
തന്റെ കയ്യിൽ ആകെയുള്ളത് അഭിനയം മാത്രമാണ്, സിനിമക്ക് എന്നെ ആവിശ്യാമില്ലെങ്കിലും എനിക്ക് സിനിമയെ വേണം ! പ്രിയ കലാകാരന് ആദരാഞ്ജലികൾ അർപ്പിച്ച് ആരാധകർ !
മലയാള സിനിമ ലോകം ഏറെ ഞെട്ടലോടെ കേട്ടൊരു വാർത്തയാണ് കലാഭവൻ ഹനീഫ് എന്ന അനുഗ്രഹീത കലാകാരന്റെ വിടവാങ്ങൽ. മലയാളികളെ ഒരുപാട് ചിരിപ്പിച്ച അദ്ദേഹത്തിന്റെ വേർപാട് മലയാളികളെ ഏറെ വേദനിപ്പിച്ചിരുന്നു. അഭിനയജീവിതത്തിൽ മുപ്പത് വർഷങ്ങൾ പൂർത്തിയാക്കിയ കലാവഭവൻ ഹനീഫിന് സിനിമയിൽ നിന്നും കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം സൗഹൃദങ്ങൾ തന്നെയായിരുന്നു. കൊച്ചിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് ശരാശരി വിദ്യാഭ്യാസം മാത്രം നേടിയ ഹനീഫ് നാടകങ്ങളിലൂടെയും കലാഭവനിലൂടെയും തന്റെ കഴിവ് തെളിയിച്ച് സിനിമയിലെത്തിയ നടനാണ്.
ഒരുപാട് സിനിമകൾ ഒന്നും ചെയ്തിരുന്നില്ല എങ്കിലും എക്കാലവും നമ്മൾ ഓർത്തിരിക്കുന്ന നിരവധി കോമഡി രംഗങ്ങളിൽ പലതിലും കലാഭവൻ ഹനീഫിന്റെ പലപ്പോഴും തുറന്നു പറഞ്ഞിരുന്നു. സിനിമയാണ് തന്റെ ജീവിതമെന്നും, സിനിമയ്ക്ക് തന്നെ ആവശ്യമില്ലെങ്കിലും തനിക്ക് സിനിമ എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും ഹനീഫ് പറയുന്നു. 1978 ൽ തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിനും മിമിക്രിക്കും ഒന്നാം സ്ഥാനം നേടിയത് കലാഭവൻ ഹനീഫ് ആയിരുന്നു.
സ്‌കൂൾ കലോത്സവ വേദികളിൽ നിന്നുമാണ് അദ്ദേഹം കലാഭവനിലെ മിമിക്സ് പരേഡിന്റെ ഇന്റർവെൽ സമയത്ത് ഹരിശ്രീ അശോകനുമായി ചേർന്ന് മുക്കാൽ മണിക്കൂറോളം മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് കലാഭവൻ ടീമിലേക്ക് ഹനീഫ് സജീവമാവുന്നത്. പിന്നീട് ജീവിത പ്രാരാഭ്തവുമായി ബന്ധപ്പെട്ട മറ്റൊരു ജോലി നോക്കുന്നതുകൊണ്ടാണ് ഹനീഫ് മുഴുവൻ സമയ മിമിക്രി കലാകാരൻ എന്ന പദവിയിൽ നിന്നും മാറിനിൽക്കുന്നതും ജീവിക്കാൻ വേണ്ടി അലയുന്നതും.

തനികൊപ്പം അന്ന് കലാഭവനിൽ കൂടെയുണ്ടായിരുന്ന പലരും ഇന്ന് മലയാള സിനിമയിൽ വലിയ താരങ്ങളായി മാറി. 1990-ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. 2001-ൽ റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങളായ ഈ പറക്കും തളികയിലെ കല്യാണചെറുക്കന്റെ വേഷവും, പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ജനപ്രിയമായ വേഷങ്ങളായിരുന്നു. അതുപോലെ തന്നെ കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ ‘സോമനും ശശിയും’ രംഗവും പാണ്ടിപ്പടയിലെ ‘ചെറിയ വട കൊടുത്ത് വലിയ വട വാങ്ങി’ എന്ന രംഗവും പ്രേക്ഷകനെ എല്ലാകാലത്തും പൊട്ടിച്ചിരിപ്പിക്കുന്നതാണ്.
അദ്ദേഹത്തെ പോലെ ഒരു അനുഗ്രഹീത കലാകാരൻ അർഹിച്ച അവസരങ്ങൾ ലഭിക്കാതെ ഇങ്ങനെ അകാലത്തിൽ വിടവാങ്ങുമ്പോൾ അത് കലാലോകത്തിന് തന്നെ ഒരു വലിയ നഷ്ടമാണ്. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തുന്നത്.
Leave a Reply