
സുരേഷേട്ടാ എന്ന് വിളിച്ചാല്‍ പിറകെ പോയാല്‍ കിട്ടുന്നത് വാങ്ങിച്ചുകൊള്ളുക എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത് ! സുരേഷ് ഗോപിയെ കുറിച്ച് മാധ്യമ പ്രവർത്തകരോട് കെബി ഗണേഷ് കുമാർ !
സുരേഷ് ഗോപി ഇപ്പോൾ കേന്ദ്ര മന്ത്രി ആയ ശേഷം മാധ്യമങ്ങളുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് ഇപ്പോൾ നിത്യ സംഭവമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ സുരേഷ്ഗോപി മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തനിക്കൊന്നും പറയാനില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്കുമാര്. സുരേഷ്ഗോപിയെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നത് ശരിയല്ല. തിരഞ്ഞെടുപ്പ് സമയത്ത് താന്‍ പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗണേഷ് കുമാർ പറയുന്നതിങ്ങനെ, മാധ്യമ പ്രവര്‍ത്തകനെ സുരേഷ്ഗോപി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു മന്ത്രി. സുരേഷ്ഗോപി ഇപ്പോള്‍ കേന്ദ്ര മന്ത്രിയാണ്. തന്റെ കൂടെ അഭിനയിച്ചിരുന്ന കാലത്ത് തനിക്കറിയാം. തന്റെ സുഹൃത്ത് കൂടിയാണ്. ഇപ്പോഴും വിരോധമൊന്നുമില്ല. സുരേഷേട്ടാ എന്ന് വിളിച്ചാല്‍ പിറകെ പോയാല്‍ കിട്ടുമെന്നും മന്ത്രി പറഞ്ഞു.

അത്തരക്കാരോട് എനിക്ക് പറയാനുള്ളത് ഇത്തരത്തിൽ അദ്ദേഹത്തിന്റെ വഴി തടഞ്ഞ് ചോദ്യങ്ങൾ ചോദിക്കുന്നവർ കിട്ടുന്നത് വാങ്ങിച്ചുകൊള്ളുക എന്ന് മാത്രമാണ്. മാറി നില്ക്ക് എന്നൊക്കെ പറഞ്ഞ്, എവിടെ പൊലീസ് എന്നൊക്കെ ചോദിച്ചിട്ട് പിന്നെയും സുരേഷേട്ടാ എന്ന് വിളിച്ച് പിന്നാലെ പോയാല്‍ കിട്ടുന്നത് വാങ്ങിച്ചുകൊള്ളുക. തനിക്ക് അതിലൊന്നും പറയാനില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. വഖഫിനെ കുറിച്ച് ആവശ്യമില്ലാത്ത അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Leave a Reply