
അതെ, ഞാൻ ജയറാമിന്റെ മകൻ എന്ന പേരിൽ തന്നെയാണ് സിനിമയിൽ എത്തിയത് ! പിന്നെ അയൽവക്കത്തെ ആളുടെ പേരിൽ വാരാൻ പറ്റില്ലല്ലോ ! കാളിദാസ് പ്രതികരിക്കുന്നു !
മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാൾ തന്നെ ആയിരുന്നു നടൻ ജയറാമും. അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ള എത്രയോ ഹിറ്റ് ചിത്രങ്ങൾ ഇന്നും മിനിസ്ക്രീനിൽ സൂപ്പർ ഹിറ്റാണ്. അതുപോലെ തന്നെ ബാല താരമായി സിനിമയിൽ എത്തിയ ആളാണ്. കാളിദാസ് ഇപ്പോൾ മറ്റു ഭാഷകളിൽവളരെ സജീവമാണ്. കൂടുതലും അദ്ദേഹം തമിഴ് സിനിമ രംഗത്ത് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. വമ്പൻ താര നിരയിൽ പുറത്തിറങ്ങിയ കമൽ ഹസൻ ചിത്രം വിക്രത്തിൽ കാളിദാസും ഒരു മികച്ച വേഷം ചെയ്തിരുന്നു. സിനിമ മേഖലയിൽ താൻ നേരിടുന്ന ചില ചോദ്യങ്ങളും അതുപോലെ അതിന്റെ മറുപടിയും, കമൽ ഹാസനോടുള്ള ആരാധനയും എല്ലാം തുറന്ന് പറയുകയാണ് ഇപ്പോൾ കാളിദാസ്.
മലയാള സിനിമയിൽ കാളിദാസിനു പലപ്പോഴും അത്ര നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നില്ല, അതുകൊണ്ട് തന്നെ കാളിദാസ് ആ പേരിൽ ഒരുപാട് ട്രോളുകളൂം വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ടിരുന്നു. ഇപ്പോഴിതാ കാളിദാസിന്റെ പ്രതികരണം ഇങ്ങനെ, താരങ്ങളുടെ മക്കൾ സിനിമയിൽ എത്തിയാൽ ഉടൻ അവർ കേൾക്കുന്ന ഒരു ചോദ്യമാണ് നീ അച്ഛന്റെ, അല്ലെങ്കിൽ അമ്മയുടെയോ പേരില്‍ സിനിമയിൽ വന്നതല്ലേ എന്ന്. താരപുത്രന്മാര്ക്കും പുത്രിമാര്‍ക്കും വളരെ പെട്ടന്ന് സിനിമയില്‍ എത്തും എന്നും. നീ നിന്റെ അച്ഛന്റെ ലേബല്‍ ഉപയോഗിച്ച് സിനിമയില്‍ എത്തിയതല്ലേ എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചിട്ടുണ്ട്. അവർക്കുള്ള മറുപടി ഇങ്ങനെ, അതെ ഞാന്‍ എന്റെ അച്ഛന്റെ മേല്‍വിലാസത്തില്‍ തന്നെയാണ് സിനിമയിൽ വന്നത്, അല്ലാതെ അപ്പുറത്തെ വീട്ടിലുള്ള ആളുടെ മേല്‍വിലാസത്തില്‍ വരാന്‍ സാധിയ്ക്കില്ലല്ലോ…

എന്നാൽ എങ്ങനെ വന്നു എന്നതിൽ അല്ല ഇവിടെ പ്രസക്തി… നമ്മൾ ഇനി ഇപ്പോൾ ആരുടെ മേൽവിലാസത്തിൽ സിനിമയിൽ എത്തിയാലും അവിടെ നിലനിൽക്കണമെങ്കിൽ കഴിവ് വേണം. അതുപോലെ അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്തുടര്ന്ന് സിനിമയിലേക്ക് വരുന്നത് എളുപ്പമാണെന്നും, എന്നാല്‍ അച്ഛനും അമ്മയും ഒക്കെ ഉണ്ടാക്കി വയ്ക്കുന്ന പേര് കളയാതെ സൂക്ഷിക്കുക എന്നാല്‍ മറ്റ് അഭിനേതാക്കളെക്കാള്‍ ഉത്തരവാദിത്വം ഉള്ള കാര്യമാണ് എന്നും കാളിദാസ് പറയുന്നു. എല്ലാം ഒരു ഭാഗ്യമാണ് എന്നും കാലിദാസ് പറയുന്നു.
അതുപോലെ ജയറാം ഇപ്പോൾ മലയാള സിനിമയിൽ കാര്യമായ രീതിയിൽ പരാജയങ്ങൾ നേരിടുന്നുണ്ട്, അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം മകൾ അത്ര വലിയ വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. കുറച്ച് കാലം സിനിമയില്ലാതെ ഇരുന്നപ്പോൾ സ്ഥിരമായി വിളിക്കുന്നവർ പോലും അകലം പാലിച്ചത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. വിജയ പരാജയങ്ങൾ ജീവിതത്തിൽ വേണ്ടുവോളം ഞാൻ അനുഭവിച്ചിട്ടുണ്ട്. പരാജയങ്ങൾ എനിക്ക് ഇഷ്ടമാണ്. അപ്പോൾ മാത്രമാണ് സന്തോഷം അനുഭവിക്കാൻ പറ്റുകയുള്ളൂ. ജീവിതം വഴിമുട്ടി എന്ന് തോന്നിയപ്പോൾ പോലും പിന്തുണ നൽകി നിന്നത് പാർവതിയായിരുന്നു. കുറ്റപ്പെടുത്തിയിട്ടില്ല’ ഒപ്പം തന്നെ നിന്നു.
Leave a Reply