
ശബരിമലയിൽ മൂന്ന് മാസംമുമ്പ് ഉണ്ടാക്കുന്ന അരവണ ഒരു പ്രസാദമായി ഞാൻ കാണുന്നില്ല ! ഇത് സന്നിധാനത്ത് നിന്നും പമ്പയിൽ വിൽക്കണം, തിരക്ക് കുറയാൻ അത് സഹായിക്കും ! ഗണേഷ് കുമാർ !
ഗതാഗത മന്ത്രി കൂടിയായ കെബി ഗണേഷ് കുമാർ ഇപ്പോഴിതാ ശബരിമലയിലെ തിരക്ക് കുറക്കാൻ പറഞ്ഞ ഒരു പോംവഴിയാണ് ഏറെ ശ്രദ്ധ നേടുന്നത്. ശബരിമലയിൽ നൽകുന്ന ആരവണയും അപ്പവും ഒരു പ്രസാദമായി ഞാൻ കാണുന്നില്ല, ഭഗവാന് നേതിക്കുന്നതാണ് പ്രസാദമെന്ന് പറയുന്നത്. ഭഗവാന് മുന്നില്‍ കൊണ്ടുവെച്ച് പൂജിച്ച് നിവേദിച്ചു തരുന്നതാണ് പ്രസാദം. പക്ഷെ ഇത് മൂന്ന് മാസംമുമ്പ് അവിടെ ഉണ്ടാക്കി വെക്കുന്ന ഒരു ഉത്പന്നമാണ്. അതുകൊണ്ട് തന്നെ അത് സന്നിധാനത്ത് വെച്ച് വിൽക്കാതെ താഴെ പമ്പയിൽ വെച്ച് വിൽക്കുകയാണെങ്കിൽ അത്രയും തിക്കും തിരക്കും അവിടെ കുറഞ്ഞ് കിട്ടും.
പത്തു പേര് ഒരുമിച്ച് ശബരിമലയില്‍ പോകുമ്പോള്‍ രണ്ടുപേര്‍ പോയി ക്യൂനിന്ന് അപ്പവും അരവണയും വാങ്ങുമായിരിക്കും. എട്ട് പേര് അവിടെ കാത്തിരിക്കുകയാണ്. അപ്പോള്‍ സന്നിധാനം നിറയുകയാണ്. അതേസമയം, പമ്പയിലാണ് അത് വിതരണം ചെയ്യുന്നതെങ്കില്‍ അവര്‍ ബാങ്ക് വഴിയാണ് അത് ബുക്ക് ചെയ്യുന്നത്. അങ്ങനെ പണമടച്ച് ബുക്ക് ചെയ്യുന്നത്. അങ്ങനെ പണമടച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് താഴെനിന്ന് അത് വാങ്ങി പോകാമല്ലോ.
അല്ലാതെ ഇത് സന്നിധാനത്തുനിന്നുതന്നെ വാങ്ങണമെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്തിനാണ്. നെയ്യഭിഷേകത്തിന്റെ നെയ് ഒരു ചെറിയ പാത്രത്തിലാക്കി ചന്ദ്രാനന്ദ റോഡിറങ്ങുന്നിടത്ത് വെച്ച് വിതരണം ചെയ്യണം. കൂപ്പണുള്ള എല്ലാവര്ക്കും ഒരു ടിന് നെയ് കൊടുക്കാം. ഇത് മറ്റുള്ളവരുടെ കാഴ്ചപ്പാടല്ല, എന്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്നും അദ്ദേഹം പറയുന്നുണ്ട്.

ഇത് ഞാൻ നിയമസഭയിൽ ഇതിനുമുമ്പും പറഞ്ഞതാണ്. നെയ്യ് വാങ്ങാന്‍ ആളുകള്‍ സന്നിധാനത്ത് കാത്തുനില്‍ക്കുകയാണ്. സന്നിധാനത്ത് തൊഴുത് വേഗം ആളുകളെ ഇറക്കണം. തിരക്ക് കുറയ്ക്കാന്‍ വളരെ എളുപ്പമല്ലേ. പ്രായമുള്ളവരേയും കുഞ്ഞുങ്ങളേയും മാത്രം നടപന്തലില്‍ വിശ്രമിക്കാന്‍ അനുവദിക്കണം, എന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതുപോലെ തന്നെ സമരം ചെയ്യാനല്ല ശബരിമലയില്‍ വരുന്നത്. അസൗകര്യമുണ്ടാവില്ല. ബസുകള്‍ നിറയുന്നതനുസരിച്ച് ആളുകളെ വിടും.
നമ്മൾ വ്രതമെടുക്കുന്നത് മനഃശുദ്ധിക്കും മനഃശക്തിക്കും വേണ്ടിയാണ്. ശരണം വിളിക്കുന്നതിന് പകരം ബസിനു മുകളില്‍ കയറിയിരുന്ന് അസഭ്യം പറയുകയല്ല വേണ്ടത്. അതൊന്നും ഞാൻ അനുവദിക്കില്ല എന്നും ഗണേഷ് കുമാർ പറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തിന് നല്ലതും പരിഹസിച്ചും കമന്റുകൾ വരുന്നുണ്ട്. എന്നാൽ പിന്നെ റേഷൻ കടകൾ വഴി വിതരണം ചെയ്തുകൂടെ എന്നും, അതുപോലെ ബിവറേജിലെ തിരക്ക് കുറക്കാൻ ക്യൂ ഒഴിവാക്കി സൂപ്പർ മാർക്കറ്റുകളിൽ മദ്യം വിൽക്കാനുള്ള സഹായം ചെയ്യണം എന്നും ചിലർ കമന്റ് ചെയ്തിരിക്കുന്നു.
Leave a Reply