
ഞാന്‍ ചെന്ന് എത്തിപ്പെട്ട സ്ഥലം എനിക്ക് പറ്റുന്നതല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഞാൻ ആ തീരുമാനം എടുത്തു ! കാവ്യാ മാധവൻ പറയുന്നു !
കാവ്യാ മാധവൻ മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ അഭിനേത്രിയാണ്, നടിയുടെ ഓരോ വാർത്തകളും വിശേഷങ്ങളും ആരാധകർക്കിടയിൽ എപ്പോഴും വർത്തയാകാറുണ്ട്. അത്തരത്തിൽ കാവ്യ തനറെ അഭിമുഖങ്ങളിൽ പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. കാവ്യയുടെ വാക്കുകൾ, ജീവിതത്തില്‍ കല്യാണമാണ് എല്ലാം, അതിനപ്പുറം മറ്റൊന്നുമില്ല എന്നൊക്കെയായിരുന്നു മുന്‍പ് ഞാന്‍ ചിന്തിച്ചിരുന്നത്.
എ ന്റെ ഏറ്റവും വിഷമമുള്ള ഘട്ടത്തിൽ കുടുംബാംഗങ്ങളെല്ലാം ഒരേപോലെ എന്നോടൊപ്പം നിന്നിരുന്നു. അവരുമാത്രമല്ല എന്നെ സ്നേഹിക്കുന്നയാളുകളെല്ലാം ആ സമയത്ത് എന്നെ പിന്തുണച്ചിരുന്നു കാവ്യ പറയുന്നു. എന്റെ വിവാഹ ജീവിതം ഇങ്ങനെ ആയി പോയതുകൊണ്ടല്ല കല്യാണത്തിനും അപ്പുറത്തൊരു ലോകമുണ്ട് അല്ലെങ്കിൽ ഒരു ജീവിതമുണ്ട് എന്ന് മനസ്സിലാക്കിയെന്ന് കാവ്യ പറയുന്നു.
എന്റെ വിവാഹ മോചന സമയത്താണ് പലരെയും എനിക്ക് മനസിലായത്, അതുകൊണ്ടുതന്നെ നമ്മുടെ ആപത്ത് സമയത്ത് ആരൊക്കെ നമ്മുടെ കൂടെ ഉണ്ടാകും എന്ന് മനസിലാക്കൻ സാധിച്ചു, എനിക്ക് സപ്പോര്‍ട്ട് എന്ന നിലയില്‍ എന്നെ വിളിച്ച് സംസാരിച്ച് പിന്നീട് മാറിനിന്ന് കുറ്റം പറയുന്നവരെ കണ്ടു. എന്റെ ഫീല്‍ഡില്‍ തന്നെയുള്ളവരാണ് ഇതിനുപിന്നിൽ. അത് എനിക്കുവലിയൊരു ഞെട്ടലായിരുന്നു. ഇവരൊക്കെ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണോ എന്ന് അറിഞ്ഞപ്പോള്‍ വല്ലാത്തൊരു വിഷമവും.

ആ വേർപിരിയപോലെ എന്റെ ഈശ്വര വിശ്വാസം കൂടി. കാരണം ഞാന്‍ ചെന്ന് എത്തിപ്പെട്ട സ്ഥലം എനിക്ക് പറ്റുന്നതല്ലെന്ന് തിരിച്ചറിയാനും അവിടെ നിന്നും അച്ഛനും അമ്മയ്ക്കും അരികിലേക്ക് എത്തിക്കാനുമായി ഇടപെട്ടത് ഞാൻ വിശ്വസിക്കുന്ന ഈശ്വരൻ തന്നെയാണ്. വിവാഹം മോചനനത്തുനിനു ശേഷം ഇനിയെന്ത് എന്നത് എന്നെ സംബദ്ധിച്ച് വലിയൊരു ചോദ്യമായിരുന്നു. ആ സമയത്തൊക്കെ സിനിമയിലേക്കുള്ള തിരിച്ചുവരവൊന്നും ഞാൻ പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നില്ല.
പക്ഷെ വിവാഹ മോചന സമയത്ത് ആവിശ്യമില്ലാതെ ദിലീപ് ഏട്ടന്റെ പേര് വലിച്ചിഴച്ചത് എനിക്ക് വലിയ വിഷമം ഉണ്ടാക്കിയിരുന്നു. നല്ലൊരു വീട്ടിൽ ചെന്ന് കയറാൻ സാധിക്കുക എന്നൊക്ക പറയുന്നത് ഒരു ഭാഗ്യമാണ്. അത് വളരെ അപൂർവ്വം ചിലർക്ക് മാത്രമാണ് ലഭിക്കുക. മറ്റു ചിലർ പിന്നെ കുട്ടികൾ ആയതിന്റെ പേരിൽ അഡ്ജസ്റ്റ്മെന്റിന്റെ പേരിൽ ജീവിച്ചു പോകും. അത്തരം ഒരുപാട് പേരെ തനിക്കറിയാമെന്നും, ഞാൻ എന്റെ ജീവിതത്തിൽ വളരെ പെട്ടന്നാണ്, വിവാഹ മോചനം എന്ന ആ തീരുമാനം ഞാൻ എടുത്തത്. അന്ന് ഇങ്ങനെ ഒരുപാട് സഹിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ഒരുപാട് പേർ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു എന്നും കാവ്യ പറയുന്നു.
Leave a Reply