എന്താണ് കാരണമെന്ന് എനിക്കറിയില്ല, പക്ഷെ മമ്മൂക്കക്ക് എന്നെ ഇഷ്ടമല്ല ! എനിക്ക് അങ്ങോട്ട് വലിയ സ്നേഹമാണ് ! അതിന്റെ കാരണം ഇന്നുവരെ ചോദിച്ചിട്ടില്ല !കെബി ഗണേഷ് കുമാർ

നടൻ എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും എംഎൽഎ, മന്ത്രി എന്നിങ്ങനെ എല്ലാ നിലയിലും അദ്ദേഹം ജനങ്ങക്കിടയിൽ സജീവമാണ്. നിലവിൽ ഗതാഗത മന്ത്രി കൂടിയായ അദ്ദേഹം അഭിനയ രംഗത്തും സജീവമാണ്. അടുത്തിടെ ഗണേഷ് കുമാർ നൽകിയ ഒരു അഭിമുഖത്തിൽ മമ്മൂക്കയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂക്കക്ക് തന്നെ ഇഷ്ടമല്ല എന്നാണ് ഗണേഷ് കുമാർ പറയുന്നത്.

ഗണേഷ് കുമാറിന്റെ ആ വാക്കുകൾ ഇങ്ങനെ, മമ്മൂക്കയുമായി നല്ല ബന്ധമാണ്. മമ്മൂക്കയുടെ ഏറ്റവും വലിയ ആരാധകനാണ്.’ ‘പക്ഷെ മമ്മൂക്കയ്ക്ക് എന്നെ ഇഷ്ടമല്ല. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഒരു നടൻ എന്ന നിലയിൽ റോൾ മോഡലായി കണ്ടിട്ടുള്ള ഒരാളായിരുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വർഷമായി. അവസാനമായി അഭിനയിച്ചത് കിങിലായിരുന്നു. എന്തുകൊണ്ടോ പുള്ളിക്ക് എന്നെ ഇഷ്ടമല്ല. ഇത് പുള്ളിയോട് സംസാരിച്ചിട്ടില്ല. അത് സംസാരിക്കേണ്ട കാര്യമില്ല. അങ്ങനെയൊന്നും ഞാൻ ആരോടും ചോദിക്കില്ല.

പക്ഷെ എനിക്ക് മമ്മൂക്കയെ കാണുമ്പോൾ വലിയ സ്നേഹമാണ്, ഇടക്കൊക്കെ അമ്മയുടെ മീറ്റിങിൽ വെച്ച് മമ്മൂക്കയെ കാണാറുണ്ട്. ഞങ്ങൾ സംസാരിക്കാറുമുണ്ട്. ഞാൻ അദ്ദേഹത്തെ ആരാധിച്ചയാളാണ്. ആ​ദ്യം ഞാൻ മമ്മൂക്കയെ കാണുമ്പോൾ അദ്ദേഹത്തിന്റെ പ്രായം മുപ്പത്തിയാറ് വയസായിരുന്നു. ഞാൻ അന്ന് സിനിമയിലില്ല. കോളേജ് വിദ്യാർത്ഥിയായിരുന്നു. ലാലേട്ടനെ ഫോണിൽ വിളിക്കാറുണ്ട്. മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു വല്ലപ്പോഴും ജയറാം എന്നിവരെയും വിളിച്ച് സംസാരിക്കും. മുകേഷിനെ നേരിട്ട് പോയി കാണാറുണ്ട്. അദ്ദേഹത്തിന്റെ തമാശകൾ കേട്ടാൽ രണ്ട് ദിവസത്തേക്ക് ചിരിക്കാനുള്ളവ കിട്ടുമെന്നും, സൗഹൃദത്തെ കുറിച്ച് സംസാരിച്ച് ​ഗണേഷ് കുമാർ പറഞ്ഞു.

അതേസമയം, സിനിമയിൽ ഇന്ന് ഈ നിമിഷം വരെയും ഞാൻ ആരോടും ഒരു അവസരവും ചോദിച്ച് പോയിട്ടില്ല, എല്ലാം എന്നെ തേടി വന്ന വേഷങ്ങളാണ്, വിശുദ്ധ ഖുറാനിൽ പറയുന്നതുപോലെ… നീ കഴിക്കേണ്ട ധാന്യത്തിൽ നിന്റെ നാമം എഴുതിയിരിക്കുന്നു. ഞാൻ അഭനയിക്കേണ്ട പടങ്ങളിൽ അഭിനയിച്ചുവെന്ന് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആളാണ് ഞാനെന്നും ഗണേഷ് കുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *