വിവാഹ ശേഷം ശാലിനി അഭിനയിക്കുന്നില്ല എന്നത് അജിത്തിന്റെ തീരുമാനമായിരുന്നു ! എന്നാൽ വിവാഹ ശേഷവും ശാലിനി സിനിമയിൽ തുടരണമെന്ന് നടൻ പ്രശാന്ത് ആഗ്രഹിച്ചത് പോലെ തോന്നിയിരുന്നു ! കമൽ

ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമ കീഴടക്കിയ നടിമാരായിരുന്നു ശാലിനിയും ശാമിലിയും. ശാലിനി നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് നടൻ അജിത്തിനെ വിവാഹം ചെയ്ത് സിനിമ മേഖല ഉപേക്ഷിക്കുന്നത്. ഇപ്പോഴിതാ മുമ്പൊരിക്കൽ ശാലിനിയെ കുറിച്ച് സംവിധായകൻ കമൽ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്, അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, അജിത്ത് നേരിട്ട് വിളിച്ച് എന്നോട് ആവശ്യപ്പെട്ട കാര്യമാണ്, കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്നത്. വ്യക്തിപരമായി പുള്ളിക്ക് ചില പ്രശ്നങ്ങളുണ്ടെന്നാണ് പറഞ്ഞത്. അതുകൊണ്ട് ഒന്നും തോന്നരുത്. അതിന് മുമ്പ് ഷൂട്ടിങ് തീർക്കണം എന്നാണ് പറഞ്ഞത്.

എന്നാൽ ,ആ സമയത്ത് അജിത്തും നടൻ പ്രശാന്തും തമ്മിൽ ചെറിയ ഈഗോ ക്ലാഷുകൾ നടക്കുന്ന സമയം കൂടിയായിരുന്നു, പ്രശാന്ത് ആയിരുന്നു ഞങ്ങളുടെ നായകൻ. അതുകൊണ്ട് തന്നെ പ്രശാന്ത് മനപൂർവം ഡേറ്റ് തരാതെ ഞങ്ങളെ ഇട്ട് പ്രശ്നമാക്കി. വിവാഹശേഷം ശാലിനിയെ അഭിനയിപ്പിക്കണമെന്ന വാശി പ്രശാന്തിന് ഉള്ളതുപോലെ എനിക്ക് തോന്നിയിരുന്നു എന്നാണ് കമൽ പറഞ്ഞത്. കമലിന്റെ വെളിപ്പെടുത്തൽ വൈറലായതോടെ അജിത്തിന് ഇങ്ങനൊരു മുഖമുണ്ടെന്ന് അറിയില്ലായിരുന്നു, നേരെ മറിച്ച് ഇവിടെ മലയാളത്തിൽ ദിലീപ് ആയിരുന്നു ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ എല്ലാവരും അദ്ദേഹത്തെ വിമർശിക്കുമായിരുന്നു, എന്നാൽ അജിത്തിന്റെ കാര്യത്തിൽ ആർക്കും ഒരു എതിര് അഭിപ്രായവുമില്ലന്നാണ് ചിലരുടെ കമന്റുകൾ.

അതേസമയം, അജിത് ഒരു ക്രൂരനാണ്, എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ മുൻ കാമുകിയും നടിയുമായിരുന്ന ഹീരാ അടുത്തിടെ വീണ്ടും രംഗത്ത് വന്നിരുന്നു. വാക്കുകൾ ഇങ്ങനെ, 25 വര്‍ഷത്തിന് മുമ്പ് ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ ഞാന്‍ സ്‌നേഹിച്ച നടനില്‍ നിന്ന് വളരെ വലിയ സ്വഭാവഹത്യയാണ് നേരിട്ടത്. ഞാന്‍ വഞ്ചകിയും മയക്കുമരുന്നിന് അടിമയുമാണെന്നും മുദ്രകുത്തി പൊതുജനങ്ങള്‍ക്കിടയില്‍ എന്നെപ്പറ്റി വളരെ മോശമായ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതില്‍ അയാള്‍ക്കും പങ്കുണ്ടായിരുന്നു. എന്റെ സ്‌നേഹം സ്വീകരിച്ച് ഞാന്‍ പിന്തുണച്ച് പ്രോത്സാഹിപ്പിച്ച ആള്‍ രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ എങ്ങനെ ഒരു വില്ലനായി മാറിയെന്ന് എനിക്ക് മനസിലായതേയില്ല.

നട്ടെല്ലിന്, പരിക്കുപറ്റി, ആശുപത്രിയില്‍ ആയിരുന്ന അയാളെ രാപകലില്ലാതെ കിടക്കയ്ക്ക് അരികിലിരുന്ന് മലമൂത്രവിസര്‍ജനങ്ങള്‍ വരെ മാറ്റി പരിചരിച്ചവളാണ് ഞാന്‍. അയാളാണ് പെട്ടെന്നൊരു ദിവസം ഒരു ആശയവിനിമയവുമില്ലാതെ എന്നെ പൂര്‍ണമായി ഒഴിവാക്കി മറഞ്ഞു കളഞ്ഞത്. ഈ നടന്റെ ബോധമില്ലാത്ത ഫാന്‍സ് എനിക്കെതിരെ അപവാദപ്രചാരണവും അസഭ്യവര്‍ഷവും ചൊരിഞ്ഞ് എന്റെ അന്തസ്സിനെ ചോദ്യം ചെയ്ത് അപകീര്‍ത്തിപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചത്.

ഒരു സാഡിസ്റ്റായ, അയാള്‍, എന്നെ കള്ളക്കേസില്‍ കുടുക്കി. അമിതമായ ലൈംഗിക ആസക്തിയുള്ളവള്‍, മാനസിക രോഗി, മദ്യപാനി തുടങ്ങി നിരവധി ആരോപണങ്ങള്‍ എനിക്കെതിരെ ഉന്നയിച്ചു. നിരന്തരം എന്നെ വേദനിപ്പിക്കുകയും അപവാദപ്രചരണങ്ങളുടെ ബലിയാടാക്കുകയും ചെയ്യുന്നത് സഹിക്കവയ്യാതെ വീണ്ടും ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്തിനാണ് എന്നോടിത് ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ക്രൂരമായ ചിരിയാണ് ആ നടനില്‍ നിന്ന് ഉണ്ടായത്. അയാള്‍ എന്നോട് പറഞ്ഞു “വേലക്കാരിയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയെ ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്നു. ആരും അവളെ നോക്കില്ല, എനിക്ക് ഇഷ്ടമുള്ള ആരുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം”. എന്നും ഈ നടൻ ഒരു മലയാളി നടിയെ വിവാഹം കഴിച്ചെന്നും ഹീര പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *