ആരെയാണ് നീ നായകനായി മനസ്സിൽ കാണുന്നത് എന്ന ചോദ്യത്തിന് മകന് ഒരൊറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളു ! മകന്റെ സിനിമയെ പറ്റി കലൂർ ഡെന്നീസ് !

കഴിഞ്ഞ ദിവസം റിലീസായ മമ്മൂട്ടി ചിത്രം ബസൂക്ക വലിയ ശ്രദ്ധ നേടി വിജകരമായി മുന്നേറുകയാണ്, മലയാളികള്‍ക്ക് സുപരിചിതനായ തിരക്കഥാകൃത്താണ് കലൂര്‍ ഡെന്നീസ്. മമ്മൂട്ടി ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെയെല്ലാം ആദ്യകാല ഹിറ്റ് സിനിമകൾ കലൂർ ഡെന്നിസിന്റെ തൂലികയിൽ പിറന്നവയാണ്. കലൂർ ഡെന്നിസ് തിരക്കഥയെഴുതി മമ്മൂട്ടി നായകനായ മൂന്നു സിനിമകൾ ആണ് 1986ലെ വിഷുവിന് റിലീസിനായി എത്തിയത്.

മമ്മൂട്ടിയുടെ ആദ്യകാല സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ  നേടിയ സിനിമകളിലൊന്നായ ‘ആരാത്രി’ എഴുതിയതും ഡെന്നീസ് ആയിരുന്നു, കലൂർ ഡെന്നിസ് തന്നെ. ഇത്തവണത്തെ വിഷുവിനും കലൂരിന്റെ കുടുംബത്തിലെ അക്ഷരക്കൂട്ടുകൾക്കാണ് മമ്മൂട്ടി എന്ന സൂപ്പർഹിറ്റ് നായകൻ പകർന്നാട്ടം നടത്തുന്നത്. തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് അല്ല മറിച്ച് കലൂരിന്റെ സ്വന്തം പുത്രൻ ഡീനോ ഡെന്നിസ് ആണെന്നുമാത്രം.

അച്ഛന്റെ, പാത പിന്തുടർന്ന്, മകൻ ഡീനോ ഡെന്നീസ്  സിനിമയിലെത്തുമ്പോൾ സംവിധായകന്റെ കുപ്പായം കൂടി അണിയുകയാണ് എന്നൊരു വ്യത്യാസമുണ്ട്. മകൻ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുമ്പോൾ മലയാള സിനിമയുടെ ഗതിമാറ്റം നടത്തിയ നിരവധി ചിത്രങ്ങളുടെ കഥപിറന്ന ആ പിതൃമനസ്സ് സംതൃപ്തമാണ്. തന്റെ ആദ്യ സിനിമ റിലീസ് ചെയ്തതിനേക്കാൾ ആകാംക്ഷയാണ് മകന്റെ സിനിമ റിലീസ് ചെയ്യുമ്പോൾ എന്നാണ് കലൂർ ഡെന്നിസ് പറയുന്നത്.

മമ്മൂട്ടി എന്ന മനുഷ്യന്റെ ആ ഒറ്റ വാക്കിന്റെ പുറത്താണ്  മകൻ സ്വന്തം തിരക്കഥ സംവിധാനം ചെയ്യാൻ തയാറായതെന്ന് കലൂർ ഡെന്നിസ് പറയുന്നു. മമ്മൂട്ടിയുടെ സിനിമ ചെയ്തു തന്നെ മകന് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മകനും സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകർക്കും അച്ഛന്റെ വക എല്ലാ അനുഗ്രഹാശ്ശിസുകളും നേരുന്നു എന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ കലൂർ ഡെന്നിസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *