
ഇത്രക്ക് അഹങ്കാരം പാടില്ല ! പണത്തിന് ഒരു വിലയുമില്ലേ, നിർമ്മാതാക്കൾ ഉള്ളതുകൊണ്ടാണ് ഈ മേഖല തന്നെ മുന്നോട്ട് പോകുന്നത് ! വാക്കുകൾ ശ്രദ്ധ നേടുന്നു !
മലയാളത്തിൽ ഇപ്പോൾ താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യത്തിൽ വലിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇനി വലിയ തുക പ്രതിഫലം ചോദിക്കുന്ന താരങ്ങളെ ഒഴിവാക്കി പുതിയ ആളുകളെ കൊണ്ടുവരാനാണ് തീരുമാനം എന്നാണ് നിർമ്മാതാവ് സുരേഷ് കുമാർ പറഞ്ഞത്. ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ തമിഴ് താരങ്ങളെ കുറിച്ച് അവിടുത്തെ ഒരു പ്രശസ്ത നിർമ്മാതാവ് ഇതിന് മുമ്പ് പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. തമിഴ് നിർമാതാവായ കെ രാജൻ. താരങ്ങളുടെ കൊണ്ട് നിർമാതാക്കൾ സഹികെട്ടു എന്ന നിലയിൽ അദ്ദേഹം തുറന്ന് സംസാരിച്ചിരുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, തമിഴിലെ പല പ്രമുഖ താരങ്ങളുടെയും പേരെടുത്ത് പറഞ്ഞുകൊണ്ട് വളരെ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശിച്ചിരിക്കുന്നത്, അതിൽ നടൻ അജിത്, തൃഷ, നയൻതാര, ആൻഡ്രിയ തുടങ്ങിയ താരങ്ങളും ഉണ്ട്. ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ്അതിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. രാജന്റെ വാക്കുകൾ ഇങ്ങനെ, താരങ്ങളെ അവർ പറയുന്ന കോടികൾ പ്രതിഫലമായി നല്കിയിട്ടാണ് നമ്മൾ കൊണ്ടുവരുന്നത്, പക്ഷെ അത് പോരാതെ അവർ വരുത്തിവെക്കുന്ന അധിക ചിലവിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.
പണ്ടൊക്കെ ഒരു ഷൂട്ടിംഗ് സെറ്റിൽ ഒരു കാരവൻ മതിയായായിരുന്നു, എന്നാൽ ഇപ്പോഴത്തെ അവസ്ഥ അതല്ല. ഒരു സിനിമക്ക് വേണ്ടി ആ നിർമാതാവ് ഒരു ലൊക്കേഷനിലേക്ക് തന്നെ പത്തും പന്ത്രണ്ടും കാരവനുകൾ സംഘടിപ്പിക്കേണ്ട അവസ്ഥയാണ്. നായകന് ഒരെണ്ണം, നായികയ്ക്ക് ഒരെണ്ണം അങ്ങനെ നീളുന്നു, കാരവന്റെ വാടക, ഡ്രൈവർ സാലറി, ഇന്ധനം ഇങ്ങനെ ഒരുപാട് തുക അധിക ചിലവുകളാണ് ഇതുകാരണം ഉണ്ടാകുന്നത്.

ഇവിടുത്തെ എല്ലാവരും ഇങ്ങനെ ആണെന്ന് ഞാൻ പറയുന്നില്ല, രജനി സാറൊക്കെ ഷോട്ട് കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും. അതുപോലെ നയൻതാര ഷൂട്ടിങ്ങിനു വരുമ്പോൾ അവരുടെ ഏഴ് അസ്സിസ്റ്റന്റിനെയും കൊണ്ടാണ് വരവ്. ഒരു അസ്സിസ്റ്റന്റിന് പതിനയ്യായിരം രൂപ ദിവസക്കൂലി. മൊത്തം ഒരു ലക്ഷത്തിലധികം രൂപയാണ് നിർമ്മാതാവിന് ഒരു ദിവസം അധിക ചിലവ് വരുന്നത്. തൃഷയും ആൻഡ്രിയ എന്ന നടിയും ഇതൊക്കെ തന്നെ. അഭിനേതാക്കൾക്ക് ഇത്രയും അഹങ്കാരം പാടില്ല.
എന്നാൽ ഇതൊക്കെ കാണുമ്പോൾ , കൈ എടുത്ത് തൊഴാൻ തോന്നിയ ഒരു നടനുണ്ട്, അത് ഇവിടുത്ത് കാരനല്ല, മലയാള നടനാണ്, പേര് മമ്മൂട്ടി. അവിടുത്തെ സൂപ്പർ സ്റ്റാർ മമ്മൂട്ടി. അദ്ദേഹം സ്വന്തം കാരവാനില്‍ വരും. തമിഴ്നാട്ടിലാണ് ഷൂട്ടെങ്കിലും അതിൽ തന്നെ വരും. ഡ്രൈവറുടെ ബാറ്റ, ഡീസല്‍, സഹായികളുടെ ചിലവ് എല്ലാം അദ്ദേഹം തന്നെ എടുക്കും. അത് നിര്‍മാതാവിന്റെ തലയില്‍ കൊണ്ടുവെക്കില്ല. ഇങ്ങനെ ഒരാളെ കയ്യെടുത്ത് തൊഴണ്ടേ എന്നും മുതിർന്ന നിർമാതാവ് കൂടിയായ രാജൻ പറയുന്നു. അതുപോലെ പല താരങ്ങളുടെ പെരുമാറ്റം കൊണ്ടും മമ്മൂട്ടി ഒരു വലിയ മനുഷ്യനാണ് എന്ന് തോന്നിയുട്ടുണ്ട് എന്നും രാജൻ പറയുന്നു. ഈ വീഡിയോ മമ്മൂട്ടിക്ക് കൈയ്യടിയാണ് നേടി കൊടുക്കുന്നത്.
Leave a Reply