
അദ്ദേഹത്തോട് നിര്‍വ്വചിക്കാന്‍ കഴിയാത്ത അത്രയും വലിയ ബന്ധമാണ് ! വർഷങ്ങൾക്ക് ശേഷം ലൈവ് വീഡിയോയുമായി കാവ്യാ മാധവൻ !
മലയാള സിനിമ രംഗത്ത് ഇത്രയും തിളങ്ങി നിന്ന മറ്റൊരു അഭിനേത്രി ഒരുപക്ഷെ വേറെ കാണില്ല, ബാല താരമായി എത്തി ശേഷം പതിനാലാം വയസിൽ നായികയായി അരങ്ങേറി, പിന്നീടിങ്ങോട്ട് കാവ്യാ മാധവൻ മലയാള പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട മുൻ നിര അഭിനേത്രിയായി അങ്ങനെ തുടർന്നു. പക്ഷെ വ്യക്തിജീവിതത്തിലെ പ്രശ്ങ്ങൾ കാവ്യയുടെ കരിയറിനെയും കാര്യമായി ബാധിച്ചു. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യാ ഇപ്പോൾ സിനിമ ലോകത്തുനിന്നും വിട്ടുനിൽക്കുകയാണ്.
മകൾ ജനിച്ച ശേഷം വീട്ടമ്മയായി കുടുംബ കാര്യങ്ങൾ നോക്കി ജീവിക്കുന്ന കാവ്യാ സമൂഹ മാധ്യമങ്ങളിൽ നിന്നെല്ലാം ഒതുങ്ങി സ്വാകാര്യ ജീവിതം ആസ്വദിക്കുകയാണ്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഒരു ലൈവ് വീഡിയോയുമായി കാവ്യാ എത്തിയിരിക്കുകയാണ്. ആഷ് കളര്‍ ചുരിദാറില്‍, മുമ്പ് മീനാക്ഷി ധരിച്ചു കണ്ടിട്ടുള്ള ജിമുക്കയുമണിഞ്ഞ് അതിസുന്ദരിയായാണ് കാവ്യയെ വീഡിയോയില്‍ കാണാനാവുന്നത്. തന്റെ നൃത്ത ഗുരുനാഥനെക്കുറിച്ചും അദ്ദേഹം ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുമാണ് കാവ്യ വീഡിയോയില്‍ സംസാരിക്കുന്നത്.

വർഷങ്ങൾക്ക് ശേഷം ഒരു ലൈവ് വിഡിയോയിൽ കാവ്യയെ കണ്ടതിന്റെ സന്തോഷത്തിലാണ് നടിയുടെ ആരാധകരും, വീഡിയോയിൽ കാവ്യ പറയുന്നത് ഇങ്ങനെ, ലോകത്തിലെ തന്നെ ആദ്യത്തെ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ബാന്‍ഡ് ആയ ‘ആനന്ദവൈഭവം’. അത് എന്റെ ഗുരുനാഥന്റെ ആണെന്ന് ഉള്ളതാണ് ഏറ്റവും വലിയ സന്തോഷം. അദ്ദേഹത്തോട് നിര്‍വ്വചിക്കാന്‍ കഴിയാത്ത അത്രയും വലിയ ആത്മ ബന്ധമാണ് എനിക്കുള്ളത്. എറണാകുളത്തേക്ക് താമസം മാറി, നൃത്തം പഠിക്കണം എന്ന ആഗ്രഹം വന്നപ്പോള്‍ ഒരു ഗുരുനാഥനെ കണ്ടത്തേണ്ട ആവശ്യം വന്നു. അങ്ങനെയാണ് ഞാൻ ഗുരുനാഥനിലേക്ക് എത്തുന്നത്.
മാഷ് ഒരിക്കലും ആരെയും വഴക്ക് പറഞ്ഞാണ് അടവുകൾ പഠിപ്പിക്കുന്നത്. കേരളത്തില്‍ ഒരുപാട് നൃത്ത വേദികളില്‍ നൃത്തം അവതരിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു. അത് അദ്ദേഹം കാരണമാണ്, ഞാൻ പേടിച്ച് നിന്ന സാഗർഭങ്ങളിൽ എനിക്ക് ധൈര്യം തന്നത് അദ്ദേഹമാണ്. ഞാന്‍ അത്രയ്ക്ക് കോണ്‍ഫിഡന്‍സും ധൈര്യവുമുള്ള ആളൊന്നുമല്ല. എന്നിട്ടും നൃത്തം മനോഹരമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് അദ്ദേഹം കാരണമാണ്മാഷുമായുള്ള അനുഭവം ചുരുങ്ങിയ സമയം കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ പറ്റുന്ന ഒന്നല്ല,’
അവിടേക്ക് എത്താന്‍ കഴിയില്ലെങ്കിലും മനസ്സുകൊണ്ട് താന്‍ പെരിങ്ങോട്ടുകരയില്‍ തന്നെ ഉണ്ട് എന്നും കാവ്യാ വിഡിയോയിൽ പറയുന്നു.
തന്റെ ഭാര്യ കാവ്യക്ക് മകളുടെ കാര്യങ്ങൾ നോക്കിക്കണ്ടു ചെയ്യുന്നതിലാണ് കൂടുതൽ സന്തോഷമെന്നും, അവൾക്ക് ഇഷ്ടമുള്ളപ്പോൾ എപ്പോൾ വേണമെങ്കിലും സിനിമയിലേക്ക് തിരികെയെത്തുമെന്നുമാണ് ദിലീപ് മുമ്പൊരിക്കൽ പറഞ്ഞത്.
Leave a Reply