
കാവ്യ മാധവൻ വീണ്ടും അമ്മയാകാൻ പോകുന്നു ! ആ സന്തോഷവർക്ക് വേണ്ടി കാതോർത്ത് ആരാധകർ ! സർപ്രൈസ് ഉണ്ടെന്ന് ഫാൻസ് ഗ്രൂപ്പ് !
ഒരു കലാഘട്ടത്തിൽ മലയാള സിനിമയുടെ മുഖശ്രീ തന്നെ ആയിരുന്നു കാവ്യാ മാധവൻ. ബാല താരമായി എത്തി ദിലീപിന്റെ നായികയായി തുടക്കം കുറിച്ച് ശേഷം അദ്ദേഹത്തിന്റെ ജീവിതത്തിലെ തന്നെ നായികയായി മാറുകയായിരുന്നു. ഇന്ന് കാവ്യാ സിനിമ ലോകം വിട്ട് കുടുംബമായി ജീവിക്കുന്നു. എന്നിരുന്നാലും കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും ആവേശമാണ്, കാവ്യ സോഷ്യൽമീഡിയയിൽ സജീവമല്ലെങ്കിലും നടിയുടെ പേരിൽ നിരവധി ഫാൻ പേജുകൾ പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിൽ ഒരു ഫാൻ പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റും അതിന് വന്ന കമന്റുകളുമാണ് വൈറലാകുന്നത്.
കാവ്യയുടെയും ദിലീപിന്റെയും ഫാൻസ് ഗ്രൂപ്പുകളിൽ ഇവരുടെ ഓരോ വിശേഷങ്ങളും എത്താറുണ്ട്, ഫാൻ പേജിൽ കാവ്യയുടെ പുതിയ ചിത്രം പങ്കുവെച്ച് കാവ്യയെ സംബന്ധിക്കുന്ന ഒരു സര്‍പ്രൈസ് വാര്‍ത്തയുണ്ട്. അത് അറിയാൻ റെഡിയാണോ എന്ന് ചോദിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. നിമിഷനേരം കൊണ്ട് പോസ്റ്റ് വൈറലായി മാറുകയാണ്. പോസ്റ്റ് കണ്ടതോടെ എന്താണ് ആ സർപ്രൈസ് എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. പലരും തങ്ങളുടെ തങ്ങളുടെ പല സംശയങ്ങളും കമന്റിലൂടെ ചോദിക്കുന്നുമുണ്ട്. കാവ്യ മാധവൻ വീണ്ടും ഗർഭിണിയാണോ.. എന്നായിരുന്നു കൂടുതൽ പേരും ചോദിച്ചത്.

അതുകൂടാതെ കാവ്യാ സിനിമയിലേക്ക് തിരികെ എത്തുന്നുവോ, ദിലീപിന്റെ അടുത്ത ചിത്രത്തില്‍ നായിക കാവ്യയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളും കമന്റില്‍ നിറയുന്നുണ്ട്. കാവ്യയ്ക്ക് വിവാഹത്തിന് അടക്കം മേക്കപ്പ് ചെയ്ത് കൊടുത്ത ഉണ്ണി അടക്കം സർപ്രൈസ് വാർത്ത അറിയാനുള്ള ആകാംഷ കമന്റിലൂടെ അറിയിച്ചിട്ടുണ്ട്. വൈകാതെ ആ സന്തോഷ വാർത്ത ഫാൻസ് ഗ്രൂപ്പുകളിൽ കൂടി തന്നെ പുറത്തവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Leave a Reply