നമുക്കൊരു കഷ്ടകാലം വരുമ്പോഴാണ് കൂടെ ആരൊക്കെ ഉണ്ടാകുമെന്ന് ശെരിക്കും മനസിലാകുന്നത് ! കൂടെ നിന്നവർ പലരും ച,തി,ച്ചു ! കാവ്യാ മാധവൻ പറയുന്നു !

ഇന്ന് ദിലീപും കുടുംബവും ലോകമെങ്ങും ഒരു ചർച്ചാ വിഷയമായിരിക്കുകയാണ്. കാവ്യയെ നാളെ ആലുവയിലെ അവരുടെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. കാവ്യക്കെതിരെ ശ്കതമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉദ്യോഗസ്ഥർ ഇങ്ങനെ ഒരു നീക്കം നടത്താൻ തീരുമാനിച്ചത്. ഒരു സിനിമയെ വെല്ലുന്ന കഥയാണ് ഇപ്പോൾ ഈ താര കുടുംബത്തിൽ നടക്കുന്നത്.  ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും പൂർണമായും അകന്നു നിൽക്കുകയാണ് കാവ്യാ, സമൂഹ മാധ്യമങ്ങളിൽ പോലും സജീവമല്ലാത്ത കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും ആഗ്രഹമാണ്. ഇപ്പോൾ മകൻ മഹാലക്ഷ്മിയുടെ കാര്യങ്ങളുമായി വളരെ തിരക്കിലാണ്, അടുത്തിടെ കാവ്യാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു, ഇപ്പോൾ കടന്ന് പോകുന്നത് വളരെ വലിയ മാനസിക പ്രതിസന്ധിയിൽ കൂടിയാണെന്ന്.

കാവ്യയുടെ പഴയ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ദിലീപേട്ടനും ഞാനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും കൂടുതൽ  ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ച മലയാളികൾ ആയിരുന്നു.  ഞങ്ങളെ കാണുമ്പോഴൊക്കെ  കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ആ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു തമാശയായിരുന്നു. ആ ചോദ്യങ്ങൾക്ക്  ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയായിരുന്നു.

എല്ലാം ദൈവത്തിന്റെ ഒരു തീരുമാനമായിരുന്നു. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത  മാസങ്ങള്‍ മുതൽ  പ്രശ്നങ്ങലാണ്, ഞാൻ ആ സമയത്ത് എന്റെ അച്ഛന്റേയും അമ്മയുടേയും അടുത്ത് നിന്ന് മാറിനിന്ന വിഷമം മാറുന്നതിന് മുന്‍പായിരുന്നു ഈ സംഭവം. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം എന്നെ സാന്ത്വനിപ്പിച്ച് കൂടെയുണ്ടായിരുന്നു. അതിലാണ് ഞാന്‍ പിടിച്ചുനിന്നത്. എല്ലാവര്‍ക്കും ധൈര്യം കൊടുക്കേണ്ടത് ഞാനാണെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണെന്നുമായിരുന്നു കാവ്യ പറയുന്നു.

അന്നുമുതൽ ഇന്ന് ഈ നിമിഷം വരെയും വളരെ അധികം വേദന നിറഞ്ഞ ,മാനസിക പ്രതിസന്ധികൾ അനുഭവിച്ചു, ഞാൻ മാത്രമല്ല വീട്ടിൽ ഉള്ള എല്ലാവരുടെയും അവസ്ഥ അതുതന്നെ ആയിരുന്നു. കഴിഞ്ഞു പോയ ഓരോ നിമിഷവും മറന്നു പോവരുതെന്ന് താൻ ദിലീപേട്ടനെ ഓർമ്മിപ്പിക്കാറുണ്ട്.  അനുഭവിച്ച ഓരോ കാര്യങ്ങളെക്കുറിച്ചെല്ലാം എഴുതണം, എല്ലാം തുറന്നുപറയാനാവുന്ന ദിവസം വരുമെന്നുറപ്പാണ്. അന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പറയുമെന്നും കാവ്യ മാധവന്‍ പറയുന്നു. നമുക്ക് ഒരു  വിഷമഘട്ടം വരമ്പോഴാണ് കൂടെ ആരൊക്കെ ഉണ്ടാകുമെന്ന് മനസിലാകുന്നത്. ഞാൻ എന്റെ ആദ്യ വിവാഹ മോചനം നേടിയ സമയത്തും പലരും കൂടെ നിന്ന് ചതിച്ചിരുന്നു എന്നും കാവ്യാ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *