
ഞാന്‍ അര്‍ഹിച്ചതിലും അധികം ദൈവം തന്നിട്ടുണ്ട് ! രണ്ട് മൂന്ന് മക്കളുടെ അമ്മയായി കഴിയേണ്ട സാധാരണ വീട്ടമ്മ മാത്രമായിരിക്കും ഞാന്‍ ! കാവ്യാ പറയുമ്പോൾ !
മലയാളികൾ എന്നും എക്കാലവും ഏറെ ഇഷ്ടപെടുന്ന അഭിനേത്രിമാരിൽ ഒരാളാണ് കാവ്യാ മാധവൻ. ബാല താരമായി സിനിമയിൽ എത്തി വർഷങ്ങളോളം മലയാള സിനിമയുടെ മുൻ നിര നായികയായി തിളങ്ങി നിൽക്കാൻ കഴിഞ്ഞ ഒരു അഭിനേത്രി കൂടിയാണ് കാവ്യാ, കാവ്യയോട് ഇപ്പോഴും മലയാളികൾക്ക് ആ പഴയ സ്നേഹം ഉണ്ടെന്നുള്ളത്തിന്റെ തെളിവാണ് അവരുടെ വർത്തകർക്കും ചിത്രങ്ങൾക്കും ലഭിക്കുന്ന സ്വീകാര്യത.
ഇപ്പോഴിതാ കാവ്യ മുമ്പൊരിക്കൽ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്. ഞാന്‍ അര്‍ഹിച്ചതിലും അധികം സിനിമ എനിക്ക് നല്‍കിയിട്ടുണ്ട് എന്നാണ് കാവ്യ മാധവന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ‘ഒരു സിനിമ നടി ആയിരുന്നില്ലെങ്കില്‍ ഞാന്‍ ആരാകുമായിരുന്നു എന്ന ചോദ്യത്തിന് എന്റെ കാര്യത്തില്‍ കൂടുതല്‍ ആലോചിക്കാനൊന്നും ഇല്ല. നീലേശ്വരത്ത് ഏതെങ്കിലും പ്രാന്തപ്രദേശത്ത് ആരെയെങ്കിലും കല്യാണം കഴിച്ച് രണ്ട് മൂന്ന് മക്കളുടെ അമ്മയുമായി സുഖമായി ജീവിക്കുന്നുണ്ടായിരിക്കും. ഒരു സാധാരണ വീട്ടമ്മ മാത്രമായിരിക്കും ഞാന്‍’ എന്നാണ് കാവ്യ പറഞ്ഞത്.

ഇപ്പോൾ തിരിഞ്ഞു ചിന്തിക്കുമ്പോഴാണ് സിനിമ എന്ന ലോകത്ത് എത്തിയതിന് ശേഷം ദൈവം എനിക്ക് തന്നത് ഞാന്‍ അര്‍ഹിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് എന്ന് ഞാൻ കൂടുതൽ മനസിലാക്കുന്നത്. സിനിമയില്‍ എത്തിയതിന് ശേഷം ചിലര്‍ മലയാളം വിട്ട് മറ്റ് ഭാഷകളിലേക്ക് പോകും, ചിലര്‍ വിവാഹം കഴിഞ്ഞു പോകും, മറ്റു ചിലര്‍ എവിടെയാണെന്ന് പോലും അറിയില്ല. ഒരുപാടുപേര് സിനിമയില്‍ എത്താന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് കിട്ടിയത് വലിയ ഭാഗ്യമല്ലേ. സിനിമയില്‍ വന്നു എന്ന് മാത്രമല്ല, ഇത്രയും കാലം നില്ക്കാന് സാധിച്ചു, ഒരുപാടു പേരുടെ ഇഷ്ടവും അനുഗ്രഹവുമൊക്കെ നേടാന്‍ കഴിഞ്ഞു എന്നൊക്കെ പറയുന്നത് വലിയ ഭാഗ്യമാണ് എന്നാണ് കാവ്യാ പറയുന്നത്.
അതുപോലെ തന്നെ ദിലീപുമായുള്ള വിവാഹ ശേഷം കാവ്യാ പറഞ്ഞ ചില കാര്യങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും കൂടുതൽ ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ച മലയാളികൾ ആയിരുന്നു. ഞങ്ങളെ കാണുമ്പോഴൊക്കെ കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാൽ അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു തമാശയായിരുന്നു. ആ ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയായിരുന്നു. ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന ആ കൂട്ടുകാരനൊപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു എന്നും കാവ്യാ പറയുന്നു.
Leave a Reply