
രണ്ടാം വരവിന് ഒരുങ്ങി കാവ്യ ! എല്ലാം കൃത്യാമായ പ്ലാനോടെ ! ജിമ്മിലെ കൃത്യമായ ട്രെയിനിങ്ങും, ഡയറ്റിങ്ങും ! പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !
ബാലതാരമായി മലയാള സിനിമയിൽ എത്തി ശേഷം വർഷങ്ങളായി മലയാള സിനിമയുടെ തന്നെ മുഖമായി മാറിയ അഭിനേത്രിയായി മാറിയ നടിയാണ് കാവ്യ മാധവൻ. നൂറോളം ചിത്രങ്ങളിൽ അഭിനയ മികവ് തെളിയിച്ച കാവ്യ സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് ഒന്നിൽ അധികം തവണ നേടിയിട്ടുണ്ട്. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് കാവ്യയുടെ അഭിനയ ജീവിതത്തിനു തത്ക്കാലം വിരാമം ഇട്ടുകൊണ്ട് കുടുംബജീവിതത്തിലേക്ക് കടന്നത്.
ശേഷം സമൂഹ മാധ്യമങ്ങളിൽ നിന്നു പോലും കാവ്യാ അകന്നു നിന്നു. എങ്കിലും മലയാളികൾക്ക് അവരോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിരുന്നില്ല. മകളുടെ ജനനത്തോടെ മാതൃത്വം ആസ്വദിക്കുന്ന തിരക്കിലായിരുന്നു കാവ്യാ. മകളുടെ എല്ലാ കാര്യവും നോക്കുന്ന കാവ്യയെ കുറിച്ച് അടുത്തിടെ ദിലീപ് വാചാലനായിരുന്നു. ഒരു ആയയെ വയ്ക്കാൻ പോലും കാവ്യാ സമ്മതിക്കില്ല എന്നാണ് ദിലീപ് പറഞ്ഞത്. ഇപ്പോൾ മകൾക്ക് അഞ്ചു വയസ്സായി, സ്കൂളിലും പോയി തുടങ്ങി. ഇതിനിടയിലാണ് കാവ്യ തന്റെ പഴയ രൂപത്തിലേക്ക് മടങ്ങിയെത്തിയത്.

കാവ്യയുടെ ഇപ്പോഴത്തെ ഈ മേക്കോവറാണ് ഏവരെയും അതിശയിപ്പിച്ചിരുക്കുന്നത്. പണ്ടുകാലത്തെ പല ചിത്രങ്ങളും തമ്മിൽ നല്ല സാമ്യത ഉണ്ട് കാവ്യയുടെ പുത്തൻ ലുക്കിന്.ജിമ്മിലെ കൃത്യമായ ട്രെയിനിങ്ങും, ഡയറ്റിങ്ങും തന്നെ ആകാം ഈ മാറ്റത്തിനു പിന്നിൽ എന്നാണ് സൂചന. അടുത്തിടെ കാവ്യ എക്സർസൈസ് ചെയ്യുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ദിലീപ് കാവ്യക്കൊപ്പം ചെന്നൈയിൽ സെറ്റിൽഡ് ആയതായും ഇടക്ക് റിപ്പോർട്ട് വന്നിരുന്നു.
അഞ്ചു വയസുള്ള മകളുടെ അമ്മ എണ്ണത്തിലും ഉപരി 38 വയസ്സിലും പഴയ ആ ലുക്കിലേക്ക് കാവ്യ മടങ്ങിയെത്തി എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഭർത്താവിനും മകൾക്കും ഒപ്പം ദുബായിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ കാവ്യാ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം.
നേരത്തെ തന്നെ കാവ്യയുടെ ചില ചിത്രങ്ങൾ പുറത്ത് വന്നിരുന്നു എങ്കിലും നടിയുടെ ഇപ്പോഴത്തെ ഈ മാറ്റത്തിന് പിന്നിൽ ജിമ്മിലെ കൃത്യമായ ട്രെയിനിങ്ങും, ഡയറ്റിങ്ങും തന്നെ ആകാം എന്നാണ് ആരാധകരുടെ കണ്ടെത്തൽ. അത് മാത്രമല്ല ഇനി അങ്ങോട്ട് കാവ്യയുടെ ടൈം ആണെന്നും, വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പുകൾ ആണെന്നുമാണ് കാവ്യയുടെ ഫാൻസ് ഗ്രോപ്പുകളിലെ ചർച്ചകൾ. കാവ്യാ തിരിച്ചുവന്നാൽ എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും ഉണ്ടാകണം എന്നും കാവ്യയുടെ ആരാധകർ ആവിശ്യപെടുന്നു…
Leave a Reply