
ഞാനൊരു വിശ്വാസിയാണ്, പരിഹസിക്കുന്നവർക്ക് അത് തുടരാം ! 16-ാം വയസിൽ ആദ്യ വേൽക്കാവടി എടുത്തത് ! കാർത്തിക് സൂര്യ !
ഒരു യുട്യൂബ് വ്ലോഗറും അതുപോലെ ഒരു അവതാരകനുമായ കാർത്തിക് സൂര്യ തൈപ്പൂയത്തിന് അഗ്നിക്കാവടി ആടിയതിത്തിന്റെ വീഡിയോ പങ്കുവെച്ചത് മുതൽ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. എന്നാൽ ഇപ്പോഴിതാ തന്റെ വിമര്ശകരോട് കാർത്തിക്കിന് പറയാനുള്ള വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ‘ന്യൂസ് 18 കേരള’യോട് പ്രതികരിക്കുകയായിരുന്നു കാർത്തിക് സൂര്യ.
കാർത്തിക്ക് പറയുന്നത് ഇങ്ങനെ, ഞാനൊരു കടുത്ത ഈശ്വര വിശ്വാസിയാണ്. 16-ാം വയസ്സിൽ ആദ്യ വേൽക്കാവടി എടുത്ത ശേഷം പിന്നീട് പഠനവും കാര്യങ്ങളുമായി മുന്നോട്ടുപോയി. 2023 തനിക്ക് അത്ര നല്ല വർഷമല്ലായിരുന്നു. മലേഷ്യയിലെ ബാട്ടു കേവ്സ് എന്ന സ്ഥലത്ത് ഒരു മുരുക ക്ഷേത്രമുണ്ട്. വലിയ മലയിലൂടെ 272 പടി കയറി വേണം മുരുകനെ കാണാൻ. അവിടെ എത്തിയപ്പോൾ മനസ്സ് ഭയങ്കരമായി കൂളായി. അന്നാണ് വേൽ കുത്തി അഗ്നിക്കാവടി എടുക്കണമെന്ന ആഗ്രഹം മനസ്സിൽ കയറിയതെന്നും കാർത്തിക് പറയുന്നു.
അങ്ങനെ നാട്ടിൽ തിരിച്ചെത്തി തൈപ്പൂയം തിയതി നോക്കി കാത്തിരുന്നു. ശേഷം 21 ദിവസത്തെ വ്രതമെടുത്തു. അത് ആദ്യത്തെ അഗ്നിക്കാവടിയായിരുന്നു. ഇതിന് മുമ്പും ഞാൻ വേൽ കുത്തിയിട്ടുണ്ട്. അത് വലിയ വേൽ ആയിരുന്നു. അഗ്നിക്കാവടി എടുക്കുമ്പോൾ വലിയ വേൽ കുത്താൻ പറ്റില്ല. അതിനാൽ, ഒന്നരയടി നീളമുള്ള ചെറിയ വേൽ ആണ് കുത്തിയതെന്നും കാർത്തിക് സൂര്യ വിശദീകരിച്ചു.

വിമര്ശിക്കുന്നവരോട് പ്രത്യേകിച്ച്ഒന്നും പറയാനില്ല, കാരണം ഇതെന്റെ വിശ്വാസമാണ്, എൻ്റെ അനുഭവം ഞാൻ പറയാം. കാവടിക്ക് വ്രതമെടുത്ത് നിൽക്കുമ്പോൾ ശരീരം അത്രയും ശുദ്ധമായാണ് സൂക്ഷിക്കുന്നത്. അപ്പോഴത്തെ ഏക ലക്ഷ്യം കാവടിയും വേലും എടുത്ത് ഭഗവാൻ്റെ അനുഗ്രഹം വാങ്ങിക്കുക എന്നതാണ്. ദൈവത്തോട് കരഞ്ഞ് പ്രാർഥിക്കുന്ന ഒരു സമയത്ത് തനിയെ വരുന്നതാണ് അത്. അപ്പോഴുണ്ടാകുന്ന മാനസ്സിക സമാധാനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത് അനുഭവിച്ചിട്ടില്ലാത്തവരോട് എത്ര പറഞ്ഞാലും മനസ്സിലാകില്ല എന്നും കാർത്തിക് പറയുന്നു.
എന്റെ 16-ാം വയസ്സിൽ ആദ്യ വേൽക്കാവടി എടുത്തപ്പോൾ 71 ദിവസത്തെ വ്രതമാണ് എടുത്തത്, ചില്ലറയൊന്നുമല്ല. പക്ഷെ അന്നെനിക്ക് ഈ അനുഗ്രഹം കിട്ടിയിരുന്നില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിലെ പൊങ്കാലയ്ക്ക് ഇടയാക്കിയ ആ അനുഗ്രഹം ആദ്യം വന്നത് 16-ാമത്തെ വയസ്സിൽ കാപ്പ് കെട്ടുമ്പോഴാണ്. അന്നും ഇതേ പോലെയാണ് അനുഗ്രഹം കിട്ടിയത് എന്നും, ഇത് മുരുകൻ എന്നെ അനുഗ്രഹിച്ചതിന്റെ ഫലമാണ് എന്നും കാർത്തിക് പറയുന്നു.
Leave a Reply