൈയിലും ബാംഗ്ലൂരിലും നിരവധി സ്റ്റാർ ഹോട്ടലുകൾ സ്വന്തമായിയുണ്ടായിരുന്ന സുദർശൻ വേലായുധം നായർ ആയിരുന്നു വിജയയെ വിവാഹം കഴിച്ചത്. അദ്ദേഹം സിനിമകളും നിർമ്മിച്ചിട്ടുണ്ട്. അക്കാലത്ത് കെ.ആർ. വിജയ അഭിനയരംഗത്ത് തിരക്കിലായിരുന്ന അവർക്ക്, ഷൂട്ടിംഗിനും തിരിച്ചും പോകാനും ഒരു സ്വകാര്യ വിമാനം സ്വന്തമാക്കിയിരുന്നുവെന്നും നാല് കപ്പലുകൾ സ്വന്തമാക്കിയിരുന്നുവെന്നും അടുത്തിടെ വിജയുടെ സഹോദരി കെ.ആർ. വത്സല തുറന്ന് പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *