ഞങ്ങൾ ജീവിതത്തിൽ ഒന്നിക്കാൻ ശ്രമിച്ചിട്ടും അത് നടന്നില്ല ! ആശുപത്രി കിടക്കയിൽ അവസാനമായി അവളെ കണ്ടപ്പോഴും ആ ചിരി ഉണ്ടായിരുന്നു ! വേദനയോടെ ശ്രീവിദ്യയെ കുറിച്ച് കമൽ ഹാസൻ !

ഇന്ത്യൻ സിനിമ ആരാധിക്കുന്ന നടന്മാരിൽ ഒരാളാണ് ഉലക നായകൻ കമൽ ഹാസൻ. വ്യക്തി ജീവിതത്തിൽ അദ്ദേഹം ഏറെ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട് യെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ അദ്ദേഹത്തെ പിന്നിലിക്കാൻ ഇന്നത്തെ തലമുറയിൽ പോലും അഭിനേതാക്കൾ ഇല്ലെന്നതാണ് വാസ്തവം. പ്രണയത്തിന്റെയും വിവാഹങ്ങളുടെയും പേരിലൊക്കെയാണ് അദ്ദേഹം ഏറെയും വിമർശനങ്ങൾ നേരിട്ടിട്ടുള്ളത്, എന്നാൽ തന്റെ ജീവിതത്തിൽ എത്രതന്നെ പ്രണയങ്ങളും വിവാഹങ്ങളും ഉണ്ടായാലും താൻ തന്റെ മനസുകൊണ്ട് സ്നേഹിച്ചതും സ്വന്തമാക്കണമെന്നു ആഗ്രഹിച്ചതും ഒരാളെ മാത്രമാണെന്നാണ് ഇപ്പോൾ കമൽ ഹാസൻ പറയുന്നത്.

അത് വേറെ ആരുമല്ല നമ്മുടെ ശ്രീവിദ്യയാണ്. ഇപ്പോഴിതാ ശ്രീവിദ്യയെ കുറിച്ച് കമൽ ഹാസൻ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈലില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹം ശ്രീവിദ്യയെ സ്മരിച്ചത്, ആ വാക്കുകൾ ഇങ്ങനെ, ആശുപത്രി കിടക്കയില്‍ വച്ച് അവസനമായി കണ്ടപ്പോഴും ശ്രീവിദ്യ പുഞ്ചിരിച്ചു. എന്നും നിറഞ്ഞ പുഞ്ചിരിയോടെയാണ് വിദ്യയെ കണ്ടിരുന്നത്. പക്ഷെ ഒടുവിലത്തെ കാഴ്ചയില്‍ അവര്‍ വല്ലാതെ മാറിപ്പോയിരുന്നു.

അവസാനമായി ഞാൻ അവളെ കാണുമ്പോൾ  രോഗം വിദ്യയെ ഒരുപാട് മാറ്റിമറിച്ചിരുന്നുവെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. തീവ്രതയേറിയ മരുന്ന് കഠിനമായ വേദനയ്ക്ക് കുറച്ച് ആശ്വാസം നല്‍കിയിരുന്നുവെങ്കിലും ഏറെനാള്‍ ഈ ഭൂമിയില്‍ ഉണ്ടാവില്ലെന്ന് വിദ്യയുടെ മനസ് ഉറപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതുപോലെ ആശുപത്രി കിടക്കയിൽ വെച്ച് വിദ്യ എന്നെ കാണണമെന്ന് പലരോടും ആവിശ്യപെട്ടിരുന്നു. ആ ആഗ്രഹം ഞാനറിയുമ്പോഴും രോഗാവസ്ഥയുടെ മൂര്‍ധന്യത്തിലാണ് വിദ്യയെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു.

അവളെ കാണാനായി  ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ യാത്രയിലുടനീളം തന്റെ മനസില്‍ വിദ്യയോടൊപ്പമുള്ള യാത്രകളും ഓര്‍മ്മകളുമായിരുന്നു, വിവാഹം, കുടുംബം തുടങ്ങി ഞങ്ങളുടെ വ്യക്തിപരമായ സ്വപ്‌നങ്ങളും ഇഷ്ടങ്ങളും ഞങ്ങള്‍ ബോധപൂര്‍വ്വം മറക്കാന്‍ ശ്രമിച്ചു. അപ്പോഴും റണ്ടു പേരും സിനിമയുടെ വഴിയിലൂടെ തന്നെ സഞ്ചരിച്ചു. വിദ്യയുടേയും എന്റെ ജീവിതത്തില്‍ കാലം ഒരുപാട് മാറ്റങ്ങള്‍ വരുത്തി. എന്നിട്ടും ഞങ്ങളില്‍ ബാക്കിയായത് സ്‌നേഹം മാത്രമായിരുന്നുവെന്നും..

സിനിമയിലെ എന്റെ വളർച്ചയിൽ ഏറ്റവുമധികം സന്തോഷിച്ചതും വിദ്യയായിരുന്നു, സിനിമയില്‍ എന്റെ കാമുകിയായും ഭാര്യയായും അമ്മയായും അവര്‍ അഭിനയിച്ചു. എന്നാല്‍ ജീവിതത്തില്‍ എഴുതിഫലിപ്പിക്കാനാവാത്ത സ്‌നേഹമായിരുന്നു വിദ്യ. അതിനപ്പുറം മറ്റെന്തൊക്കയോ ആയിരുന്നു, ജീവിതത്തിൽ അവൾ ഒരുപാട് അനുഭവിച്ചു, മനസ് വെന്തുരുകുമ്പോഴും അതൊന്നും തന്റെ കലാജീവിതത്തില്‍ പ്രതിഫലിക്കാതിരിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. താന്‍ രോഗബാധിതയാണെന്ന് ആരും അറിയരുതെന്ന് വിദ്യ ആഗ്രഹിച്ചിരുന്നു, എല്ലാവരില്‍ നിന്നുമുള്ള ഒളിച്ചോട്ടം പോലെയായിരുന്നു പിന്നീടുള്ള വിദ്യയുടെ ജീവിതം.

ആശുപത്രി കിടക്കയിൽ വെച്ച് അവൾക്ക് എന്നോട് എന്തൊക്കെയോ ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു. പക്ഷെ അവളുടെ പക്ഷെ ഒരുപാട് സംസാരിക്കാനാവുമായിരുന്നില്ല. പറയാന്‍ ബാക്കി വച്ചതെല്ലാം പാടി മുഴുമിപ്പിക്കാത്ത ഒരു ശോക ഗാനം പോലെ വിദ്യയോടൊപ്പം അവസാനിച്ചു എന്നും അദ്ദേഹം പറയുന്നു…

Leave a Reply

Your email address will not be published. Required fields are marked *