
ഇന്നും എല്ലാവരും എന്നെ അയ്യപ്പനായിട്ടാണ് കാണുന്നത് ! ആ കാര്യത്തിൽ എനിക്ക് വലിയ വിഷമമുണ്ട് ! തന്റെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് നടൻ കൗഷിക്ക് പറയുന്നു !
മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു പരമ്പരയാണ് സ്വാമി അയ്യപ്പൻ. മിനിസ്ക്രീൻ ചരിത്രത്തിൽ തന്നെ ഇത്രയും താരങ്ങൾ അണിനിരന്ന മറ്റൊരു പരമ്പര വേറെ ഇല്ല. സൂപ്പർ ഹിറ്റായിരുന്ന സ്വാമി അയ്യപ്പൻ ഇന്നും ഏവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു, അതിന്റെ ഏറ്റവും വലിയ ആകർഷണമായിരുന്നത് സ്വാമി അയ്യപ്പനായി വേഷമിട്ട നടൻ കൗഷിക്ക് ബാബു തന്നെയാണ്. ഹൈദരാബാദില്‍ ജനിച്ച കൗശിക് ബാബു കുച്ചിപ്പുടി നര്‍ത്തകന്‍ കൂടിയാണ്. ഫ്ലവേഴ്സിലെ ഒരു പരിപാടിക്കിടെയാണ് നടന്‍ അഭിനയജീവിതത്തെക്കുറിച്ച് മനസുതുറന്നത്. ‘എന്നെ എല്ലാവരും അയ്യപ്പനെ പോലെയാണ് കാണുന്നത്.
അന്നും ഇന്നും എന്നെ അറിയപ്പെടുന്നത് തന്നെ സ്വാമി അയ്യപ്പൻ എന്ന പേരിലാണ്. അതില്‍ എനിക്ക് സന്തോഷമേയുള്ളൂ, എന്നാല്‍ അങ്ങനെ മാത്രമായി കാണുന്നതില്‍ ചെറിയ സങ്കടവും തോന്നിയിട്ടുണ്ട്. കാരണം ഞാന്‍ ഒരു ആര്‍ട്ടിസ്റ്റ് കൂടിയാണ്, മറ്റ് കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ കഴിയണം. മറ്റ് കഥാപാത്രങ്ങളിലൂടെയും എന്നെ അറിയപ്പെടണം എന്ന് ആഗ്രഹവുമുണ്ട്’, കൗശിക് ബാബു പറയുന്നു.

അതുപോലെ തന്നെ കൗഷിക്ക് ഇന്ന് ഒരു ഭർത്താവും ഒരു കുഞ്ഞിന്റെ പിതാവുമാണ്. സ്വാമി അയ്യപ്പൻ ചെയ്യുമ്പോൾ മലയാളം തീരെ അറിയില്ലായിരുന്നു, എങ്കിലും ഒരുപാട് കഷ്ടപ്പെട്ട് ഡയലോഗുകൾ കാണാതെ പഠിച്ചാണ് അന്ന് അത് ചെയ്തത്. പ്രോംപ്റ്റർ പോലുമില്ലാതെയാണ് ഞാൻ ആ ഡയലോഗ് പറഞ്ഞത്, അതും ഒറ്റടേക്കിൽ ശരിയാവുകയും ചെയ്തു. ‘ഞാൻ അറിയാൻ പാടില്ലാത്ത എന്താണമ്മേ ഈ ദേശരാജ്യത്തുള്ളത്’, എന്ന ആദ്യ ഡയലോഗും പരിപാടിക്കിടെ കൗശിക്ക് ഓർത്തെടുത്തു. അതുപോലെ അയ്യപ്പൻറെ വേഷത്തിൽ ഷൂട്ടിനിടയിൽ മാർക്കറ്റിൽ പോയ രസകരമായ അനുഭവവും കൗഷിക്ക് പങ്കുവെക്കുന്നുണ്ട്. അന്ന് താനെ എല്ലാവരും വളരെ അതിശയത്തോടെയാണ് നോക്കിയത് എന്നും താരം ഓർക്കുന്നു.
സ്വാമി അയ്യപ്പൻ മാത്രമല്ല, മറ്റ് നിരവധി പുരാണ സീരിയലുകളിൽ ശിവന്‍, മഹാവിഷ്ണു തുടങ്ങി നിരവധി ഇതിഹാസ വേഷങ്ങളും കൗശിക് ചെയ്തിട്ടുണ്ട്. ഇതിനുപുറമെ വൈറ്റ് ബോയ്‌സ് എന്ന സിനിമയിലും നായകനായി സിനിമ രംഗത്തും കൗഷിക്ക് തന്റെ സാനിധ്യം അറിയിച്ചിരുന്നു. കൂടാതെ തെലുങ്കില്‍ ആദിശങ്കരനായും അഭിനയിച്ചിട്ടുണ്ട്. ബികോം ബിരുദധാരിയായ കൗശിക് നൃത്തത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. വിജയ്ബാബുവാണ് കൗശിക്കിന്റെ അച്ഛന്‍. അമ്മ ശാരദ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയാണ്. സഹോദരിയും കലാരംഗത്ത് സജീവമാണ്. 2019 ലാണ് നടന്റെ വിവാഹം നടന്നത്, ഭാര്യ ഭവ്യ.. ഇവർക്ക് ഒരു മകൾ പേര് ദ്യുതി ശ്രീ.
Leave a Reply