
അനുഭവിച്ച ഓരോ കാര്യങ്ങളും എണ്ണി എണ്ണി പറയുന്ന ഒരു ദിവസം വരും ! ഇതൊന്നും മറക്കരുത് എന്ന് ഞാൻ ദിലീപ് ഏട്ടനോടും പറഞ്ഞിട്ടുണ്ട് ! കാവ്യാ പറയുന്നു !
ഒരു സമയത്ത് മലയാള സിനിമ തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു കാവ്യാ മാധവൻ. ബാലതാരമായി സിനിമയിലേക്ക് കടന്ന് വന്ന കാവ്യാ പിന്നീട് മലയാളത്തിലെ മുൻ നിര നായികയായി മാറുകയായിരുന്നു. കൂടുതലും നായകനായി എത്തിയത് ദിലീപിനോടൊപ്പം, ഏറെ കോലാഹലങ്ങൾക്ക് ഒടുവിൽ സിനിമയിലെ നായകനെ തന്നെ ജീവിതത്തിലും സ്വന്തമാക്കുക ആയിരുന്നു. ശേഷം ഇവരുടെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടാകുക ആയിരുന്നു. ദിലീപിന് ജ,യി,ൽ വാസം വരെ ഉണ്ടായിരുന്നു.
കാവ്യ ഇപ്പോൾ സിനിമ ലോകത്ത് നിന്നും പൂർണ്ണമായി ഒഴിഞ്ഞു നിൽക്കുകയാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ കാവ്യാ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും കൂടുതൽ ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവർ ആയിരുന്നു. ഞങ്ങളെ കാണുമ്പോഴൊക്കെ കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാൽ അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു തമാശയായിരുന്നു. ആ ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയായിരുന്നു.
ഞങ്ങളുടെ വിവാഹം ഒരു ദൈവ നിയോഗമായിരുന്നു. ഞങ്ങൾ ഒന്നാകണമെന്നത് ഓരോ മലയാളി പ്രേക്ഷകരും ആഗ്രഹിച്ചിരുന്നു. വളരെ അപ്രതീക്ഷിതമായി ഞങ്ങളുട വിവാഹം കഴിഞ്ഞു, എന്നാൽ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത മാസങ്ങള്‍ മുതൽ പ്രശ്നങ്ങലാണ്, ഞാൻ ആ സമയത്ത് എന്റെ അച്ഛന്റേയും അമ്മയുടേയും അടുത്ത് നിന്ന് മാറിനിന്ന വിഷമം മാറുന്നതിന് മുന്‍പായിരുന്നു ഈ സംഭവം. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം എന്നെ സാന്ത്വനിപ്പിച്ച് കൂടെയുണ്ടായിരുന്നു. അതിലാണ് ഞാന്‍ പിടിച്ചുനിന്നത്. എല്ലാവര്‍ക്കും ധൈര്യം കൊടുക്കേണ്ടത് ഞാനാണെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണെന്നുമായിരുന്നു കാവ്യ പറയുന്നു.

വിവാഹം കഴിഞ്ഞത് മുതൽ ഇന്ന് ഈ നിമിഷംവരെയും കടന്ന് പോയ്‌കൊണ്ടിരിക്കുന്നത് കടുത്ത പ്രതിസന്ധിയിൽ കൂടിയാണ്. നമ്മൾ അനുഭവിച്ചതും, കഴിഞ്ഞു പോയ ഓരോ നിമിഷവും മറന്നു പോവരുതെന്ന് ഞാൻ ഏട്ടനെ ഓർമ്മിപ്പിക്കാറുണ്ട്. അനുഭവിച്ച ഓരോ കാര്യങ്ങളെക്കുറിച്ചെല്ലാം എഴുതണം, എല്ലാം തുറന്നുപറയാനാവുന്ന ദിവസം വരുമെന്നുറപ്പാണ്. അന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പറയുമെന്നും കാവ്യ മാധവന്‍ പറയുന്നു. എന്റെ ഇനിയുള്ള ജീവിതത്തിൽ എനിക്ക് ഒരു കൂട്ട് വേണമെന്നുള്ളത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു. ആരുടേയും ജീവിതം ഇല്ലാതാക്കി ഒരു ജീവിതം നേടണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.
എന്നെയും ഏട്ടനേയും ചേർത്ത് പല ഗോസിപ്പുകൾ വരുമ്പോൾ അതൊക്കെ ഞങ്ങൾക്ക് വെറുമൊരു തമാശ മാത്രമായിരുന്നു. അന്നൊരിക്കലൂം ഒരുമിച്ചുള്ള ഒരു ജീവിതം ഞങ്ങൾ ചിന്തിച്ചിരുന്നതുപോലുമില്ല. ഇപ്പോൾ ഞങ്ങൾക്ക് എല്ലാം മകളാണ്. അച്ഛന്റെ പുന്നാര മകളാണ് മാമാട്ടി എന്ന മഹാലക്ഷ്മി, എത്ര ദേഷ്യം വന്നാലും മകളെ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ദിലീപേട്ടന് നല്ല വശമുണ്ട്. തനിക്ക് അത് കഴിയില്ല. ദേഷ്യം വന്നാൽ താൻ പുറത്തുകാണിക്കും. ദിലീപേട്ടൻ വേണ്ട എന്ന് പറയുന്ന കാര്യങ്ങൾ മകൾ ചെയ്യാറില്ല എന്നാൽ താൻ എത്ര പറഞ്ഞ് പുറകെ നടന്നാലും അത് മകൾ അനുസരിക്കാറില്ല എന്നും കാവ്യാ പറയുന്നുണ്ട്.
Leave a Reply