
ജയറാമിന്റെയും പാർവ്വതിയുടെയും ഭാവി മരുമകൾ ആണോ എന്ന ചോദ്യമാണ് ചിത്രത്തിന് ഏറ്റവും കൂടുതൽ ഉയരുന്നത് ! കാളിദാസിന്റെ പോസ്റ്റ് വൈറൽ !
ഇന്ന് താരങ്ങളേക്കാൽ ആരാധകർ ഉള്ളവരാണ് താരങ്ങളുടെ മക്കൾ, അത്തരത്തിൽ ഇപ്പോഴിതാ ജയറാമിന്റെ മകനും പ്രശസ്ത നടനുമായ കാളിദാസ് പങ്കുവെച്ച ചിത്രമാണ് ഏറെ ചർച്ച ആകുന്നത്. മോഡലും അടുത്ത സുഹൃത്തുമായ തരിണി കലിംഗരായര്‍ക്കൊപ്പമുള്ള റൊമാന്റിക് ചിത്രമാണ് കാളിദാസ് പങ്കുവെച്ചിരിക്കുന്നത്. കാളിദാസിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന തരിണിയാണ് ചിത്രത്തിലുള്ളത്. ദുബായിയില്‍ നിന്നുള്ള മറ്റൊരു ചിത്രവും തരിണി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരുന്നു.
കാളിദാസ് പങ്കുവെച്ച ഈ ചിത്രത്തിന് നിരവധി പേരാണ് കമന്റുകൾ പങ്കുവെച്ച് എത്തിയത്, സഹോദരി മാളവിക ജയറാം, കല്ല്യാണി പ്രിയദര്ശന്, അപര്‍ണ ബാലമുരളി, നമിത, നൈല ഉഷ ഉള്‍പ്പെടെയുള്ളവര്‍ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. ഹലോ ഹബീബീസ് എന്നാണ് മാളവിക പങ്കുവെച്ച കമന്റ്, കൂടാതെ നല്ല ക്യൂട്ട് കപ്പിൾസ് എന്നും തുടങ്ങിയ മറ്റു കമന്റുകളും സജീവമാണ്. കാളിദാസിന്റെ കാമുകിയാണോ തരുണി എന്ന ചോദ്യങ്ങളും ചിത്രത്തിന് താഴെയുണ്ട്. ഇതാദ്യമല്ല കാളിദാസിന്റെ ചിത്രങ്ങളിൽ തരുണി എത്തിയിട്ടുള്ളത്.

ഓണത്തിന് ഇവർ പങ്കുവെച്ച കുടുംബ ചിത്രത്തിലും തരുണി ഉണ്ടായിരുന്നു. ആ ചിത്രങ്ങൾ ശ്രദ്ധ നേടിയപ്പോൾ അന്ന് ചിത്രത്തില്‍ കാണുന്ന യുവതി ആരാണെന്നായിരുന്നു ആരാധകര്‍ ഒന്നടങ്കം ചോദിച്ചിരുന്നു.’ഒരു മനോഹര ദിവസത്തിന്റെ ഓര്‍മയ്ക്ക്’ എന്ന കുറിപ്പോടെ തരുണിയും ചിത്രങ്ങള്‍ തരുണിയും പങ്കുവെച്ചിരുന്നു, ഏതായാലും ഇത് കാളിദാസിന്റെ പ്രണയിനി തന്നെയാണ് എന്ന നിഗമനത്തിലാണ് ആരാധകർ.
Leave a Reply