12-ാം വയസ്സിൽ സിനിമയിലെത്തി, സിനിമ ചരിത്രത്തിന്റെ തന്നെ ഭാഗമായി ! അപകടത്തില്‍ കാലിന്റെ സ്വാധീനം നഷ്ടമായതിനെ കുറിച്ച് കലാ മാസ്റ്റർ !

നമ്മൾ കണ്ടു ആസ്വദിച്ച നിരവധി ഹിറ്റ് ഗാനങ്ങളുടെ ചുവടുകൾ ചിട്ടപ്പെടുത്തിയതിന് പിന്നിൽ പ്രതിഭാശാലിയായ കലാമാസ്റ്ററിന്റെ കരങ്ങൾ ഉണ്ടായിരുന്നു. സൗത്തിന്ത്യൻ സിനിമ രംഗത്ത് ഏറെ മികച്ച സംഭാവനകൾ ചെയ്ത കലാമസ്റ്റർ ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും സിനിമ മേഖലയെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കലാമാസ്റ്റർ മനസ് തുറന്നത്. കലാമസ്റ്ററിന്റെ വാക്കുകൾ ഇങ്ങനെ..

12 വയസ് ഉള്ളപ്പോഴാണ് ഈ സിനിമ രംഗത്ത് എത്തുന്നത്, ആ പ്രായത്തിൽ തന്നെ എത്താൻ കാരണം, കുടുംബത്തിലെ അവസ്ഥ അത്ര നല്ലതായിരുന്നില്ല. എന്റെ സിസ്റ്ററാണ് ഗിരിജ മാസ്റ്റര്‍. അവരുടെ ഭര്‍ത്താവാണ് രഘു മാസ്റ്റര്‍. അവരെ എല്ലാവരും അറിയാം. അഞ്ചാം വയസിലാണ് ഭരതനാട്യം പഠിച്ചത്. സ്‌കൂള്‍ വെക്കേഷന്‍ സമയത്തായിരുന്നു സിനിമയിലേക്ക് വന്നത്. കുളു മണാലിയില്‍ വെച്ചായിരുന്നു ഷൂട്ട്. തിരിച്ചുവരുന്നതിനിടയില്‍ ബസ് ആക്‌സിഡന്റായി. കാലിനും കൈക്കുമെല്ലാം പരിക്ക് പറ്റിയിരുന്നു.

അന്ന് എന്നെ നോക്കിയാ ഡോക്ടർമാർ പറഞ്ഞത് കാലിന്റെ സ്വാധീനം നഷ്ടമായേക്കുമെന്നായിരുന്നു. ശേഷം നാട്ടിൽ എത്തി ചികിത്സ തേടി, അപ്പോൾ ചെറിയ കുട്ടിയല്ലേ ഡാന്‍സൊക്കെ ചെയ്യാനാവുമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. എനിക്ക് എല്ലാം പഠിക്കണമായിരുന്നു. ഗ്രൂപ്പ് സോംഗും ചെയ്യുമായിരുന്നു. അസിസ്റ്റന്റായപ്പോള്‍ എല്ലാത്തിലും ആക്ടീവായിരുന്നു. എന്റെ ജീവിതവും ഹൃദയവുമെല്ലാം ഡാന്‍സാണ്. അതുപോലെ സിനിമ ജീവിതത്തിൽ ഏറ്റവും വെല്ലുവിളിയായി തോന്നിയത്. ചന്ദ്രമുഖി എന്ന സിനിമയിലെ ജ്യോതികയുടെ ആ ക്ലാസിക്കൽ ഡാൻസ് ആയിരുന്നു.

ഏറെ വിമർശനങ്ങളും നേരിട്ടിരുന്നു, കാരണം ജ്യോതികയ്ക്ക് ക്ലാസിക്കല്‍ ഡാന്‍സറിയില്ല. രാരാ സോംഗായിരുന്നു അത്. ഇതെന്താണ് കലാ മാസ്റ്റര്‍ ജ്യോതികയ്ക്കായി ഇങ്ങനെ ചെയ്യുന്നത്. ഇത്രയും ടഫ് മൂവ്‌മെന്‍സോ എന്നായിരുന്നു ജ്യോതിക ചോദിച്ചത്. റിഹേഴ്‌സല്‍ ചെയ്യണ്ട, നമുക്ക് ടേക്കിലേക്ക് പോവാമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് അത് ചെയ്തത്. ഞാന്‍ ജ്യോയ്ക്കും ജ്യോ എനിക്കും സമ്മാനം തന്നിരുന്നു.

അതുപോലെ മേഘം സിനിമയിൽ മമ്മൂട്ടി സാർ ചെയ്ത ഡാൻസും എന്റെ വർക്ക് ആയിരുന്നു. എനിക്ക് ഡാന്‍സറിയില്ലെന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. ഇതെന്തൊരു സ്‌റ്റെപ്പാണെന്നൊക്കെയായിരുന്നു ചോദിച്ചത്. മമ്മൂക്കയ്ക്ക് ആ സ്‌റ്റെപ്പ് കൊടുത്തത് ഞാനാണെന്നുമായിരുന്നു. ഇത് കാലൊക്കെ പൊക്കുന്നതല്ലേ, വേണ്ടെന്നൊക്കെ പറഞ്ഞെങ്കിലും മമ്മൂക്ക അത് മനോഹരമായി ചെയ്തിരുന്നുവെന്നും കല മാസ്റ്റര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *